'കാവ്യ മാധവന് ഇതിനെതിരെ കേസ് കൊടുക്കുകയാണ് വേണ്ടത്'; നടിയുടെ ചിത്രം എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നു
ഫോട്ടോഷോപ്പിന്റെ ദുരിതഫലം ഏറ്റവും കൂടുതല്‍ അനുഭവിച്ചിട്ടുള്ളത് സിനിമ നടിമാർ അടക്കമുള്ള സെലിബ്രിറ്റികളായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല. മലയാളത്തിലെ ഉള്‍പ്പെടെ നിരവധി നടിമാരുടെ ഫോട്ടോഷോപ്പ് ചിത്രങ്ങളും വീഡിയോയും വലിയ രീതിയില്‍ പ്രചരിച്ച ഒരു കാലം ഉണ്ടായിരുന്നു. അത്രയധികം പ്രൊഫഷണല്‍ അല്ലാത്ത ഒരാള്‍ നിർമ്മിക്കുന്ന ഫോട്ടോ ഷോപ്പ് ചിത്രമാണെങ്കില്‍ അത് മറ്റുള്ള ആളുകള്‍ എളുപ്പത്തില്‍ തിരിച്ചറിയാനും സാധിക്കും.
ഫോട്ടോഷോപ്പും കടന്ന സാങ്കേതിക വിദ്യ എഐ കാലഘട്ടത്തിലേക്ക് കടന്നപ്പോള്‍ വലിയ പ്രൊഫഷണലൊന്നും അല്ലാത്ത ആള്‍ക്കും ചിത്രങ്ങളില്‍ കൃത്രിമത്വം വരുത്തി പ്രചരിപ്പിക്കാന്‍ സാധിക്കും. അത്തരത്തില്‍ കൃത്രിമത്വം വരുത്തിയ ഒരു ചിത്രത്തിന് ഇപ്പോള്‍ ഇരയായിരിക്കുന്നത് മലയാളികളുടെ പ്രിയപ്പെട്ട താരമായ കാവ്യാ മാധവനാണ്.

സിനിമ മേഖലയില്‍ സജീവം അല്ലാത്ത കാവ്യ ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് സ്വന്തം സംരഭമായ ലക്ഷ്യയുടെ പ്രവർത്തനങ്ങളിലാണ്. കാവ്യയുടെ സ്ഥിരം മോഡല്‍ കൂടിയായ താരം സാരിയിലും കുർത്തിയിലും ചുരിദാറിലുമൊക്കെയുള്ള ചിത്രങ്ങള്‍ തന്റെ ഓഫീഷ്യല്‍ ഇന്‍സ്റ്റഗ്രാം പേജ് വഴി പങ്കുവെക്കാറുണ്ട്. അത്തരത്തിലുള്ള ചിത്രങ്ങളെല്ലാം നിമിഷങ്ങള്‍ക്ക് അകം വൈറലായി മാറുന്നു.
പട്ടുസാരി അണിഞ്ഞുകൊണ്ടുള്ള അതിമനോഹരമായ ചിത്രം കാവ്യ അടുത്തിടെ പങ്കുവെച്ചിരുന്നു. ഒനിയൻ പിങ്ക് നിറത്തിലുള്ള കാഞ്ചീപുരം സിൽക്ക് പ്ലെയിൻ കസവുസാരിയോടൊപ്പം പിങ്കിൽ പ്രിന്റുകളുള്ള ഹാഫ് സ്ലീവ് ബ്ലൗസാണ് ധരിച്ചത്. ചുവപ്പു കല്ലുപതിച്ച നെക്ലസും കമ്മലും വളകളും മോതിരവും കാവ്യയെ കൂടുതല്‍ സുന്ദരിയാക്കി.
സമൂഹ്യ മാധ്യമങ്ങളില്‍ ഏറെ വൈറലായ ഈ ചിത്രമാണ് എഐ സാങ്കേതിവിദ്യ ഉപയോഗിച്ച് ആളുകള്‍ക്ക് അത്ര പെട്ടെന്ന് തിരിച്ചറിയാത്ത വിധം പുനർനിർമ്മിച്ചിരിക്കുന്നത്. ഹാഫ് സ്ലീവ് ബ്ലൗസിന്റെ സ്ഥാനത്ത് സ്ലീവ് ലെസ് ബ്ലൗസ്, എടുത്ത് കാണിക്കുന്ന വയർ എന്നിങ്ങനെയുള്ള മാറ്റങ്ങളാണ് എഐ സാങ്കേതിക വിദ്യയിലൂടെ ചിത്രങ്ങളില്‍ വരുത്തിയിരിക്കുന്നത്. സോഷ്യല്‍ മീഡിയ പേജുകളിലൂടെ ഈ ചിത്രങ്ങള്‍ വ്യാപകമായ രീതിയില്‍ പ്രചരിപ്പിക്കപ്പെടുകയും ചെയ്യുന്നു.
ചിലർ കണ്ണും അടച്ച് ഈ ഫോട്ടോ വിശ്വസിച്ചപ്പോള്‍ കാവ്യയുടെ വസ്ത്ര ധാരണ രീതിയെക്കുറിച്ച് അറിയാവുന്നവർ സംശയം ഉന്നയിക്കുകയും ഇന്‍സ്റ്റഗ്രാമിലെ യഥാർത്ഥ ചിത്രം പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. 'രണ്ടാമത്തെ ഫോട്ടോ ആണ് ആദ്യം കണ്ടത്. കാവ്യ എന്ന സ്ത്രീ ഒരിക്കലും ഇങ്ങനെ സാരി ഉടുക്കില്ലെന്ന ചിന്തയില്‍ സോഴ്സ് തപ്പിയിറങ്ങിയപ്പോള്‍ ആണ് ആദ്യ ഫോട്ടോ ആണ് ഒറിജിനല്‍ എന്ന് മനസ്സിലായത്. ഇങ്ങനെ പോയാല്‍ നാളെ നാടിന്റെ അവസ്ഥ എന്താണ്' എന്നാണ് ഒരാള്‍ രണ്ട് ചിത്രങ്ങളും പങ്കുവെച്ചുകൊണ്ട് ചോദിച്ചത്.
താരങ്ങള്‍ക്ക് നേരെ ഇത്തരം ആക്രമണം ഇത് ആദ്യമല്ല. യഥാർത്ഥത്തില്‍ ഈ ചിത്രം നിർമ്മിച്ച ആള്‍ക്കെതിരെ കാവ്യ മാധവന് കേസ് കൊടുക്കുകയാണ് ചെയ്യേണ്ടത്. ചെറിയ രീതിയുള്ള എഡിറ്റാണ് നടത്തിയതെന്ന് കരുതി നിസ്സാരമാക്കരുണ്ട്. ഇങ്ങനെ ചെയ്ത് പരസ്യമായി പ്രചരിപ്പിച്ചവർ രഹസ്യമായി ഏതൊക്കെ രീതിയില്‍ ചെയ്യും. ഈ ചിത്രങ്ങള്‍ പങ്കുവെച്ച പേജുകളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയാല്‍ ഇതിന് പിന്നില്‍ പ്രവർത്തിച്ചവരെ കണ്ടെത്താന്‍ സാധിക്കും എന്നതില്‍ സംശയമില്ലെന്ന് ചൂണ്ടിക്കാട്ടുന്നവരുമുണ്ട്.
-
ചന്ദ്രൻ രാശിമാറുന്നത് വെറുതെയല്ല; ഈ രാശിക്കാരുടെ പ്രണയത്തിൽ പുരോഗതി, ഒപ്പം സമ്പത്തും ആഡംബരവും -
പുതിയ അധികാരസ്ഥാനങ്ങള്‍ ലഭിക്കും, യാത്രാവേളയില്‍ ധനനഷ്ടത്തിനു സാധ്യത, തൊഴില്‍ ഉയര്‍ച്ച, വാരഫലം -
ആഡംബരവസ്തുക്കള്‍ സ്വന്തമാക്കും, മാതാവിന്റെ അസുഖങ്ങള്‍ മൂര്‍ച്ഛിക്കും, വിദേശയാത്രയ്ക്ക് അവസരം, നാൾഫലം -
ബെംഗളൂരുവിലെ ജോലി പോയി; പക്ഷെ ആശങ്കയില്ല, പൂർണസമാധാനം..ടെക്കി യുവാവ് പറയുന്ന കാരണം ഇതാണ്, കൈയ്യടി -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
കൊച്ചി സീപോർട്ട്-എയർപോർട്ട് റോഡ് വരുത്തുക വൻ മാറ്റം; തോഷിബ ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കും! -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
ആപ്പിൾ ഐഫോൺ 17 പ്രോ മാക്സ് ഒരു അഡാർ ഐറ്റം തന്നെ; ഒറ്റയടിക്ക് 53000 രൂപ ലാഭിക്കാം! വില എത്ര? -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
ഡൽഹി മെട്രോ റെയിലിൽ ഒഴിവ്; 3.40 രൂപ വരെ ശമ്പളം..അപേക്ഷിക്കേണ്ടത് ഇങ്ങനെ












Click it and Unblock the Notifications