Get Updates
Get notified of breaking news, exclusive insights, and must-see stories!

'ദിലീപിനെ ജയിലിലാക്കി, ആദ്യം കെട്ടിയവന്റെ ജീവിതം ഇല്ലാതാക്കി'; കാവ്യ മാധവനെ വിടാതെ അധിക്ഷേപം

ഇന്ന് വിവാഹത്തിന്റെ എട്ടാം വാർഷികം ആഘോഷിക്കുകയാണ് നടൻ ദിലീപും ഭാര്യ കാവ്യ മാധവനും. മഞ്ജു വാര്യരുമായി വേർപിരിഞ്ഞതിന് ശേഷം 2016 നവംബർ 25 നായിരുന്നു ദീലീപ് കാവ്യയെ വിവാഹം കഴിക്കുന്നത്. പ്രേക്ഷകരെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചുകൊണ്ടായിരുന്നു ഇരുവരും വിവാഹം കഴിച്ചത് എന്ന് പറഞ്ഞാലും തെറ്റില്ല. വിവാഹ ദിവസം രാവിലെ മാത്രമാണ് വാർത്ത പുറംലോകം അറിഞ്ഞത്. മകൾ മീനാക്ഷിയുടെ സാന്നിധ്യത്തിലായിരുന്നു ദിലീപ് കാവ്യയുടെ കഴുത്തി താലി ചാർത്തിയത്. ഇരുവർക്കും മഹാലക്ഷ്മിയെന്ന പേരിൽ ഒരു മകളുണ്ട്.

ദിലീപിനെ വിവാഹം കഴിച്ച അന്ന് മുതൽ കാവ്യ കടുത്ത അധിക്ഷേപമാണ് കേൾക്കുന്നത്. ദിലീപിന്റേയും മഞ്ജുവിന്റെ ജീവിതം നശിപ്പിച്ചത് തന്നെ കാവ്യയാണെന്ന തരത്തിലായിരുന്നു ആക്ഷേപങ്ങൾ. ഇപ്പോഴിതാ വിവാഹം കഴിഞ്ഞ് എട്ട് വർഷങ്ങൾക്കിപ്പുറവും കാവ്യയ്ക്കെതിരായ അധിക്ഷേപം തുടരുകയാണ് ചിലർ. വിവാഹ വാർഷിക ദിനത്തിൽ കാവ്യ തന്റെ ഇൻസ്റ്റഗ്രാം പേജിൽ ദിലീപിനൊപ്പമുളള ചിത്രങ്ങൾ പങ്കിട്ടിരുന്നു. കമന്റ് സെക്ഷൻ ഓഫ് ആക്കിയിട്ടായിരുന്നു കാവ്യ ചിത്രങ്ങൾ പങ്കുവെച്ചത്. ഇതോടെ കാവ്യ-ദിലീപ് വിവാഹ വാർഷിക വാർത്തകളുടെ കീഴിലാണ് കാവ്യയ്ക്കെതിരെ ചിലർ രംഗത്തെത്തിയത്.

kavyamain2

ദിലീപിനെ കെട്ടി ദിലീപിനെ ജയിലിലാക്കിയെന്നും ആദ്യം വിവാഹം കഴിച്ചവന്റെ ജീവിതം തന്നെ കളഞ്ഞുവെന്നുമൊക്കെയാണ് കമന്റുകൾ. മലയാളികൾ ഉൾക്കൊള്ളാത്ത ബന്ധമാണിതെന്നും വിവാഹം കഴിഞ്ഞതോടെ സകലകലാ വല്ലഭൻ വെറും കുമിള ആയെന്നും ചിലർ കുറിച്ചു. കാവ്യയെ വിവാഹം കഴിച്ചതോടെ ദിലീപിന്റെ കണ്ഡക ശനി തുടങ്ങി, മഞ്ജു വാര്യരുടെ വളർച്ചയുടെ എട്ട് വർഷങ്ങൾ ഇങ്ങനെ പോകുന്നു അധിക്ഷേപ കമന്റുകൾ . അതേസമയം താരങ്ങളെ ആശംസിച്ചുള്ള നിരവധി കമന്റുകളും ഉണ്ട്. ഇരുവരും സന്തോഷത്തോടെ ജീവിക്കൂവെന്നാണ് കമന്റുകൾ.

ദിലീപ് പേജിൽ വന്ന കമന്റുകളിൽ ഒന്ന് ഇങ്ങനെ-' നിങ്ങളെ നിരീക്ഷിക്കുമ്പോൾ പ്രകടമാകുന്ന, തികച്ചും സ്വാഭാവികമായി സംഭവിച്ച ഒരു ദൈവീകമായ പൊരുത്തമുണ്ട് രണ്ടുപേരും തമ്മിൽ. അത് ദിലീപായാലും, കാവ്യയായാലും, പരസ്പര മാനസിക ഐക്യം നിമിത്തം, തമ്മിൽ അപലപിക്കുന്നവരും തെറ്റ് കണ്ടെത്തുന്നവരും ആകാൻ വിസമ്മതിക്കുകയും സ്നേഹിക്കാനും സ്നേഹിക്കപെടാനും വേണ്ടി മാത്രം ഒരുമിച്ചവരുമാണെന്ന് സ്പഷ്ടം.. ‼

അതുകൊണ്ടാണ് ചേരേണ്ടവർ തമ്മിൽ മാത്രമേ ചേരാവൂ എന്ന പ്രകൃതി നിയമം നിലനിൽക്കുന്നത് .. ‼ നിങ്ങളുടെ ബന്ധത്തിൻ്റെ സ്ഥിരതയും അതിൽ നിന്നുയരുന്ന സ്നേഹവും തീർച്ചയായും മീനൂട്ടിയെയും മാമാട്ടിയെയും സ്വാധീനിച്ചിട്ടുണ്ട്... ‼
കുടുംബമായാൽ ഇങ്ങിനെയിരിക്കണം.. ‼ഇത് തീർച്ചയായും അഭിനന്ദനാർഹമാണ്..‼
നിങ്ങളുടെ നിരുപാധികമായ സ്നേഹം തഴച്ചുവളരുവാനും രണ്ട് മക്കൾക്കുമൊപ്പം ദീര്ഘകാലം സന്തോഷത്തോടെ ആയൂർ ആരോഗ്യ സൗഖ്യത്തോട് കൂടി ജീവിക്കാനും ആത്മാർത്ഥമായ ആശംസകൾ നേരുന്നു', ആരാധകൻ കുറിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+