Get Updates
Get notified of breaking news, exclusive insights, and must-see stories!

കാവ്യ മാധവനുമായാണ് ഇപ്പോൾ ഏറ്റവും അടുത്ത ബന്ധം; എല്ലാം കഴിഞ്ഞ് 12 വർഷമായി എന്നിട്ടും..ശാലു മേനോൻ പറയുന്നു

ഏറെ വിവാദങ്ങളിൽ പെട്ട നടിയാണ് ശാലു മേനോൻ. മുൻപ് സോളാർ കേസിൽ കുടുങ്ങി ശാലു അറസ്റ്റിലായതൊക്കെ വലിയ വാർത്തയായിരുന്നു. ഈ സംഭവത്തോടെ അവർക്ക് അവസരങ്ങൾ നഷ്ടമായി. എന്നാൽ നൃത്തത്തിൽ സജീവമായി ഒരു തിരിച്ചുവരവ് നടത്താനും വിവാദങ്ങളെ അതിജീവിക്കാനും താരത്തിന് സാധിച്ചു. ഇപ്പോഴിതാ ആ തിരിച്ചുവരവിനെ കുറിച്ച് സംസാരിക്കുകയാണ് ശാലു. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

ശാലു മേനോന്റെ വാക്കുകളിലൂടെ-' ആ കാലഘട്ടത്തിൽ എങ്ങനെ പിടിച്ച് നിൽക്കാൻ പറ്റിയെന്ന് എനിക്ക് തന്നെ അറിയില്ല. അമ്മയും അമ്മൂമ്മയുമൊക്കെയാണ് എന്നെ പിന്തുണച്ചത്. പിന്നെ കുറെ കുട്ടികൾ, അവരുടെ മാതാപിതാക്കൾ. ഇപ്പോൾ തന്റേടമൊക്കെ വന്നു. ആ വിൽപവറിലാണ് ജീവിച്ച് പോകുന്നത്, നേരത്തേ വലിയ വിൽ പവർ ഉണ്ടായിരുന്നില്ല. അച്ഛന്റെയൊക്കെ ഒരു പിന്തുണ ഇപ്പോഴും ആഗ്രഹിക്കുന്നുണ്ട്. അച്ഛനും മുത്തച്ഛനുമൊക്കെ ഇപ്പോഴും ഉണ്ടായിരുന്നെങ്കിലെന്ന് തോന്നാറുണ്ട്. സത്യസന്ധമായി പോകുന്ന ഒരാളാണെങ്കിൽ ഒരു കലാകാരിയേയോ കലാകാരനേയോ ഒരിക്കലും തകർക്കാൻ പറ്റില്ല. ഞാൻ ആ രീതിക്ക് വന്നത് കൊണ്ട് എനിക്ക് അറിയാം. പിന്നെ സമയദോഷം കൊണ്ടായിരിക്കും ഓരോന്നൊക്കെ വന്നത്. എന്നാൽ മനസ് വെച്ചാൽ ഇതിനെയൊക്കെ അതിജീവിച്ച് പോകാൻ പറ്റും.

shalu-1

ഒരു പ്രശ്നം വരുമ്പോൾ നമ്മുടെ കൂടെ നിൽക്കുന്നവരാണ് നമ്മളോട് സ്നേഹം ഉള്ളവർ. 12 വർഷം കഴിഞ്ഞു പ്രശ്നങ്ങൾ കഴിഞ്ഞിട്ട്. പക്ഷെ ഇപ്പോഴും എന്നെ മാറ്റി നിർത്തുന്നവർ ധാരാളം ഉണ്ട്. എന്റെ മാതാപിതാക്കൾ ഡാൻസ് കുട്ടികൾ അമ്മാവൻ ഇവരൊക്കെയാണ് എന്റെ കൂടെ എല്ലാ കാലത്തും ഉണ്ടായവർ', താരം പറഞ്ഞു. സിനിമ മേഖലയിൽ കലാഭവൻ മണി, ദിലീപ് തുടങ്ങിയവരുമായുള്ള ബന്ധത്തെ കുറിച്ചും ശാലു മേനോൻ സംസാരിച്ചു.

'മണിച്ചേട്ടനുമായി സിനിമ ചെയ്യുന്നതിന് മുൻപേ തന്നെ അദ്ദേഹത്തിനൊപ്പം ഒരു ആൽബം ചെയ്തിട്ടുണ്ട്. അതിന് ശേഷമാണ് മണിച്ചേട്ടന്റെ നായികയായി സിബി സാറിന്റെ പടത്തിൽ അഭിനയിക്കുന്നത്. വളരെ നല്ലൊരു വ്യക്തിയായിരുന്നു അദ്ദേഹം. എല്ലാവരോടും നല്ല സ്നേഹമായിരുന്നു. പുള്ളിയൊക്കെ ഉണ്ടായിരുന്ന സെറ്റ് ഭയങ്കര രസമായിരുന്നു. പാട്ടും ഭക്ഷണവും ഒക്കെയായി. ഞാൻ പാലക്കാട് ഒരു പ്രോഗ്രാം ചെയ്യുമ്പോൾ ആണ് അദ്ദേഹത്തിന്റെ വിയോഗം അറിയുന്നത്. വളരെ കഷ്ടപ്പെട്ട് എങ്ങനെയൊക്കെയോ ആണ് പരിപാടി തീർത്തത്. ഇപ്പോഴും അദ്ദേഹം നമ്മളെ വിട്ട് പോയെന്ന് വിശ്വസിക്കാനായിട്ടില്ല.

സിനിമയിൽ ഇപ്പോൾ നല്ല ബന്ധമുള്ള വ്യക്തി കാവ്യയാണ്. ദിലീപേട്ടനുമായും അടുപ്പം ഉണ്ടെങ്കിലും കാവ്യയുമായി നല്ല ബന്ധമുണ്ട്. സീരിയലിൽ ആണെങ്കിലും സിനിമയിൽ ആണെങ്കിലും ഒരാളോട് എപ്പോഴും മെസേജ് അയച്ചോണ്ടിരിക്കുന്ന ആളല്ല ഞാൻ. സിനിമ ആയാലും സീരിയൽ ആയാലും ഉള്ള ബന്ധങ്ങൾ നന്നായി പിന്തുടരുന്നയാളാണ്. ഡാൻസും അഭിനയവും ഒരുപോലെ കൊണ്ടുപോകുന്നയാളാണ് ഞാൻ. നിലവിൽ രണ്ട് സീരിയലുകൾ ഞാൻ ചെയ്യുന്നുണ്ട്. രണ്ട് മേഖലയിൽ നിന്നും കിട്ടുന്ന പിന്തുണ കൊണ്ടാണ് തനിക്ക് ഇത് രണ്ടും ഒരുപോലെ കൊണ്ടുപോകാൻ കഴിയുന്നത്', താരം വ്യക്തമാക്കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+