ദിലീപിനോട് ചോദിച്ച ആ ചോദ്യത്തിനുള്ള ഉത്തരവുമായി കാവ്യാ മാധവന്‍; അതും അങ്ങ് ഓസ്ട്രേലിയില്‍ നിന്ന്
മലയാളികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട താര കുടുംബമാണ് ദിലീപിന്റേയും കാവ്യാമാധ്യവന്റേയും. വിവാഹത്തിന് ശേഷം കാവ്യ മാധവന്‍ സിനിമകളില്‍ അത്ര സജീവമല്ലെങ്കിലും താരത്തിന്റെ ഓരോ വിശേഷങ്ങള്‍ അറിയാനും പ്രേക്ഷകർക്ക് വലിയ താല്‍പര്യമാണുള്ളത്. ദിലീപിനും കാവ്യാ മാധവനുമൊപ്പം മകള്‍ മഹാലക്ഷ്മിയും ദിലീപിന്റെ അമ്മയുമാണ് പലപ്പോഴും ആലുവയിലെ വീട്ടിലുണ്ടാകാറുള്ളത്.
ദിലീപ് - മഞ്ജു വാര്യർ ബന്ധം വേർപിരിഞ്ഞപ്പോള്‍ മകള്‍ മീനാക്ഷി ദിലീപിനോടൊപ്പം പോകാനായിരുന്നു തീരുമാനിച്ചത്. ചെന്നൈയില്‍ എം ബി ബി എസ് പഠിക്കുകയാണ് മീനാക്ഷിയിപ്പോള്‍. മകളോടൊപ്പം താമസിക്കാനായി അവിടേയും ദിലീപ് ഒരു വീടെടുത്തിരുന്നു. മകളുടെ പഠനം പൂർത്തിയാകാറായതായി ദിലീപ് തന്നെ അടുത്തിടെ പറഞ്ഞിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ ഉണ്ടെങ്കിലും അത്ര സജീവമല്ല മീനാക്ഷി. എങ്കിലും വലപ്പോഴും കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങള്‍ താരം പങ്കുവെക്കാറുണ്ട്.

ദിലീപിന്റെ ഏറ്റവും അവസാനമായി പുറത്തിറങ്ങിയ ചിത്രം തങ്കമണിയായിരുന്നു. തങ്കമണിയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ദിലീപ് എത്തിയപ്പോള്‍ ഭൂരിപക്ഷം പേർക്കും അറിയേണ്ടത് കാവ്യ മാധവനെ കുറിച്ചായിരുന്നു. കൂടുംബന്ധത്തെക്കുറിച്ചുള്ള ചോദ്യത്തിനെല്ലാം ദിലീപ് വിശദമായ ഉത്തരം നല്‍കുകയും ചെയ്തു.
കാവ്യ എവിടെയെന്ന ചോദ്യത്തിന് കാവ്യ തന്നെ ഇപ്പോള്‍ ഉത്തരവുമായി എത്തിയിരിക്കുകയാണ്. മഹാലക്ഷ്മിക്കു സ്കൂൾ അവധിയായതിനാൽ ചേട്ടൻ മിഥുനും കുടുംബത്തിനൊപ്പം ഓസ്ട്രേലിയയിലാണ് കാവ്യ ഇപ്പോഴുള്ളത്. ഓസ്ട്രേലിയയില്‍ നിന്നുള്ള ചിത്രങ്ങളും കാവ്യ മാധവന്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. ഇതിനോടകം തന്നെ ഈ ചിത്രങ്ങള്‍ ആരാധകർ ഏറ്റെടുക്കുകയും ചെയ്തു.
'എന്റെ ലോകം' എന്നാണ് ചിത്രത്തിന് കാവ്യ നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്. മിഥുനും ഭാര്യ റിയയും വർഷങ്ങളായി ഓസ്ട്രേലിയയിലാണ് താമസം. അവധി ദിനം ആഘോഷിക്കാൻ കാവ്യ ഇത് ആദ്യമായല്ല ഓസ്ട്രേലിയയിൽ എത്തുന്നത്. നേരത്തെ പല തവണ കാവ്യ സഹോദരന്റെ അരികിലേക്ക് അവധിക്കാലത്ത് എത്തിയിരുന്നു. 2014 ലായിരുന്നു മിഥുന്‍ മാധവന്റെ വിവാഹം.
മലയാളികള്‍ക്കും ഇന്നും ഏറെ ഇഷ്ടമുള്ള, ഒരു കാലത്ത് ഏറ്റവും താരമൂല്യമുള്ള നായികയായി തിളങ്ങിയ നടിയാണ് കാവ്യ മാധവൻ. ബാലതാരമായി എത്തിയ താരം പതിയെ നായികാ വേഷങ്ങളിലേക്ക് കടക്കുകയായിരുന്നു. ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന സിനിമയിലൂടെ നായികയായിട്ടുള്ള കാവ്യാ മാധവന്റെ അരങ്ങേറ്റം. ദിലീപ്-കാവ്യ താരജോഡികളുടെ തുടക്കവും ഈ ചിത്രം മുതലായിരുന്നു.












Click it and Unblock the Notifications