'കാവ്യ മാധവൻ എത്രകാലമായി വിഷമിക്കുന്നു'; 'എത്ര നിസാരമായി പറഞ്ഞു' , പോരടിച്ച് ആരാധകർ
കൊച്ചി: 2016 ൽ ദിലീപുമായുള്ള വിവാഹത്തിന് ശേഷമാണ് കാവ്യ മാധവൻ സിനിമയിൽ നിന്നും വിട്ടു നിന്നത്. വൈകാതെ സിനിമയിലേക്ക് താരം തിരിച്ചുവരുമെന്ന് പ്രതീക്ഷപ്പെട്ടെങ്കിലും അതുണ്ടായില്ല. അതിനിടയിൽ കാവ്യ അമ്മയായി.
എന്തുകൊണ്ട് കാവ്യ വീണ്ടും സിനിമയിലേക്ക് എത്തുന്നില്ലെന്ന ചോദ്യത്തിന് അവൾ മകളെ നോക്കുന്ന തിരക്കിലാണെന്നായിരുന്നു മുൻപ് ദിലീപ് പറഞ്ഞിരുന്നു. മകൾ മഹാലക്ഷ്മി സ്കൂളിൽ പോയി തുടങ്ങിയതോടെ കാവ്യ പൊതുവേദികളിൽ സജീവമായി തുടങ്ങി. വിവിധ താരകുടുംബങ്ങളിലെ വിവാഹം അടക്കമുള്ള ചടങ്ങുകളിൽ കാവ്യ കുടുംബസമേതം എത്തി.

ഇപ്പോൾ സംരഭകയുടെ കുപ്പായം അണിഞ്ഞിരിക്കുകയാണ് കാവ്യ മാധവൻ. തന്റെ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയുടെ പ്രമോഷനുമായി തിരക്കിലാണ് ഇപ്പോൾ അവർ. ഇടക്കിടെ ലക്ഷ്യയുടെ കളക്ഷനുകളിൽ നടി മോഡലായി എത്താറുണ്ട്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്ഡ മീഡിയയിലൂടെ കാവ്യ പങ്കുവെയ്ക്കാറുണ്ട്.
ഇപ്പോഴിതാ അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. പിസ്ത പച്ച കളറിലുള്ള സാരിയിൽ അതീവ സുന്ദരിയാണ് കാവ്യ. നിരവധി പേരാണ് കമന്റുമായി എത്തിയത്. പുതിയ ലുക്കിൽ കാവ്യ അതീവ സുന്ദരിയാണെന്നാണ് കമന്റുകളിൽ ഏറെയും.
'കൂടുതൽ മോഡി കൂട്ടേണ്ട ആവശ്യമില്ല മറ്റു നടികൾ പോലെ യഥാർത്ഥ കളറിൽ കാണാൻ തന്നെ എന്തൊരു ഭംഗിയാണ്' എന്നാണ് ഒരു കമന്റ്. സിനിമയിൽ ആയാലും മോഡലിംഗ് ഇൽ ആയാലും ശരീരം പ്രദർശിപ്പിച്ചുള്ള ഒരു ഡ്രസിലും കാവ്യയെ കണ്ടിട്ടിട്ടില്ല. അത് കാവ്യക്കുള്ള ഒരു പ്ലസ് പോയിന്റാണെന്നാണ് മറ്റൊരു കമന്റ്.
ചേച്ചി പണ്ടത്തെപ്പോലെ സെറ്റ് മുണ്ട് ഉടുത്ത്, നാടൻ കുറിയൊക്കെ അണിയുമ്പോൾ എന്ത് ഭംഗിയാണ്, അങ്ങനെ ഒന്ന് വാ എന്ന് അഭ്യർത്ഥിച്ചുകൊണ്ടുള്ള കമന്റുകളും ഉണ്ട്.
സിനിമയിലേക്കുള്ള നിങ്ങളുടെ തിരിച്ചുവരവിനായി കാത്തിരിക്കുന്നുവെന്നാണ് മറ്റൊരു കമന്റ്.
അതേസമയം പുതിയ ഫോട്ടോയിലും കാവ്യയെ വിമർശിച്ചുകൊണ്ടുള്ള കമന്റുകൾ ഉണ്ട്. കാവ്യയെ എന്തിനാണ് ഇപ്പോഴും വിമർശിക്കുന്നതെന്ന ചോദ്യത്തിന് കീഴെയാണ് ചിലർ രൂക്ഷമായി പ്രതികരിക്കുന്നത്. 'ആര് എന്തൊക്കെ പറഞ്ഞാലും മാന്യമായ വസ്ത്രം ധരിക്കുന്ന സ്ത്രീ ആണ് അവർ. ശരിക്കും ഇവർ ചെയ്ത തെറ്റ് എന്താ. ഒരാളെ വിവാഹം കഴിച്ചു, അതൊരു നടനായി പോയി. അതിന് കാവ്യ എത്ര കാലമായി വിഷമിക്കുന്നു' എന്ന കമന്റിന് താഴെയാണ് കാവ്യയെ വിമർശിക്കുന്നത്. 'എന്ത് നിസാരമായി പറഞ്ഞു, ഇവർ കാരണമല്ലേ ഡിവോഴ്സ് ആയത് എന്നാണ് കമന്റ്.
കാവ്യയെ ബോഡി ഷെയ്മിങ്ങ് നടത്തിക്കൊണ്ടുള്ള കമന്റുകളും ഉണ്ട്. പഴയ ഗ്ലാമർ നഷ്ടപ്പെട്ടെന്നാണ് കമന‍്റുകൾ. പതിവ് പോലെ തന്നെ ഇത്തരം കമന്റുകൾക്കൊന്നും കാവ്യ മറുപടി നൽകിയിട്ടില്ല. അതേസമയം കാവ്യ ഇനി സിനിമയിലേക്ക് തിരച്ചുവരുമെന്ന പ്രതീക്ഷ ആരാധകർ കൈവെടിഞ്ഞിട്ടില്ല. വമ്പൻ ഹിറ്റ് ജോഡിയായിരുന്ന കാവ്യയും ദിലീപും ഒരുമിച്ച് വീണ്ടും എത്തണമെന്നാണ് പലരും പറയുന്നത് . അടുത്തിടെ ഇത് സംബന്ധിച്ച് ചോദ്യം ഉയർന്നപ്പോൾ മികച്ചൊരു തിരക്കഥ വരികയാണെങ്കിൽ അന്നത്തെ സാഹചര്യത്തിന് അനുസരിച്ച് ചെയ്യുമെന്നായിരുന്നു ദിലീപ് പറഞ്ഞത്.
-
ചന്ദ്രൻ രാശിമാറുന്നത് വെറുതെയല്ല; ഈ രാശിക്കാരുടെ പ്രണയത്തിൽ പുരോഗതി, ഒപ്പം സമ്പത്തും ആഡംബരവും -
പുതിയ അധികാരസ്ഥാനങ്ങള്‍ ലഭിക്കും, യാത്രാവേളയില്‍ ധനനഷ്ടത്തിനു സാധ്യത, തൊഴില്‍ ഉയര്‍ച്ച, വാരഫലം -
ആഡംബരവസ്തുക്കള്‍ സ്വന്തമാക്കും, മാതാവിന്റെ അസുഖങ്ങള്‍ മൂര്‍ച്ഛിക്കും, വിദേശയാത്രയ്ക്ക് അവസരം, നാൾഫലം -
ബെംഗളൂരുവിലെ ജോലി പോയി; പക്ഷെ ആശങ്കയില്ല, പൂർണസമാധാനം..ടെക്കി യുവാവ് പറയുന്ന കാരണം ഇതാണ്, കൈയ്യടി -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
കൊച്ചി സീപോർട്ട്-എയർപോർട്ട് റോഡ് വരുത്തുക വൻ മാറ്റം; തോഷിബ ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കും! -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
ആപ്പിൾ ഐഫോൺ 17 പ്രോ മാക്സ് ഒരു അഡാർ ഐറ്റം തന്നെ; ഒറ്റയടിക്ക് 53000 രൂപ ലാഭിക്കാം! വില എത്ര? -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
ഡൽഹി മെട്രോ റെയിലിൽ ഒഴിവ്; 3.40 രൂപ വരെ ശമ്പളം..അപേക്ഷിക്കേണ്ടത് ഇങ്ങനെ












Click it and Unblock the Notifications