Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇതിപ്പോൾ ആരെയാണ് അഭിനന്ദിക്കേണ്ടത്, ദിലീപേട്ടനെയാണോ കാവ്യയെ ആണോ'! എങ്ങനെ സാധിക്കുവെന്ന് ആരാധകർ

മലയാളികളുടെ പ്രിയനായികയാണ് കാവ്യ മാധവൻ. അതുപോലെ തന്നെ കാവ്യ മാധവൻ - ദിലീപ് കോമ്പോയ്ക്ക് അന്നും ഇന്നും ആരാധകർ ഏറെയാണ്. ജീവിതത്തിലും ഇരുവരും ഒന്നിച്ചപ്പോൾ താരങ്ങളുടെ ആരാധകർ അത് ആഘോഷമാക്കുകയും ചെയ്തു. ആദ്യ വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് വിട്ടുനിന്ന കാവ്യ പിന്നീട് സിനിമയിലേക്ക് തിരിച്ചുവന്നിരുന്നു. ദിലീപുമായുള്ള രണ്ടാം വിവാഹത്തിന് ശേഷം കാവ്യ വീണ്ടും സിനിമയിൽ നിന്ന് വിട്ടുനിന്നു.

എന്നാൽ വീട്ടിൽ വെറുതെയിരിക്കുകയല്ല കാവ്യ. സംരഭക എന്ന നിലയിൽ വൻമുന്നേറ്റമാണ് താരം തടത്തുന്നത്. ലക്ഷ്യ എന്ന ബ്രാന്റ് കാവ്യയുടെ സ്വന്തമാണ്. ആദ്യമൊന്നും സോഷ്യൽ മീഡിയയിൽ സജീവമായിരുന്നില്ല കാവ്യ. ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ ആക്ടീവാണ്. ലക്ഷ്യയുടെ പ്രൊമോഷന്റെ ഭാഗമായി മോഡലായി താരം എത്താറുണ്ട്. സിനിമയിലേക്ക് ഇനിയൊരു തിരിച്ചുവരവ് നടത്താൻ സാധ്യതയില്ലെങ്കിലും കാവ്യയെ സജീവമായി സോഷ്യൽ മീഡിയയിൽ കാണാൻ സാധിച്ചല്ലോ എന്നാണ് ആരാധകർ പറയുന്നത്.

kavya

അടുത്തിടെ കാവ്യ പങ്കുവെയ്ക്കുന്ന ചിത്രങ്ങളിൽ നിന്ന് തന്നെ കാവ്യയ്ക്ക് വന്ന മാറ്റങ്ങൾ വ്യക്തമാണ്. മുൻപ് ഫിറ്റ്‌നസ്സിൽ അത്ര ശ്രദ്ധ കൊടുക്കാതിരുന്ന താരം ഇപ്പോൾ ഫിറ്റ്നസ്സിൽ കാര്യമായ ശ്രദ്ധ കൊടുക്കുന്നുണ്ട്. തടിയൊക്കെ കുറച്ച് മെലിഞ്ഞിരിക്കുകയാണ് താരം. ഇന്ന് കാവ്യ ഇൻസ്റ്റഗ്രാമിൽ കാവ്യ പങ്കുവെച്ച പുതിയ ഫോട്ടോയും നിമഷ നേരം കൊണ്ട് വൈറലായിരുന്നു.

കാവ്യയുടെ ഈ മാറ്റത്തിന് ആരെയാണ് അഭിനന്ദിക്കേണ്ടത് എന്നാണ് ആരധകർ ചോദിക്കുന്നത്. ദിലീപ് തടയുന്നത് കൊണ്ടാണ് കാവ്യ സിനിമയിലേക്ക് തിരിച്ച് വരാത്തത് എന്ന വിമർശനങ്ങൾ ഉയർന്നിരുന്നു, എന്നാൽ കാവ്യയുടെ ഇപ്പോഴുള്ള മാറ്റത്തിന് കാരണം ദിലീപിന്റെ പിന്തുണയാണെന്നാണ് ആരാധകർ പറയുന്നത്.

കമന്റുകളിൽ അത് വ്യക്തമാണ്. അതേ സമയം സിനിമയിലേക്ക് തിരിച്ച് വരണമെന്നും, ഇതിൽ അധികം സ്ലിം ആവല്ലേ എന്നും പറയുന്നവരും ഉണ്ട്. കാവ്യ എന്നും മലയാളി സിനിമയിലെ രാജ്ഞി ആണെന്നും കമന്റുകൾ ഉണ്ട്. ദിലീപിനൊപ്പം എല്ലാ പരിപാടികൾക്കും കാവ്യ എത്താറുണ്ട്.

കല്യാണങ്ങൾക്കൊക്കെ ദിലീപ് കാവ്യയ്ക്കും മക്കൾക്കുമൊപ്പമാണ് എത്താറുള്ളത്.
കാവ്യയുടെ ലക്ഷ്യയുടെ മോഡലായി മീനാക്ഷിയും എത്താറുണ്ട്. മീനാക്ഷിയും കാവ്യയും തമ്മിൽ വളരെ സ്നേഹത്തിലാണ്. ഇരുവരും ഒരുമിച്ചുള്ള ഫോട്ടോസ് ഇൻസ്റ്റയിൽ പങ്കുവെയ്ക്കാറുമുണ്ട്.

മീനാക്ഷിയും ഇൻസ്റ്റ​ഗ്രാമിൽ സജീവമാണ്. മുൻപ് സോഷ്യൽ മീഡിയയിഷ അത്ര ആക്ടീവായിരുന്നില്ല മീനാക്ഷി, എന്നാൽ, ഇപ്പോൾ എം ബി ബി എസ് പഠനം പൂർത്തിയാക്കിയ ശേഷമാണ് സോഷ്യൽ മീഡിയയിൽ മീനൂട്ടി ആക്ടീവ് ആയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+