Get Updates
Get notified of breaking news, exclusive insights, and must-see stories!

'മഞ്ജു വാര്യർ ആകാൻ നോക്കുന്നതായിരിക്കും, അപാരതൊലിക്കട്ടി തന്നെ'; കാവ്യ മാധവനെ വിമർശിച്ച് കമന്റുകൾ

മലയാളികളുടെ പ്രീയപ്പെട്ട താരമാണ് നടി കാവ്യ മാധവൻ. ദിലീപുമായി വിവാഹം കഴിഞ്ഞതിന് ശേഷം സിനിമയിൽ നിന്നും മാറി നിൽക്കുകയാണവർ. വിവാഹത്തിന് ശേഷം പല നടിമാരും വീണ്ടും അഭിനയിക്കുമ്പോഴും എന്തുകൊണ്ട് കാവ്യ മാധവൻ അഭിനയിക്കുന്നില്ലെന്ന ചോദ്യം പലപ്പോഴും ആരാധകർ ഉയർത്തിയിട്ടുണ്ട്. ഭർത്താവും നടനുമായ ദിലീപിനോടും പലരും ഇതേ കുറിച്ച് ചോദിച്ചിരുന്നു. എന്നാൽ മകളെ നോക്കുന്ന തിരക്കിലാണ് കാവ്യ മാധവനെന്നും ഒരുമിച്ചോ അല്ലാതെയോ ഒരു സിനിമ എന്നതൊന്നും ഇപ്പോൾ ആലോചിച്ചിട്ടില്ലെന്നായിരുന്നു ദിലീപിന്റെ മറുപടി. കാവ്യയും ഇതുതന്നെയാണ് ആവർത്തിച്ചത്.

ദിലീപുമായുള്ള വിവാഹ ശേഷം പൊതുപരിപാടികളിലും കാവ്യ സജീവമായിരുന്നില്ല. മകൾ മഹാലക്ഷ്മി വലുതായതിന് ശേഷമാണ് കാവ്യ ദിലീപിനൊപ്പവും അല്ലാതെയുമെല്ലാം പൊതുവേദികളിൽ എത്തി തുടങ്ങിയത്. അതേസമയം സിനിമയിലേക്ക് ഇല്ലെങ്കിലും സംരംഭക എന്ന നിലയിൽ മുന്നേറുന്ന കാവ്യയെ ആണ് ഇപ്പോൾ പ്രേക്ഷകർ കാണുന്നത്.

kavya2-

കാവ്യ മാധവന് സ്വന്തമായൊരു വസ്ത്ര ബ്രാൻഡ് ഉണ്ട്. ആ വസ്ത്ര ബ്രാൻഡിന്റെ പരസ്യങ്ങളിൽ മോഡലായി നിരവധി ഫോട്ടോകളും വീഡിയോകളും കാവ്യ മാധവൻ പങ്കിടാറുണ്ട്. ഇത്തരത്തിൽ കാവ്യ പങ്കിടുന്ന ചിത്രങ്ങളെല്ലാം വളരെ പെട്ടെന്നാണ് വൈറലാകാറുള്ളത്. താരത്തെ വീണ്ടും ഇത്തരത്തിൽ സജീവമായി കാണുന്നതിൽ ആരാധകർ വലിയ സന്തോഷവും പങ്കുവെയ്ക്കാറുണ്ട്. വേഗം സിനിമയിലേക്ക് മടങ്ങി വരൂവെന്നും കാവ്യ ചേച്ചിയെ സിനിമയിൽ അഭിനയിക്കാൻ അനുവദിക്കൂ ദിലീപേട്ട എന്നൊക്കെ പറഞ്ഞുള്ള കമന്റുകൾ ഫോട്ടോകൾക്ക് താഴെ വരാറുണ്ട്.

ഇപ്പോഴിതാ കാവ്യ പങ്കിട്ട പുതിയ വീഡിയോയ്ക്ക് താഴെയും സ്നേഹം നിറയ്ക്കുകയാണ് ആരാധകർ. അന്നും ഇന്നും കാവ്യയ്ക്ക് പകരം കാവ്യ മാത്രമാണ് എന്നും മലയാളത്തിന്റെ നാടൻ സൗന്ദര്യമാണ് കാവ്യയെന്നുമൊകെയാണ് ആരാധകർ കമന്റ് ചെയ്യുന്നത്. അതേസമയം പതിവ് പോലെ കാവ്യയെ വിമർശിച്ചും നിരവധി കമന്റുകൾ വരുന്നുണ്ട്. കാവ്യയുടെ സൗന്ദര്യം പോയെന്നും പ്രായമായെന്നുമൊക്കെയാണ് ചിലരുടെ കുറ്റപ്പെടുത്തൽ.

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെടുത്തിയുള്ള കമന്റുകളും ഉണ്ട്. ഒന്നാന്തരം കുടുംബം കലക്കിയും വഞ്ചകിയുമാണ് കാവ്യ എന്നതാണ് ചിലരുടെ അധിക്ഷേപം. ഒരു പെണ്ണിന്റേയും സഹപ്രവർത്തകയുടേയും ജീവിതം നശിപ്പിച്ചതല്ലേ, ഇങ്ങനെ ആടാൻ അപാര തൊലിക്കട്ടി തന്നെയെന്നാണ് മറ്റൊരു കമന്റ്. ജീവിതത്തിൽ ഒരുപാട് പേരെ ചതിച്ചയാളല്ലേ, നല്ല ഒരു കുടുംബം തകർത്ത ഉഡായിപ്പ്, മഞ്ജു വാര്യർ ആകാൻ നോക്കുന്നതായിരിക്കും കഷ്ടം', ഇങ്ങനെ പോകുന്നു കമന്റുകൾ. അതേസമയം പതിവ് പോലെ തന്നെ കാവ്യ മാധവൻ ഇത്തരം കമന്റുകളോടൊന്നും തന്നെ പ്രതികരിച്ചിട്ടില്ല.

വിവാദങ്ങളോടും വിമർശനങ്ങളോടും കാവ്യ ഇപ്പോൾ പ്രതികരിക്കാറില്ല. നിലവിൽ മകൾ മഹാലക്ഷ്മിക്കൊപ്പം ചെന്നൈയിൽ കഴിയുകയാണ് കാവ്യ. ഇടയ്ക്ക് ഷൂട്ടിനും മറ്റ് പരിപാടികൾക്കുമൊക്കെയായി താൻ കേരളത്തിലേക്ക് യാത്ര ചെയ്യാറുണ്ടെന്ന് താരം അടുത്തിടെ പറഞ്ഞിരുന്നു. അത്തരത്തിൽ കഴിഞ്ഞ ദിവസം ദിലീപിനൊപ്പം പങ്കെടുത്തൊരു ചടങ്ങിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയിരുന്നു. ഇരുവരേയും വീണ്ടും ഒരുമിച്ച് കാണാൻ ആഗ്രഹം ഉണ്ടെന്നായിരുന്നു പ്രേക്ഷകർ ഒന്നടങ്കം അഭിപ്രായപ്പെട്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+