കാവ്യ മാധവന്‍ പഴയതിനേക്കാള്‍ സുന്ദരിയായല്ലോ: എല്ലാത്തിനും ഒരു രഹസ്യമുണ്ട്, അത് ഇതൊക്കെയാണ്
വിവാഹ ശേഷം സജീവ അഭനയത്തില്‍ നിന്നും വിട്ട് നില്‍ക്കുന്ന താരമാണ് കാവ്യ മാധവന്‍. ആദ്യ വിവാഹ വേർ പിരിഞ്ഞതിന് ശേഷം അഭിനയ രംഗത്തേക്ക് തിരിച്ച് വന്നെങ്കിലും 2016 ല്‍ ദിലീപുമായുള്ള വിവാഹ ശേഷം കാവ്യ മാധവന്‍ അഭിനയ രംഗം വിടുകയായിരുന്നു. ദിലിപുമായുള്ള വിവാഹത്തിന് ശേഷം കാവ്യ മാധവന്‍ അഭിനയിച്ച ഏക ചിത്രം അടൂർ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത പിന്നേയുമാണ്. ദിലീപായിരുന്നു ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.
തങ്ങളുടെ ഇഷ്ടതാരമായ കാവ്യ മാധവന്‍ മലയാള സിനിമയിലേക്ക് സജീവമായി തിരിച്ച് വരണമെന്ന് ആഗ്രഹിക്കുന്നവരാണ് മലയാളി പ്രേക്ഷകരില്‍ ബഹുഭൂരിപക്ഷവും. കാവ്യ എന്നാണ് അഭിനയത്തില്‍ സജീവമാകുകയെന്ന ചോദ്യം നിരവധി അഭിമുഖങ്ങളിലും മറ്റും ദിലീപിനും കാവ്യക്കും നേരെ ഉയർന്നിട്ടുമുണ്ട്.

സിനിമയില്‍ സജീവമല്ലെങ്കിലും അടുത്ത കാലത്തായി സോഷ്യല്‍ മീഡിയയില്‍, പ്രത്യേകിച്ച് ഇന്‍സ്റ്റ ഗ്രാമില്‍ സജീവമാണ് കാവ്യ മാധവന്‍. നിരവധി വ്യാജ പേജുകളായിരുന്നു കാവ്യയുടെ പേരില്‍ മുമ്പ് ഉണ്ടായിരുന്നത്. ഇതോടെയാണ് താരം തന്നെ തന്റെ ഒഫീഷ്യല്‍ പേജ് ആരംഭിക്കുന്നത്. കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങള്‍ക്കൊപ്പം തന്റെ പുത്തന്‍ ലുക്കിലുള്ള നിരവധി ചിത്രങ്ങളുമാണ് കാവ്യ മാധവന്‍ പ്രധാനമായും പേജില്‍ പങ്കുവെക്കാറുള്ളത്.
സ്വന്തം ഫാഷന്‍ ബ്രാന്‍ഡ് ആയ ലക്ഷ്യയുടെ മോഡലായും കാവ്യ മാധവന്‍ ഇപ്പോള്‍ പ്രവർത്തിക്കുന്നു. കാവ്യ പങ്കുവെക്കുന്ന ചിത്രങ്ങള്‍ക്കെല്ലാം തന്നെ മികച്ച രീതിയിലുള്ള അഭിപ്രായങ്ങളാണ് ലഭിക്കാറുള്ളത്. താരത്തെ മലയാളികള്‍ ഇപ്പോഴും എത്രത്തോളം സ്നേഹിക്കുന്നു എന്നതിന് ഉദാഹരണമായി പല കമന്റുകളും മാറുന്നു.
കാവ്യ തന്റെ പഴയ ലുക്കിലേക്ക് തിരിച്ച് വന്നുവെന്നാണ് പല പ്രേക്ഷകരും അഭിപ്രായപ്പെടുന്നത്. മഹാലക്ഷ്മിയെ പ്രസവിച്ചതിന് പിന്നാലെ കാവ്യയുടെ ശരീരത്തിനും സ്വാഭാവികമായ മാറ്റങ്ങള്‍ സംഭവിച്ചിരുന്നു. എന്നാല്‍ കൃത്യമായ വ്യായാമത്തിലൂടേയും മറ്റും ചുരുങ്ങിയ വർഷങ്ങള്‍ക്കുള്ളില്‍ തന്നെ ലുക്കിന്റെ കാര്യത്തിലും പഴയ അതേ കാവ്യാ മാധവനായി മാറാന്‍ താരത്തിന് സാധിച്ചുവെന്നും പ്രത്യേകത.
ഇടക്കാലത്ത് ദിലീപിന്റെ പേരില്‍ വലിയ വിമർശനങ്ങള്‍ കാവ്യാ മാധവനും സോഷ്യല്‍ മീഡിയയില്‍ നേരിട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ അതൊക്കെ വലിയ രീതിയില്‍ മാറുകയും ചെയ്തു. ഒരു ഇടവേളയ്ക്ക് ശേഷം പൊതുചടങ്ങുകളിലും കാവ്യ മാധവന്‍ കുടുംബത്തോടൊപ്പം എത്താറുണ്ട്.
നിലവിലെ കാവ്യ മാധവനലില്‍ അതായത് നേരത്തേയുള്ളതില്‍ നിന്നും പല മാറ്റങ്ങളും നമുക്ക് കാണാന്‍ സാധിക്കും. സോഷ്യല്‍ മീഡിയയില്‍ സജീവമായി, പഴയത് പോലെ ക്യാമറകളെ മറച്ച് യാത്ര ചെയ്യുന്നതിന് പകരം ഇപ്പോള്‍ ആത്മവിശ്വാസത്തോടെ ക്യാമറകള്‍ക്ക് മുന്നിലൂടെ നടക്കുന്നു. ഇതോടൊപ്പം തന്നെ ധരിക്കുന്ന വസ്ത്രങ്ങള്‍, മേക്കപ്പ് തുടങ്ങിയവയിലും കാവ്യ ഇപ്പോള്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്.
താന്‍ തടി കുറച്ചതിനെക്കുറിച്ച് കാവ്യ മാധവന്‍ തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു. ലക്ഷ്യയുടെ മോഡലാകുക എന്നത് തന്നെയാണ് പ്രധാന ലക്ഷ്യം. ശരീരഭാരം കുറയ്ക്കുന്നതിനായി കൃത്യമായി ഒരു ഡയറ്റീഷ്യന്റെ നിർദേശവും കാവ്യ തേടിയിരുന്നു.












Click it and Unblock the Notifications