Get Updates
Get notified of breaking news, exclusive insights, and must-see stories!

'മഞ്ജു വാര്യരെ രക്ഷിച്ചതും കാവ്യ മാധവൻ തന്നെ, മീനാക്ഷിയുടെ താത്പര്യമാണ് പ്രധാനം'; വൈറലായി കമന്റുകൾ

കഴിഞ്ഞ ദിവസമായിരുന്നു മാതൃദിനം. അമ്മമോരോടുള്ള സ്നേഹം പങ്കുവെച്ച് നിരവധി പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അക്കൂട്ടത്തിലൊന്നായിരുന്നു നടി കാവ്യ മാധവന്റെ ഫാൻ പേജിൽ പങ്കിട്ടൊരു ചിത്രം. ദിലീപിന്റെ ആദ്യ മകളായ മീനാക്ഷിക്കൊപ്പവും മകൾ മഹാലക്ഷ്മിക്കൊപ്പവും ഉള്ള കാവ്യ മാധവന്റെ ചിത്രങ്ങളാണ് ഫാൻ പേജിൽ പങ്കിട്ടിരുന്നത്. പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുമായി എത്തിയത്.

17 വയസുള്ളപ്പോഴായിരുന്നു ദിലീപിന്റെ ഭാര്യയായി കാവ്യ മാധവൻ എത്തുന്നത്. മഞ്ജു വാര്യരും ദിലീപും വേർപിരിഞ്ഞപ്പോൾ എല്ലാവരും ഉറ്റുനോക്കിയത് മകളായ മീനാക്ഷി ആർക്കൊപ്പം പോകുമെന്നായിരുന്നു. അന്ന് ദിലീപിനൊപ്പം നിൽക്കാനായിരുന്നു മീനാക്ഷി തീരുമാനം എടുത്തത്. ഇതിന്റെ പേരിൽ കടുത്ത വിമർശനങ്ങൾ മഞ്ജുവിന് നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ മകൾക്ക് അച്ഛനോടുള്ള സ്നേഹം തനിക്ക് അറിയാമെന്നും അതിനാൽ അക്കാര്യത്തിൽ മറ്റൊരു കമന്റും ഇല്ലെന്നായിരുന്നു മഞ്ജുവിന്റെ പ്രതികരണം.

manjukavya2-17

അതേസമയം വിവാഹശേഷം കാവ്യയുമായി മീനാക്ഷി അടുത്ത ബന്ധമാണ് പുലർത്തുന്നത്. ഇരുവരും പൊതുചടങ്ങുകളിലെല്ലാം ഒരുമിച്ചാണ് എത്താറുള്ളത്. പിറന്നാൾ ദിനങ്ങളിൽ പരസ്പരം ആശംസിച്ചുള്ള നിരവധി വീഡിയോകളും ചിത്രങ്ങളും ഇരുവരും പങ്കിടാറുണ്ട്.

അതിനിടെ അമ്മ മകൾ സ്നേഹം വ്യക്തമാക്കിക്കൊണ്ടുള്ള കാവ്യയുടെ ഫാൻ പേജിലെ പോസ്റ്റിന് താഴെ കമൻറുകളുടെ പൂരമാണ്. കാവ്യയെ അനുകൂലിച്ചും വിമർശിച്ചുമുള്ള കമന്റുകൾ ഇക്കൂട്ടത്തിലുണ്ട്. മഞ്ജു വാര്യരെ പരാമർശിച്ചുകൊണ്ടുള്ള കമന്റുകളും ധാരാളമാണ്. ചില കമന്റുകൾ ഇങ്ങനെ

എന്തൊക്കെ പറഞ്ഞാലും കാവ്യ രണ്ട് മക്കളേയും നന്നായി നോക്കുന്നുണ്ടെന്നായിരുന്നു ഒരാൾ കമന്റ് ചെയ്ത്. അമ്മ എന്നാൽ പ്രസവിച്ചവൾ എന്ന് മാത്രമല്ല അർത്ഥം എന്നായിരുന്നു മറ്റൊരു കമന്റ്. 'കാവ്യ നല്ലൊരു അമ്മയാണ്, മീനാക്ഷിക്ക് സ്വന്തം അമ്മയേക്കാൾ അമ്മയുടെ സ്നേഹം അവരിൽ നിന്നും ലഭിക്കുന്നു എന്ന് പല സിറ്റുവേഷൻസിലും ഫോട്ടോ വീഡിയോ കണ്ടപ്പോൾ തോന്നിയിരുന്നു', മറ്റൊരാൾ കുറിച്ചു. 'ത്യാഗം സഹിച്ചു എത്രയോ സ്ത്രീകൾ കുടുംബജീവിതം മുന്നോട്ടു കൊണ്ടുപോകുന്നു. എന്തെങ്കിലും ഒരു പ്രശ്നമുണ്ടായാൽ മക്കളെ ഉപേക്ഷിച്ചു പോകുന്നതല്ല ഒരു അമ്മ. അത് എന്തു പ്രശ്നമായി കൊള്ളട്ടെ. അവര് ദുഃഖിച്ചു ഒരിടത്ത്ഇരിക്കുകയല്ലല്ലോ. അടിച്ചുപൊളിച്ചു നടക്കുകയല്ലേ. എന്തെല്ലാം പറഞ്ഞാലും കാവ്യ രണ്ടു മക്കളെ നോക്കി ജീവിക്കുന്നു',എന്നായിരുന്നു വേറൊരു കമന്റ്.

അതേസമയം കാവ്യയെ പരിഹസിച്ചും മഞ്ജു വാര്യരെ പുകഴ്ത്തിയുമുള്ള കമന്റുകളും ഉണ്ട്. ആരും കാവ്യ കുറ്റം പറയരുത്. ഇന്ന് കാവ്യ ഇല്ലായിരുന്നുവെങ്കിൽ ഇന്ന് നമ്മളുടെ ലേഡീ സൂപ്പർസ്റ്റാറിനെ തിരികെ കിട്ടുക ഇല്ലായിരുന്നു. അവരെ രക്ഷിച്ചതും കാവ്യ തന്നെയാണ്. അതുകൊണ്ട് കാവ്യയോട് ഒരിക്കലും ഒരു മോശം കമൻറ് നമ്മൾ പറയരുത്', എന്നാണ് ഒരു മഞ്ജു ആരാധകൻ കുറിച്ചത്. അതിനിടെ എന്തിനാണ് ഇപ്പോഴും ഇതിന്റെ പേരിലെല്ലാം ആരാധകർ തല്ലുകൂടുന്നതെന്നാണ് ചിലരുടെ ചോദ്യം. എന്തുകൊണ്ടാണ് പ്രായപൂർത്തിയായ മീനാക്ഷിയുടെ തിരഞ്ഞെടുപ്പിനെ ആളുകൾ മാനിക്കാത്തതെന്നുള്ള ചോദ്യങ്ങളും ചിലർ കമന്റിലൂടെ ഉയർത്തുന്നുണ്ട്.

'ഇതിന്റെ ചോട്ടിൽ കിടന്ന് കരയുന്നവർ പ്രായപൂർത്തിയായ ആ മകളുടെ ഇഷ്ടത്തെ കാണുന്നില്ല. ആ കുട്ടിയുടെ താല്പര്യം ആണ് ഇവിടെ ഏറ്റവും ഇംപോർട്ടന്റ്. അതുകൊണ്ട് അവർക്കില്ലാത്ത നൊമ്പരം ഇതിന്റെ ചോട്ടിൽ കിടന്ന് കരഞ്ഞു തീർക്കുന്ന കമന്റിടുന്നവർക്ക് ഉണ്ടായിട്ട് ഒരു കാര്യവുമില്ല', ഇത് ചൂണ്ടിക്കാട്ടി ഒരാൾ പറഞ്ഞു. ദിലീപ് -മഞ്ജു വേർപിരിയലിന് ശേഷം ഒരിക്കൽ പോലും പൊതുഇടത്ത് മഞ്ജുവിനൊപ്പം മീനാക്ഷിയെ കണ്ടിട്ടില്ല. മീനാക്ഷിയെ മഞ്ജു സോഷ്യൽ മീഡിയയിൽ ഫോളോ ചെയ്യുന്നുണ്ടെങ്കിലും തിരിച്ച് മീനാക്ഷി മഞ്ജുവിനെ ഫോളോ ചെയ്യുന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+