Get Updates
Get notified of breaking news, exclusive insights, and must-see stories!

'കാര്യമറിയാതെയല്ലേ ദിലീപേട്ടനെ കുറ്റംപറഞ്ഞത്'; ഇതൊരു മറുപടി തന്നെയെന്ന് കാവ്യയോട് ആരാധകർ

മലയാളികളുടെ പ്രിയ നടിയാണ് കാവ്യ മാധവൻ. അഭിനയത്തിൽ നിന്ന് വിട്ടുനിൽക്കുകയാണെങ്കിലും ഇപ്പോഴും കാവ്യയ്ക്ക് ആരാധകരുടെ എണ്ണത്തിൽ കുറവ് വന്നിട്ടില്ല. ദിലീപുമായുള്ള വിവാഹത്തിന് ശേഷമാണ് കാവ്യ പൂർണമായും സിനിമയിൽ നിന്ന് വിട്ടുനിന്നത്. ഇപ്പോൾ ബിസിനസ്സിലാണ് കാവ്യ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മകളുടെ കാര്യങ്ങളും കാവ്യ തന്നെയാണ് നോക്കുന്നത്.

ബാല താരമായി എത്തിയ കാവ്യ വളരെ പെട്ടെന്നാണ് പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം കണ്ടെത്തിയത്. നായികയായി എത്തിയപ്പോഴും കാവ്യയ്ക്ക് അതേ സ്വീകാര്യത ലഭിച്ചു. ദീലിപ് - കാവ്യ കോമ്പോ പ്രേക്ഷകർ ഏറ്റെടുത്തു. ആദ്യ വിവാ​ഹത്തിന് ശേഷം കാവ്യ സിനിമയിൽ നിന്ന് വിട്ടുനിന്നുവെങ്കിലും വിവാഹമോചനത്തിന് ശേഷം കാവ്യ തിരിച്ചുവന്നിരുന്നു.

kavya

പിന്നീട് ദിലീപുമായുള്ള വിവാഹത്തിന് ശേഷം കാവ്യ വീണ്ടും സിനിമയിൽ നിന്ന് മാറിനിൽക്കുകയായിരുന്നു,. സ്വന്തം ഇഷ്ടപ്രകാരമാണ് കാവ്യ മാറിനിന്നതെങ്കിലും പലപ്പോഴും ഇതിന്റെ പേരിൽ ദിലീപിന് പഴി കേൾക്കേണ്ടി വന്നിട്ടുണ്ട്. ദിലീപ് പറഞ്ഞിട്ടാണ് കാവ്യ അഭിനയം നിർത്തിയത് എന്ന തരത്തിൽ ആണ് സംസാരം വന്നത്.

എന്നാൽ കാവ്യ ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. കാവ്യ ഇൻസ്റ്റ​ഗ്രാമിൽ അക്കൗണ്ട് തുടങ്ങിയിട്ട് വളരെ കാലമായിട്ടൊന്നുമില്ല. ഇപ്പോൾ ഇൻസ്റ്റ​ഗ്രാമിലാണ് താരം ആക്ടീവ് ആയിട്ടുള്ളത്. കാവ്യയുടെ ബിസിനസ്സ് സംരഭമായ ലക്ഷ്യയുടെ മോഡലായി കാവ്യ എത്താറുണ്ട്.

ഇപ്പോൾ ലക്ഷ്യയുടെ കോസ്റ്റ്യൂമിൽ കാവ്യ പങ്കുവെച്ച ഫോട്ടോയാണ് വൈറൽ ആവുന്നത്. നിരവധി പേരാണ് ഈ ഫോട്ടോയ്ക്ക് കമന്റുമായി എത്തുന്നത്. ദിലീപ് കാരണം കാവ്യ ലൈംലൈറ്റിൽ എത്തുന്നില്ല എന്ന് പറയുന്നവർക്കുള്ള മറുപടിയാണ് ഈ ഫോട്ടോ എന്നാണ് കമന്റുകൾ.
കാര്യം അറിയാതെ ആരെയും കുറ്റപ്പെടുത്തരുതെന്നും കാവ്യ സ്വന്തം ഇഷ്ട പ്രകാരമാണ് സിനിമയിൽ നിന്ന് വിട്ടുനിന്നതും ഇപ്പോൾ തന്റെ സംരംഭത്തിന്റെ മോഡലാവുന്നതെന്നും ചിലർ പറയുന്നു. എന്തായാലും കാവ്യ വീണ്ടും സജീവമായി കണ്ടതിലുള്ള സന്തോഷം ആരാധകർക്കുണ്ട്.

മലയാളത്തിന്റെ മുഖശ്രീ, ചേച്ചി അടിപൊളി, ജിമ്മിൽ പോകുന്നുണ്ട് എന്ന് തോന്നുന്നു ചേച്ചി ആ പഴയ ലൂക്കിലേക്ക് വന്നൊണ്ട് ഇരിക്കാ (മീശ മാധവൻ, പുലിവാൽ കല്യാണം, തിളക്കം, രസികൻ ), വളരെ ചെറുപ്പം തോന്നുന്നു എന്നിങ്ങനെ പോകുന്നു കമന്റുകൾ. വീണ്ടും അഭിനയത്തിലേക്ക് വരുമോ എന്നും ആരാധകർ ചോദിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+