'കാശും സൗന്ദര്യവും കണ്ടിട്ടല്ല,ഭ്രാന്തു പിടിക്കുന്നത് പോലെ ഇഷ്ടം തോന്നി';കാവ്യയോട് കമന്റുമായി ആരാധകർ
2009 ലായിരുന്നു നടി കാവ്യ മാധവന്റെ ആദ്യ വിവാഹം. നാഷ്ണൽ ബാങ്ക് ഓഫ് കുവൈറ്റിൽ സാങ്കേതിക ഉപദേഷ്ടാവായ നിഷാൽ ചന്ദ്രയെ ആണ് താരം വിവാഹം ചെയ്തത്. വിവാഹത്തിന് ശേഷം കാവ്യ സിനിമയിൽ നിന്നും വിട്ടുനിന്നു. എന്നാൽ വൈകാതെ തന്നെ ഈ വിവാഹ ബന്ധം വേർപിരിഞ്ഞു, അവർ സിനിമയിലേക്ക് തിരിച്ചുവരവും നടത്തി. പാപ്പി അപ്പച്ച എന്ന ദിലീപ് ചിത്രത്തിലൂടെയായിരുന്നു മടങ്ങി വരവ്.
2016 ൽ വീണ്ടും കാവ്യ സിനിമയിൽ നിന്നും ബ്രേക്കെടുത്തു. നടൻ ദിലീപുമായുള്ള വിവാഹത്തെ തുടർന്നായിരുന്നു ഇത്. നടി വീണ്ടും അഭിനയ ജീവിതത്തിലേക്ക് മടങ്ങിയെത്തുമെന്ന് ആരാധകർ പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. കഴിഞ്ഞ 8 വർഷമായി നടിയുടെ തിരിച്ചുവരവ് പ്രതീക്ഷിച്ചുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ.

സിനിമയിൽ അഭിനയിക്കുന്നില്ലെങ്കിലും സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് കാവ്യ. തന്റെ വസ്ത്ര വ്യാപാര ബ്രാന്റായ ലക്ഷ്യയുടെ മോഡലായി അവർ സോഷ്യൽ മീഡിയയിലൂടെ നിരവധി ഫോട്ടോകൾ പങ്കിടാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലുള്ള കാവ്യയുടെ ചില ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയിൽ വൈറലാകുന്നത്. റോസ് സാരി ധരിച്ച് വളരെ സിമ്പിൾ ലുക്കിലാണ് കാവ്യ ഫോട്ടോയിൽ ഉള്ളത്. കാവ്യയുടെ സൗന്ദര്യം തന്നെയാണ് ആരാധകർ വാഴ്ത്തുന്നത്.
അന്നും ഇന്നും ഈ സൗന്ദര്യത്തിൽ അടുത്ത് ആരും എത്തില്ലെന്നാണ് ചിലരുടെ കമന്റ്. ഫോട്ടോയിൽ അതീവ സുന്ദരിയാണ് കാവ്യ എന്നാണ് മറ്റ് ചിലരുടെ കമന്റ്. സിനിമ ഡയലോഗ് പങ്കുവെച്ചാണ് ഒരാൾ കാവ്യയോട് തന്റെ ഇഷ്ടം പങ്കുവെച്ച്ത. അതിങ്ങനെ-' കാശും പുത്തനും ഒന്നും കണ്ടിട്ടല്ല, നിന്റെ ഒടുക്കത്തെ ഈ സൗന്ദര്യം കണ്ടിട്ടുമല്ല, സ്വഭാവം അറിഞ്ഞിട്ടുമല്ല,ഭ്രാന്തു പിടിക്കുന്നതു പോലെ എനിക്കങ്ങോടു ഒരിഷ്ടം തോന്നി..!! തോന്നിയാൽ തോന്നിയതാ... മനസ്സിലായോ'...
എന്തായാലും കാവ്യയ്ക്ക് വയസായി എന്ന് പറഞ്ഞ് വിമർശിച്ചവർ ഈ ചിത്രം കാണുവെന്ന് പറയുന്നവരും ഉണ്ട്. നേരത്തേ ചില ഫോട്ടോകൾ പങ്കുവെച്ചപ്പോൾ കാവ്യയെ അധിക്ഷേപിച്ചുകൊണ്ട് നിരവധി കമന്റുകൾ ഉണ്ടായിരുന്നു. കാവ്യക്ക് പ്രായമായെന്നായിരുന്നു പരിഹാസങ്ങൾ. പണ്ടത്തെ സൗന്ദര്യമൊക്കെ നഷ്ടപ്പെട്ടുവെന്നും ഇപ്പോൾ വയസായ ആളുകളെ പോലെ ഉണ്ടെന്നൊക്കെയായരുന്നു അധിക്ഷേപങ്ങൾ. എന്നാൽ ഇതിനോടൊന്നും കാവ്യ പ്രതികരിച്ചിട്ടില്ല. പുതിയ ഫോട്ടോയ്ക്ക് വന്ന കമന്റിനും കാവ്യ യാതൊരു മറുപടിയും നൽകിയിട്ടില്ല.
നിലവിൽ ചെന്നൈയിൽ മകൾക്കൊപ്പം കഴിയുകയാണ് കാവ്യ. ഇടയ്ക്ക് ഷൂട്ടിനും മറ്റുമായി താൻ കൊച്ചിയിലേക്കും കേരളത്തിലേക്കുമൊക്കെ വരാറുണ്ടെന്ന് കാവ്യ മുൻപ് പറഞ്ഞിരുന്നു. മുൻപ് പൊതുവേദികളിൽ നിന്നും വിട്ടുനിന്നിരുന്ന കാവ്യ ഇപ്പോൾ ഭർത്താവ് ദിലീപിനൊപ്പം പരിപാടികളിൽ പങ്കെടുക്കാറുണ്ട്. അടുത്തിടെ ഇരുവരും പങ്കെടുത്തൊരു പരിപാടിയിൽ വെച്ച് കാവ്യ നടത്തിയ പ്രസംഗം വൈറലായിരുന്നു.












Click it and Unblock the Notifications