Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപ് മഞ്ജുവിനോട് ചെയ്തത് കാവ്യയോടും ചെയ്യും എന്ന് പറഞ്ഞവർ ഇത് കാണൂ; ഇതാണ് മറുപടി

1988 ലായിരുന്നു ദിലീപും മഞ്ജു വാര്യരും വിവാഹം കഴിക്കുന്നത്. ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ആരാധകരെ ഞെട്ടിച്ചുകൊണ്ട് ആ വിവാഹ വാർത്ത എത്തിയത്. കരിയറിയിൽ മഞ്ജു കത്തി നിൽക്കുമ്പോഴായിരുന്നു വിവാഹം. സാധരണ നടിമാർ വിവാഹത്തോടെ സിനിമ ജീവിതം അവസാനിപ്പിക്കാറുള്ളത് കൊണ്ട് മഞ്ജു ഇനി സിനിമയിലേക്ക് മടങ്ങി വരുമോയെന്ന ആശങ്കയിലായിരുന്നു ആരാധകർ. എന്നിരുന്നാലും ദിലീപ്-മഞ്ജു വാര്യർ ജോഡി വീണ്ടും ഒരുമിച്ചെത്തുമെന്ന് അവർ പ്രതീക്ഷിച്ചു. എന്നാൽ പ്രേക്ഷകരുടെ പ്രതീക്ഷ മുഴുവൻ തകർത്ത് കൊണ്ട് സിനിമ ജീവിത്തത്തോട് മഞ്ജു വിട പറയുകയായിരുന്നു.

പിന്നീട് മഞ്ജുവിനെ വളരെ വിരളമായി മാത്രമാണ് പ്രേക്ഷകർ കണ്ടത്. ചില അഭിമുഖങ്ങളിൽ മഞ്ജുവും ദിലീപും ഒരുമിച്ച് പ്രത്യേക്ഷപ്പെട്ടിരുന്നു. ദീലീപ് പങ്കെടുക്കുന്ന അഭിമുഖങ്ങളിൽ എല്ലാം തന്നെ താരം നേരിട്ട പ്രധാന ചോദ്യം മഞ്ജു എന്ന് സിനിമയിലേക്ക് മടങ്ങി വരും എന്നതായിരുന്നു. എന്നാൽ ഭാര്യയായി ഒതുങ്ങിക്കഴിയാനാണ് മഞ്ജുവിന് ഇഷ്ടം എന്നായിരുന്നു അഭിമുഖങ്ങളിൽ എല്ലാം ദിലീപ് ആവർത്തിച്ചത്. അതേസമയം ദിലീപ് മഞ്ജുവിനെ അഭിനയിക്കാൻ വിടാതിരിക്കുന്നതാണെന്ന വിമർശനവും ഈ സമയത്ത് ശക്തമായി.

dileep-kavyamadhavan-manjuwarrier

ഇത്തരം വിമർശനങ്ങൾ ശരിവെച്ച് കൊണ്ടായിരുന്നു ദിലീപുമായി ബന്ധം വേർപിരിഞ്ഞതിന് ശേഷമുള്ള മഞ്ജുവിന്റെ മടങ്ങിവരവ്. തിരിച്ചുവരവിൽ എല്ലാം കൊണ്ടും പ്രേക്ഷകരെ ഞെട്ടിക്കുന്ന മഞ്ജുവിനെയായിരുന്നു ആരാധകർ കണ്ടത്. സിനിമയിൽ മാത്രമല്ല, നൃത്തത്തിലും പൊതുപരിപാടികളിലും അങ്ങനെ തനിക്ക് സന്തോഷം നൽകുന്ന എല്ലാ മേഖലയിലും മഞ്ജു പറന്ന് നടക്കുന്നതായിരുന്നു കാഴ്ച.

ദിലീപ് കാവ്യ മാധവനെ വിവാഹം കഴിച്ചതോടെ ഏറ്റവും കൂടുതൽ ഉയർന്ന വിമർശനം മഞ്ജു വാര്യരുടെ അവസ്ഥയായിരിക്കും കാവ്യയ്ക്കും സംഭവിക്കുകയെന്നതായിരുന്നു. വിവാഹം കഴിഞ്ഞതോടെ കാവ്യയും സിനിമയിൽ നിന്ന് മാറി നിന്നു. പൊതുപരിപാടികളിൽ പോലും കാവ്യയെ കണ്ടതേയില്ല. എന്തിന് സോഷ്യൽ മീഡിയയിൽ പോലും കാവ്യയുണ്ടായില്ല.

ദിലീപ് കാവ്യയേയും മാധ്യമങ്ങൾക്ക് മുന്നിൽ വരാൻ അനുവദിക്കാതെ പിടിച്ചുവെയ്ക്കുകയാണെന്നായിരുന്നു ഇതോടെ ആക്ഷേപം. എന്നാൽ ഇത്തരക്കാരുടെ വായടിപ്പിക്കുകയാണ് ഇപ്പോൾ കാവ്യ. ദിലീപിനൊപ്പം വിവിധ ആഘോഷ പരിപാടികളിൽ കാവ്യ ഒരുമിച്ച് എത്തി തുടങ്ങി. മാത്രമല്ല തന്റെ വസ്ത്ര വ്യാപാര സ്ഥാപനമായ ലക്ഷ്യയുടെ ബിസിനസും വളർത്തുകയാണ് ഇപ്പോൾ കാവ്യ. സ്വന്തം ബ്രാൻഡിന്റെ മോഡലായി കാവ്യ തന്നെയാണ് നിറഞ്ഞ് നിൽക്കുന്നത്.

വിവിധ വസ്ത്ര മോഡലുകളിൽ കാവ്യ പ്രത്യക്ഷപ്പെട്ട് തുടങ്ങി. ദിവസേനയെന്നോണമാണ് കാവ്യയുടെ ഫോട്ടോ ഷൂട്ടുകളും ചിത്രങ്ങളും വന്ന് കൊണ്ടിരിക്കുന്നത്. വിവാഹത്തിനും പ്രസവത്തിനും ശേഷം കാവ്യയുടെ ശരീരഭാരം കൂടിയിരുന്നു. ഇതിന്റെ പേരിൽ താരം വിമർശനം നേരിട്ടിരുന്നു. എന്നാൽ ഇപ്പോൾ തടിയെല്ലാം കുറച്ച് പഴയ ഭംഗി തിരിച്ചുപിടിച്ചെത്തിയിരിക്കുകയാണ് താരം. ഇതിനും ആരാധകർ കൈയ്യടിക്കുന്നുണ്ട്. വിവാഹശേഷം മഞ്ജുവിനെ പോലെ തന്നെ കാവ്യയേയും ദിലീപ് വെളിച്ചം കാണിക്കില്ലെന്ന് പറഞ്ഞവർക്കുള്ള മറുപടിയാണ് ഇത് എന്നാണ് ഇപ്പോൾ ആരാധകർ പറയുന്നത്. ഇനി പ്രേക്ഷകർക്ക് അറിയേണ്ടത് കാവ്യ ഇനി സിനിമയിലേക്ക് എന്നാണ് എന്നതാണ്.

ഇതിനെ കുറിച്ച് നേരത്തേ ചില മാധ്യമങ്ങൾ ദിലീപിനോട് ചോദ്യമെറിഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞത് തങ്ങൾക്ക് യോജിച്ച സ്ക്രിപ്റ്റ് വന്നാൽ ആലോചിക്കാം എന്നതാണ്. അങ്ങനെയൊരു തിരക്കഥയ്ക്കായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+