കാവ്യ ചേച്ചീ, എത്ര നടികള്‍ വന്നാലും നിങ്ങള്‍ക്ക് മുന്നില്‍ ഒന്നുമല്ല: കണ്ണഞ്ചിപ്പിച്ച് കാവ്യ മാധവന്റെ ലുക്ക്
മലയാളികള്‍ക്ക് അന്നും ഇന്നും ഒരുപോലെ ഇഷ്ടമുള്ള കാവ്യ മാധവന്‍. അഭിനയരംഗത്ത് സജീവം അല്ലെങ്കിലും താരത്തിന്റെ ഓരോ വിശേഷവും അറിയാന്‍ പ്രേക്ഷകർക്ക് താല്‍പര്യമുണ്ട്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ലാത്ത താരത്തെ ഭർത്താവ് ദിലീപിനും മക്കള്‍ക്കുമൊപ്പം ചില പരിപാടികളില്‍ മാത്രമാണ് കാണാന്‍ കഴിയുന്നത്. എങ്കിലും ചിലപ്പോഴൊക്കെ താരം സോഷ്യല്‍ മീഡിയയില്‍ തന്റെ ചിത്രം താരം പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ കാവ്യ പങ്കുവെച്ച പുതിയ ചിത്രം വൈറലായി മാറിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസം നടി മീര നന്ദന്റെ വിവാഹത്തിനെത്തിയപ്പോഴത്തെ ചിത്രങ്ങളാണ് കാവ്യ പങ്കുവെച്ചിരിക്കുന്നത്. സിൽവർ കളർ പട്ട് സാരിയിൽ അതിസുന്ദരിയായി നില്‍ക്കുന്ന കാവ്യയുടെ ചിത്രത്തെ അഭിനന്ദിച്ചുകൊണ്ട് നിരവധി ആരാധകരാണ് രംഗത്ത് വന്നിരിക്കുന്നത്. അരൊക്കെ വന്നാലും പോയാലും കാവ്യയുടെ ഒപ്പമെത്തില്ലെന്നാണ് അവർക്കെല്ലാവർക്കും ഒരു പോലെ പറയാനുള്ളത്.

'അടിപൊളി കാവ്യ ചേച്ചി.. ഇനി മലയാള സിനിമയിൽ എത്ര നടികൾ വന്നാലും എന്റെ കാവ്യ ചേച്ചിയുടെ സൌന്ദര്യത്തിന്റെ മുമ്പിൽ വരില്ല.. മലയാളത്തിന്റെ കാവ്യ സൗന്ദര്യം.ചേച്ചിയുടെ പഴയ ഫോട്ടോ മഹാലക്ഷ്മി മോളെ കാണിക്കണേ' എന്നാണ് ഒരാള്‍ കുറിച്ചത്. അതേസമയം ചിലർക്ക് അറിയാനുള്ളത് കാവ്യ വീണ്ടും അഭിനയ രംഗത്തേക്ക് തിരിച്ച് വരുമോ എന്നാണ്.
മലയാളികള്‍ക്ക് മുന്നില്‍ വളർന്ന കാവ്യ
മലയാളികള്‍ക്ക് മുന്നില്‍ വളർന്ന താരമാണ് കാവ്യ മാധവന്‍. ഏഴാം വയസ്സില്‍ പൂക്കാലം വരവായി എന്ന കമല്‍ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച കാവ്യമാധവന്‍ ബാലതാരമായി തന്നെ പ്രേക്ഷക ശ്രദ്ധ നേടി. പാവം ഐ ഐ ഐവാച്ചൻ, അഴകിയ രാവണൻ, ഒരാള്‍ മാത്രം, കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് എന്നിവയാണ് കാവ്യ ബാലതാരമായി അഭിനയിച്ച പ്രധാന ചിത്രങ്ങള്‍.
ദിലീപിനെ നായകനാക്കി ലാല്‍ ജോസ് സംവിധാനം ചെയ്ത ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയാണ് കാവ്യ മാധവന്‍ നായിക നടിയായി മാറുന്നത്. അന്ന് പ്രായം പതിനഞ്ച് മാത്രം. നായികയായിട്ടുള്ള ആദ്യം ചിത്രത്തില്‍ തന്നെ താരത്തിന് ഏറ്റവും നല്ല രണ്ടാമത്തെ നടിക്കുള്ള കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് ലഭിച്ചു.
മധുരനൊമ്പരക്കാറ്റ്, ഡാർലിങ് ഡാർലിങ്, തെങ്കാശിപ്പട്ടണം, ദോസ്ത്, ഊമപ്പെണ്ണിന് ഉരിയാടാ പയ്യന്‍, മീശമാധവന്‍, തിളക്കം, സദാനന്ദന്റെ സമയം, മിഴി രണ്ടിലും, പുലിവാല്‍ കല്യാണം, റണ്‍വേ, പെരുമഴക്കാലം, ഇരുവട്ടം മണവാട്ടി, കൊച്ചിരാജാവ്, അനന്ദഭദ്രം, ലയണ്‍, കാസ്മേറ്റ്സ്, വാസ്തവം നാദിയ കൊല്ലപ്പെട്ട രാത്രി, നാല് പെണ്ണുങ്ങള്‍, ട്വന്റി:20, മാടമ്പി, ബനാറസ്, ഈ പട്ടണത്തില്‍ ഭൂതം, പാപ്പി അപ്പച്ച, ഗദ്ദാമ, ചൈനാടൌണ്‍, ബാവൂട്ടിയുടെ നാമത്തില്‍, വെനീസിലെ വ്യാപാരി,പിന്നേയും തുടങ്ങിയ എണ്ണം പറഞ്ഞ നിരവധി ചിത്രങ്ങളില്‍ കാവ്യ നായികയായി അഭിനയിച്ചു.
പെരുമഴക്കാളം, ഗദ്ദാമ തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിന് ഏറ്റവും മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും താരത്തെ തേടിയെത്തി. 2009 ലായിരുന്നു ആദ്യ വിവാഹം. ഈ വിവാഹം വേർപെടുത്തിയ ശേഷം 2016 നവംമ്പർ 25ന് ദിലീപിനെ വിവാഹം ചെയ്തു. വിവാഹത്തിന് ശേഷം താരം സിനിമയില്‍ അത്ര സജീവമല്ല.












Click it and Unblock the Notifications