Get Updates
Get notified of breaking news, exclusive insights, and must-see stories!

മീനാക്ഷിയുടെ പിറന്നാൾ ദിനത്തിൽ ആരാധകർക്ക് കാവ്യ മാധവന്റെ 'സർപ്രൈസ്';'മീനുചേച്ചി കൊള്ളാമല്ലോ,ഈ കുടുംബ ചിത്രവും'

കൊച്ചി: ദിലീപ്-മഞ്ജു വാര്യർ ദമ്പതികളുടെ മകൾ മീനാക്ഷി ദിലീപിന്റെ 24ാം ജൻമദിനമാണ് ഇന്ന്. പ്രേക്ഷകരുടെ സ്വന്തം മീനൂട്ടിക്ക് പിറന്നാൾ ആശംസകൾ നേർന്ന് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. മീനാക്ഷിയുടെ അടുത്ത സുഹൃത്ത് നടി നമിത പ്രമോദ് അടക്കമുള്ളവരാണ് മീനൂട്ടിക്ക് ആശംസ നേർന്നെത്തിയത്. എന്നാൽ മീനാക്ഷിയുടെ ജൻമദിനത്തിൽ കാവ്യ മാധവൻ പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. അതിന് പിന്നിലൊരു കാരണവുമുണ്ട്.

'പ്രിയപ്പെട്ട മീനൂട്ടിക്ക്, സന്തോഷകരമായ ജൻമദിനാശംസകൾ' എന്ന വരികളോടെയാണ് കാവ്യ മാധവൻ മീനാക്ഷിയുടെ ചിത്രം പങ്കുവെച്ചത്. അതിൽ പക്ഷേ ആരാധകരെ സന്തോഷിപ്പിച്ചത് പിറന്നാൾ ആശംസ മാത്രമല്ല, നടി പങ്കിട്ട ചിത്രങ്ങൾ കൂടിയാണ്. ഇതുവരെ പങ്കിടാത്ത കുടുംബ ചിത്രങ്ങളും മീനാക്ഷിയും ദിലീപിന്റേയും കാവ്യയുടേയും മകളായ മഹാലക്ഷ്മിയുടേയും അടുപ്പം വ്യക്തമാക്കുന്ന തരത്തിലുള്ള ചിത്രങ്ങളുമാണ് ഇക്കൂട്ടത്തിൽ ഉള്ളത്.

kavyamadhavan-1

ഒന്നാം പിറന്നാളിന്റെ സമയത്ത് മാത്രമായിരുന്നു മഹാലക്ഷ്മിയുടെ ചിത്രങ്ങൾ ദിലീപും കാവ്യയുമെല്ലാം പങ്കുവെച്ചിരുന്നത്. അതിൽ തന്നെ മീനാക്ഷിയുമായുള്ള ചിത്രങ്ങൾ വളരെ കുറവായിരുന്നു താനും. എന്നാൽ കുഞ്ഞു മഹാലക്ഷ്മിയെ എടുത്ത് നടക്കുന്ന മീനാക്ഷിയുടെ ചിത്രങ്ങളെല്ലാം ചേർത്താണ് ഇപ്പോൾ കാവ്യ പോസ്റ്റ് പങ്കിട്ടിരിക്കുന്നത്. ഒപ്പം കാവ്യയും ദിലീപും രണ്ട് മക്കളും ചേർന്ന് നിൽക്കുന്ന കുടുംബ ചിത്രവും കാവ്യ പങ്കുവെച്ചിട്ടുണ്ട്. എന്തായാലും ചിത്രങ്ങളെല്ലാം തന്നെ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.

മഞ്ജുവും ദിലീപും വേർപിരിഞ്ഞപ്പോൾ ദിലീപിനൊപ്പമായിരുന്നു മീനാക്ഷി പോയത്. മകൾക്ക് അച്ഛനോടുള്ള സ്നേഹം എത്രയാണെന്ന് തനിക്ക് അറിയാമെന്നും അതുകൊണ്ട് തന്നെ ആ തീരുമാനത്തെ താൻ ബഹുമാനിക്കുന്നുവെന്നുമായിരുന്നു മഞ്ജു അന്ന് പറഞ്ഞത്. ദിലീപ് കാവ്യയെ വിവാഹം കഴിച്ചപ്പോഴും അന്ന് പൂർണ പിന്തുണയുമായി ദിലീപിനൊപ്പം തന്നെ മീനാക്ഷിയും ഉണ്ടായിരുന്നു.

kavyameenakshi-1

നിലവിൽ ചെന്നൈയിൽ എം ബി ബി എസ് പൂർത്തിയാക്കിയിരിക്കുകയാണ് മീനാക്ഷി. ഇപ്പോൾ ഹൗസ് സർജൻസി ചെയ്യുകയാണെന്ന് അടുത്തിടെ ദിലീപ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. മറ്റ് സിനിമാ താരങ്ങളുടെ മക്കളിൽ പലരും സിനിമയിൽ ഒരു കൈ പരീക്ഷിക്കുമ്പോൾ മീനാക്ഷിയും സിനിമയിൽ എത്തുമോയെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ. എന്നാൽ മകൾക്ക് ഇപ്പോൾ അഭിനയത്തോട് താത്പര്യമില്ലെന്നും ഡോക്ടർ എന്ന നിലയിൽ അറിയപ്പെടാനാണ് അവൾക്ക് ഇഷ്ടം എന്നുമായിരുന്നു ദിലീപ് പറഞ്ഞത്. ഡെർമറ്റോളജിയിലാണ് അവൾക്ക് താത്പര്യമെന്നും താരം പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+