മീനൂട്ടിയുടെ പിറന്നാളിന് കാവ്യയുടെ ഹൃദയസ്പർശിയായ ആശംസ; 'എത്ര അഭിനയിച്ചാലും ഒരു പെണ്ണിന്റെ ശാപമില്ലേ'!
സോഷ്യൽ മീഡിയ നിറയെ മീനാക്ഷി ദിലീപിന്റെ പിറന്നാൾ ആഘോഷത്തിന്റെ വീഡിയോയാണ് വൈറൽ ആവുന്നത്. മീനാക്ഷിക്ക് 25 വയസ്സായിരിക്കുകയാണ്. ദിലീപും കാവ്യ മാധവനും മഹാലക്ഷ്മിയുമൊക്കെ ചേർന്ന് പിറന്നാൾ ഗംഭീരമായി ആഘോഷിക്കുകയും ചെയ്തു. ഇപ്പോൾ മീനാക്ഷിയുടെ പിറന്നാൾ ദിവസം ആശംസയറിയിച്ച് കാവ്യ മാധവൻ പങ്കുവെച്ച പോസ്റ്റാണ് ചർച്ചയാവുന്നത്.
ഞങ്ങളുടെ പ്രിയപ്പെട്ട മീനുട്ടി, നിങ്ങൾക്ക് 25-ാം ജന്മദിനം ആശംസിക്കുന്നു എന്നാണ് കാവ്യമാധവൻ കുറിച്ചത്. നിരവധി പേരാണ് കാവ്യ മാധവന്റെ പോസ്റ്റിന് കമന്റുകളുമായി എത്തുന്നത്. എങ്ങനെയാണ് കാവ്യ മീനാക്ഷിയെ ഇത്രയേറെ സ്നേഹിക്കുന്നത് എന്നാണ് ആളുകൾ ചോദിക്കുന്നത്.സ്വന്തം അമ്മ നൽകുന്നതിനെക്കാളും സ്നേഹം കാവ്യ നൽകുന്നുണ്ടെന്നും ചിലർ പറയുന്നു.
ചില കമന്റുകൾ മഞ്ജുവിനെക്കുറിച്ചാണ്. മഞ്ജു ചേച്ചി അമ്മയായ ദിവസം, എത്ര അഭിനയിച്ചാലും ഒരു പെണ്ണിന്റെ ശാപമില്ലേ എന്നും കമന്റുകളുണ്ട്. കുടുംബസമേതമുള്ള ഫോട്ടോയാണ് കാവ്യ പങ്കുവെച്ചത്. എന്നാൽ മീനാക്ഷിയുടെ പിറന്നൾ ദിവസം മഞ്ജു പ്രത്യേകിച്ച് പോസ്റ്റുകളൊന്നും പങ്കുവെച്ചിട്ടില്ല.

2000 മാർച്ചിലാണ് ദിലീപിനും മഞ്ജു വാര്യർക്കും മീനാക്ഷി ജനിച്ചത്. മലയാള സിനിമയിൽ മിന്നിനിൽക്കുന്ന താരമായിരുന്നു മഞ്ജു. ആ സമയത്തായിരുന്നു ദിലീപുമായി പ്രണയത്തിലാവുന്നതും വിവാഹം കഴിക്കുന്നതും, വിവാഹത്തിന് പിന്നാലെ സിനിമയിൽ നിന്ന് മാറിനിന്ന മഞ്ജു തന്നെയാണ് കുഞ്ഞിന്റെ കാര്യങ്ങളെല്ലാം നോക്കിയത്. മഞ്ജുവും ദിലീപും വേർപിരിഞ്ഞപ്പോൾ മീനാക്ഷി ദിലീപിനൊപ്പം പോവുകയായിരുന്നു. മീനാക്ഷിയെക്കുറിച്ച് പറയുമ്പോഴൊക്കെ ദിലീപ് വാചാലനാവാറുണ്ട്.
മീനാക്ഷിയും കാവ്യുയും തമ്മിൽ നല്ല സ്നേഹത്തിലാണ്. കാവ്യയുടെ ലക്ഷ്യയുടെ മോഡാലായി മീനാക്ഷി എത്തിയിട്ടുണ്ട്. മീനാക്ഷിയും കാവ്യയും ഒപ്പമുള്ള ഒരുപാട് ഫോട്ടോസ് കാണാറുണ്ടെങ്കിലും മീനാക്ഷിയും മഞ്ജുവും ഒന്നിച്ചുള്ള ഫോട്ടോസൊന്നും കാണാനില്ല. മഞ്ജു മീനാക്ഷിയെക്കുറിച്ചോ മീനാക്ഷി മഞ്ജുവിനെക്കുറിച്ചോ സംസാരിക്കാറുമില്ല.
മീനാക്ഷി എം ബി ബി എസ് പാസായപ്പോൾ പോലും മഞ്ജുവിന്റെ ഭാഗത്ത് നിന്ന് പ്രതികരണം ഉണ്ടായിട്ടില്ല. കഴിഞ്ഞ വർഷമാണ് മീനാക്ഷി എം ബി ബി എസ് പഠനം പൂർത്തിയാക്കിയത്. ചെന്നൈയിൽ ആയിരുന്നു മീനാക്ഷി പഠിച്ചത്. ബിരുദദാന ചടങ്ങിൽ ദിലീപും കാവ്യയും പങ്കെടുത്തിരുന്നു. ഇതിന്റെ ചിത്രം വൈറൽ ആവുകയും ചെയ്തിരുന്നു.
പ്രണയിച്ച് വിവാഹതരായ ദിലീപും മഞ്ജുവും വേർപിരിഞ്ഞപ്പോൾ ആരാധകർ ശരിക്കും ഞെട്ടിപ്പോയിരുന്നു. വിവാഹ ബന്ധം വേർപെടുത്തിയ ശേഷം മഞ്ജു സിനിമയിലേക്ക് തിരിച്ചുവന്നു. മലയാളത്തിലും തമിഴിലുമൊക്കെ തിരക്കുള്ള നടിയാണ് മഞ്ജു. മഞ്ജുവുമായുള്ള വിവാഹം ബന്ധം വേർപെടുത്തിയതിന് പിന്നാലെ ദിലീപ് കാവ്യ മാധവനെ വിവാഹം ചെയ്യുകയും ചെയ്തു..












Click it and Unblock the Notifications