Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപേട്ടനല്ല എന്നെ വീട്ടിലിരുത്തിയതെന്ന് കാവ്യ; 'മഞ്ജു വാര്യറെ കൊണ്ടും ഇതാണ് പറയിപ്പിച്ചത്',പരിഹാസം

കൊച്ചി: സിനിമയിൽ കത്തി നിൽക്കുന്ന സമയത്തായിരുന്നു മഞ്ജു വാര്യർ ദിലീപിനെ വിവാഹം കഴിക്കുന്നത്. ആ വിവാഹത്തോടെ മഞ്ജു സിനിമയിൽ നിന്നും മാറി നിന്നു. മഞ്ജു എന്തുകൊണ്ടാണ് വീണ്ടും അഭിനയിക്കാത്തത് എന്ന ചോദ്യത്തിന് അന്ന് ദിലീപ് പറഞ്ഞത് ഞാനല്ല അവളെ മാറ്റി നിർത്തിയത് മകളേയും കുടുംബ ജീവിതവും നോക്കാൻ മഞ്ജു സ്വയം മാറി നിന്നതാണെന്നായിരുന്നു. അതേസമയം വിവാഹമോചനത്തോടെ മഞ്ജു വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെത്തി.

മഞ്ജുവുമായി വേർപിരിഞ്ഞതിന് ശേഷമാണ് ദിലീപ് കാവ്യയെ വിവാഹം കഴിക്കുന്നത്. മഞ്ജുവിനെ പോലെ തന്നെ ദിലീപിന്റെ ഭാര്യയായതോടെ കാവ്യയും അഭിനയം വിട്ടു. മഞ്ജുവിനോട് ചെയ്തത് പോലെ ദിലീപ് കാവ്യയേയും അഭിനയിക്കാൻ അനുവദിക്കാതിരിക്കുന്നതെന്ന ആക്ഷേപം ചില ആരാധകർ ഉയർത്തിയിരുന്നു. ഇപ്പോഴിതാ ഇത്തരം വിമർശനങ്ങൾക്ക് മറുപടിയുമായി കാവ്യ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഒരു പൊതുപരിപാടിക്കിടെയാണ് കാവ്യയുടെ പ്രതികരണം.

kavyamanju

'ദിലീപേട്ടൻ പങ്കെടുക്കേണ്ട ഒരു ചടങ്ങായിരുന്നു ഇത് അദ്ദേഹത്തിന് വരാൻ പറ്റിയില്ല. അദ്ദേഹത്തിനു അപ്രതീക്ഷിതമായി പെട്ടെന്ന് യുകെയിൽ പോകേണ്ടി വന്നു. ഹരിയേട്ടൻ വളരെ വേണ്ടപ്പെട്ട ആളാണ്, പോകാതിരിക്കാൻ പറ്റില്ല അതുകൊണ്ട് നീ എങ്കിലും പോകണം എന്ന് പറഞ്ഞു. അതുകൊണ്ടാണ് ഞാൻ ഇന്ന് ഇവിടെ വന്നിട്ടുള്ളത്.

ഒരിക്കലും ദിലീപേട്ടൻ അല്ല എന്നെ വീട്ടിൽ നിർത്തിയിട്ടുളളത്. അത് എന്റെ അഭിപ്രായം തന്നെ ആയിരുന്നു. എനിക്കു മോളെ ഒക്കെ നോക്കി ആ ഒരു കാലഘട്ടം നേരിട്ട് എക്സ്പീരിയൻസ് ചെയ്യണം എന്നുണ്ടായിരുന്നു. അതിനുവേണ്ടിയിട്ടാണ് ഞാൻ തന്നെ ഒരു ബ്രേക്ക് എടുത്തത്. എല്ലാവർക്കും എല്ലാവിധത്തിലുമുള്ള സന്തോഷവും സമാധാനവും നന്മകളും നേരുന്നു. ഒരിക്കൽ കൂടി ഈ ചടങ്ങിൽ പങ്കെടുക്കാൻ സാധിച്ചതിലുള്ള നന്ദി അറിയിക്കുന്നു', കാവ്യ മാധവൻ പറഞ്ഞു.

വീഡിയോക്ക് താഴെ നിരവധി പേരാണ് കമന്റുമായി എത്തിയത്. 'അങ്ങനെ പറയണമെന്ന് പ്രത്യേകം പറഞ്ഞ് വിട്ടിട്ടുണ്ട് എന്ന് മനസ്സിലായി', എന്നായിരുന്നു ഒരാളുടെ കന്റ്. ഇത് തന്നെയാണ് മഞ്ജു വാര്യരും ആദ്യം പറഞ്ഞത് എന്നായിരുന്നു മറ്റൊരാൾ കുറിച്ചു. 'ആരും ഏട്ടനെ കുറ്റം പറയണ്ട എല്ലാത്തിനും കാരണം ഞാൻ തന്നെ', ഒരാൾ പരിഹസിച്ചു. 'വെറുതെ തെറ്റിദ്ധരിച്ചതാണ്‌. സ്ത്രീ മുന്നേറ്റത്തിന് വേണ്ടി പ്രവർത്തിക്കുന്ന ആളാണ് ഗോപാലേട്ടൻ എന്ന് എല്ലാവർക്കും അറിയാം', എന്നായിരുന്നു മറ്റൊരു കമന്റ്.

കാവ്യ തന്നെയാണ് മകളുടെ കാര്യങ്ങൾ നോക്കുന്നതെന്നും അവളാണ് കുടുംബ ജീവിതം തിരഞ്ഞെടുത്തതെന്നും നേരത്തേ ദിലീപും പറഞ്ഞിരുന്നു. അതേസമയം സിനിമകളിൽ അഭിനയിക്കുന്നില്ലെങ്കിലും ഇതുപോലുള്ള പൊതുപരിപാടികളിൽ കാവ്യ മാധവൻ സജീവമാണ്. സെലിബ്രിറ്റി വിവാഹങ്ങളിലും ഉദ്ഘാടന ചടങ്ങുകളിലും ദിലീപിനൊപ്പം കാവ്യ പങ്കെടുക്കാറുണ്ട്. മാത്രമല്ല ഒരു സംരംഭക എന്ന നിലയിലും കാവ്യ ഇപ്പോൾ സജീവമാണ്. തന്റെ വസ്ത്രവ്യാപാര ബ്രാന്റായ ലക്ഷ്യയുടെ മോഡലായും കാവ്യ തിളങ്ങുന്നുണ്ട്.

അതേസമയം കാവ്യയുടെ മടക്കം ദിലീപിന്റ െതന്നെ നായികയായി വേണമെന്നും ഇരുവരുടേയും പ്രണയജോഡി കാണാൻ താത്പര്യമുണ്ടെന്നുമാണ് ആരാധകർ പറയുന്നത്. നേരത്തേ കാവ്യയുമായി ഇനിയൊരു സിനിമ ഉണ്ടാകുമോയെന്ന ചോദ്യത്തിന് മികച്ച കഥയും സാഹചര്യവും ഒത്തുവന്നാൽ അത്തരമൊരു സിനിമയെ കുറിച്ച് ആലോചിക്കുമെന്നായിരുന്നു ദിലീപ് പറഞ്ഞത്.

മലയാളത്തിലെ പ്രീയപ്പെട്ട താരജോഡിയായിരുന്നു കാവ്യയും ദിലീപും. ഇരുവരും നായികാ നായകൻമാരായി 11 ഓളം മലയാള സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+