'ദിലീപ് ചെയ്തെങ്കില്‍ കാവ്യ മാധവന്‍ എന്ത് പിഴച്ചു, വെറുപ്പ് പടർത്തരുത്': ഇഷ്ടങ്ങള്‍ തിരിച്ച് പിടിച്ച് കാവ്യ
വർഷങ്ങളായി അഭിനയ ലോകത്ത് നിന്നും മാറി നില്‍ക്കുകയാണെങ്കിലും മലയാളികള്‍ക്ക് അന്നും ഇന്നും ഒരുപോലെ പ്രിയപ്പെട്ട താരമാണ് കാവ്യ മാധവന്‍. മലയാളികള്‍ക്ക് മുന്‍പില്‍ വളർന്ന ഒരു പെണ്‍കുട്ടി, അവളുടെ ഓരോ കാര്യങ്ങളും സ്വന്തം വീട്ടുകാര്യം പോലെ ആരാധകർ നോക്കിക്കാണുന്നു. അഭിനയ ലോകത്തേക്ക് തിരിച്ചു വരണമെന്ന് അരാധകർ നിരന്തരം ആവശ്യപ്പെടാറുണ്ടെങ്കിലും സ്വന്തം വസ്ത്ര ബ്രാൻഡായ ലക്ഷ്യയുടെ നടത്തിപ്പുമായി തിരക്കിലാണ് കാവ്യ.
നിലവില്‍ ലക്ഷ്യയുടെ സ്ഥിരം മോഡല്‍ കൂടിയാണ് താരം. തുടക്കത്തില്‍ മറ്റ് നടിമാരും സെലിബ്രിറ്റികളുമൊക്കെ ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ കാവ്യ മാധവന്‍ തന്നെയാണ് ലക്ഷ്യയുടെ സ്ഥിരം മോഡല്‍. ഇടക്ക് മീനാക്ഷി ദിലീപും ലക്ഷ്യയുടെ മോഡലായി എത്തുകയും വലിയ പ്രശംസ നേടുകയും ചെയ്തു. മോഡലിങ് രംഗത്തേക്ക് കടന്ന് വരുന്നതിനായി മികച്ച രീതിയിലുള്ള തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നതായി കാവ്യ തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു.

ലക്ഷ്യയുടെ ഔട്ട്ഫിറ്റ് ധരിച്ചുള്ള കാവ്യ മാധവന്റെ ഓരോ ചിത്രങ്ങള്‍ക്കും മികച്ച രീതിയിലുള്ള അഭിപ്രായങ്ങളാണ് ലഭിക്കാറുള്ളത്. ഇപ്പോഴിതാ സാരി ലുക്കിലുള്ള കാവ്യ മാധവന്റെ പുതിയ ചിത്രങ്ങളും നിമിഷ നേരം കൊണ്ട് സോഷ്യല്‍ മീഡയയില്‍ വൈറലായി മാറിയിരിക്കുകയാണ്. 'തിരുമ്പി വന്തിട്ടേൻ കാവ്യ ചേച്ചി, മനോഹരം അതി മനോഹരം, എന്താണ് ഈ സൗന്ദര്യ രഹസ്യം' എന്നൊക്കെ പോകുന്നു കമന്റുകള്‍.
ആളുകള്‍ ഇപ്പോഴും കാവ്യ മാധവനെ എത്രത്തോളം ഇഷ്ടപ്പെടുന്നുവെന്ന് അറിയാന്‍ താരം പങ്കുവെക്കുന്ന ഓരോ ചിത്രങ്ങളുടേയും കമന്റ് ബോക്സുകള്‍ പരിശോധിച്ചാല്‍ മതിയാകും. തുടക്കത്തില്‍ ദിലീപ് നേരിടുന്ന കേസുമായി ബന്ധപ്പെട്ടൊക്കെ കാവ്യക്കെതിരേയും ഒരുവിഭാഗം ആളുകള്‍ വലിയ രീതിയിലുള്ള വിമർശനങ്ങളും അധിക്ഷേപങ്ങളും നടത്താറുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും പൂർണ്ണമായും വിട്ടുനില്‍ക്കുകയായിരുന്നു കാവ്യ.
ഇന്‍സ്റ്റഗ്രാമില്‍ ഔദ്യോഗിക പ്രൊഫൈലുമായി കാവ്യ വന്നപ്പോഴും ഇത്തരം അധിക്ഷേപങ്ങള്‍ ഒരുഭാഗത്തുണ്ടായിരുന്നു. പതിയെ അത് കുറഞ്ഞ് വരുന്നുണ്ടെങ്കിലും ചിലയാളുകള്‍ ഇപ്പോഴും അത്തരം അധിക്ഷേപങ്ങള്‍ക്ക് മുതിരുന്നുണ്ട്. ദിലീപുമൊത്തുള്ള ഏതൊരു ചിത്രം പങ്കുവെക്കുമ്പോഴും കമന്റ് ബോക്സ് ഓഫാക്കിയിടാനും താരം പ്രത്യേകം ശ്രദ്ധിക്കുന്നു.
മറുവശത്ത് കാവ്യയെ ഇഷ്ടപ്പെടുന്നവരുടെ എണ്ണവും ഓരോ ദിനവും കൂടി വരുന്നുണ്ട്. 'ദിലീപ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചിട്ടൊന്നും ഇല്ലാലോ, ദിലീപ് ചെയ്തെങ്കില്‍ തന്നെ കാവ്യ എന്ത് പിഴച്ചു, ഇങ്ങനെ വെറുപ്പ് പടർത്തരുത്' തുടങ്ങിയ കമന്റുകളുമായി താരത്തെ പിന്തുണച്ചും നിരവധിയാളുകള്‍ മുന്നോട്ട് വരാറുണ്ടായിരുന്നു. പുതിയ ചിത്രത്തിന്റെ അടിയില്‍ യാതൊരു വിധത്തിലുള്ള നെഗറ്റീവ് കമന്റും ഇല്ലെന്നതും ശ്രദ്ധേയമാണ്.
ഇക്കഴിഞ്ഞ വിവാഹ വാർഷിക ദിനത്തിലായിരുന്നു ദിലീപുമൊത്തുള്ള ചിത്രം കാവ്യ മാധവന്‍ അവസാനമായി പങ്കുവെക്കുന്നത്. ഒരു ഹൃദയത്തിന്റെ ഇമോജിയും ഒരു കേക്കിന്റെ ഇമോജിയും മാത്രമായിരുന്നു കാവ്യ ചിത്രത്തിന് അടിക്കുറിപ്പായി നല്‍കിയത്. ദിലീപ് വെള്ള നിറത്തിലും ഷർട്ടും കറുപ്പ് പാന്റും അണിഞ്ഞപ്പോള്‍ വർക്കുകളോട് കൂടിയ ചുരിദാറായിരുന്നു കാവ്യ മാധവന്റെ ഔട്ട്ഫിറ്റ്.
ഏവരേയും ഞെട്ടിച്ചുകൊണ്ട് എട്ടുവർഷം മുന്‍പായിരുന്നു ദിലീപിന്റേയും കാവ്യ മാധവന്റേയും വിവാഹം. ഇരുവരും ആദ്യ വിവാഹങ്ങള്‍ വേർപെടുത്തി നില്‍ക്കുന്ന സമയം കൂടിയായിരുന്നു. ഫേസ്ബുക്ക് ലൈവിലൂടെ ദിലീപ് തന്നെയാണ് വിവാഹ വിവരം ആരാധകരെ അറിയിച്ചത്. വിവാഹ ചടങ്ങില്‍ സിനിമ രംഗത്തെ പ്രമുഖർ മാത്രമായിരുന്നു പങ്കെടുത്തത്.












Click it and Unblock the Notifications