'മഞ്ജു വാര്യരേക്കാള്‍ പോപ്പുലാരിറ്റി കാവ്യ മാധവനായിരുന്നു'; ചൂടേറിയ ചർച്ചയായി ആ 4 നടിമാരുടെ ചിത്രം
ഒരു കാലത്ത് മലയാള സിനിമ രംഗത്തെ തിരക്കേറിയ നായിക നടിമാരായിരുന്നു മഞ്ജു വാര്യറും ദിവ്യ ഉണ്ണിയും. ഇരുവരും തമ്മില്‍ പരസ്പരം 'മത്സരമുണ്ടായിരുന്നു' എന്ന തരത്തിലുള്ള ഗോസിപ്പുകള്‍ വരെ അന്ന് സജീവമായിരുന്നു. വിവാഹ ശേഷം ഇരു താരങ്ങളും അഭിനയ രംഗത്ത് നിന്ന് വിട്ടു നില്‍ക്കുകയും ചെയ്തു. എന്നാല്‍ ദിലീപുമായുള്ള വിവാഹ ബന്ധം വേർപെർടുത്തിയ ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയ മഞ്ജു വാര്യർ ഇന്ന് തെന്നിന്ത്യയിലെ തന്നെ പ്രധാന നടിമാരില്‍ ഒരാളാണ്. ദിവ്യ ഉണ്ണിയാകട്ടെ നൃത്തരംഗത്താണ് ഇപ്പോള്‍ സജീവം.
മഞ്ജു വാര്യർ, ദിവ്യ ഉണ്ണി എന്നിവർക്കൊപ്പം ചഞ്ചല്‍, ജോമോള്‍ എന്നിവർ നില്‍ക്കുന്ന ഒരു ചിത്രവും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുകയാണ്. 'ഒരു കാലത്ത് മലയാള സിനിമ ഇവരുടെ കൈകളിൽ ഭദ്രം ആയിരുന്നു' എന്ന അടിക്കുറിപ്പോടെ കണ്ണൂർ അജു എന്നയാള്‍ ഫേസ്ബുക്കിലെ പ്രമുഖ സിനിമ ആസ്വാദക കൂട്ടായ്മയായ സിനിഫൈലില്‍ പങ്കുവെച്ച പോസ്റ്റില്‍ വലിയ രീതിയിലുള്ള ചർച്ചകളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.

ഇത്തരമൊരു ചിത്രം പലരും ആദ്യമായിട്ടാണ് കാണുന്നതെങ്കിലും പോസ്റ്റ് പങ്കുവെച്ചയാളുടെ അഭിപ്രായത്തോടെ പലരും യോജിക്കുന്നില്ലെന്നതാണ് ശ്രദ്ധേയം. 'മഞ്ജുവിനെക്കുറിച്ചും ദിവ്യയെക്കുറിച്ചും ഏതാണ്ട് പറഞ്ഞത് ശരിയാണ്. ജോമോൾ നായികയായി അത്ര ശ്രദ്ധിക്കപ്പെട്ടില്ല. ചഞ്ചൽ ആകെ മൂന്നു സിനിമയെ മറ്റോ ചെയ്തിട്ടുള്ളൂ. മഞ്ജു വാര്യർ, ദിവ്യ ഉണ്ണി, ശാലിനി, കാവേരി ഒപ്പം വാണി വിശ്വനാഥ്. അതായിരുന്നു മഞ്ജുവിന്റെ ആ കാലഘട്ടത്തിലെ നായിക നിര' എന്നാണ് ദേവിക എന്നയാള്‍ മറുപടിയായി കുറിച്ചത്.
96-99 മഞ്ജിവിന്റെ കാലഘട്ടം ആയിരുന്നു മലയാള സിനിമയിൽ. പലസിനിമകളിലും നായകനേക്കാള്‍ സ്കോർ ചെയ്തു. വിവാഹ ശേഷം വന്ന പുതിയ നായികമാരെ മഞ്ജുവിനെ വെച്ച് വിലയിരുത്തുമായിരുന്നു, വാണി വിശ്വനാത്, മഞ്ജു വാര്യർ, ദിവ്യ ഉണ്ണി, കാവേരി, ശാലിനി, ജോമോൾ. 95 മുതൽ 99 വരെ ഇവർ ആയിരുന്നു ലീഡ്. ചഞ്ചൽ ഒന്നും അതിൽ വരുന്നേ ഇല്ല. സിനിമയോട് വലിയ താല്പര്യം ഇല്ലാത്ത ആൾ ആയിരുന്നു ചഞ്ചൽ, ഈ കോളം ഫുൾ ആകണമെങ്കിൽ ഉർവശി ചേച്ചിയുടെ ഫോട്ടോ കൂടി ആഡ് ചെയ്യണം, ഇവരൊക്കെ ഉണ്ടായിരുന്ന കാലഘട്ടം പ്രതിഭകളുടെ സിനിമകൾ വരുന്ന സമയമായിരുന്നു - എന്നിങ്ങനെ പോകുന്നു മറ്റ് ചില കമന്റുകള്‍.
1990-2000 കാലഘട്ടത്തിലെ നായികമാരിൽ സംയുക്ത വർമ്മയെ ഉൾപെടുത്താതെ പറയുന്നതിൽ ഒരു അനൗചിത്യമുണ്ട്. ഓരോ നടിമാർക്കും അവരുടെതായ ബെഞ്ച് മാർക്ക് ചെയ്ത കഥാപാത്രങ്ങളും ഉണ്ടാവും. ഉദാഹരണത്തിന് സംയുക്തയുടെ "മഴ" യിലെ കഥാപാത്രം. മഞ്ജുവിൻ്റെ കന്മദത്തിലെ / പ്രണയ വർണ്ണങ്ങൾ ലെ കഥാപാത്രം. ജോമോൾടെ " എന്ന് സ്വന്തം ജാനകിക്കുട്ടി " യിലെ കഥാപാത്രം തുടങ്ങിയവ. ഇതിൽ "ചഞ്ചലിൻ്റെ " സ്വന്തം ജാനകിക്കുട്ടിയിലെ കുഞ്ഞാത്തോൽ കഥാപാത്രവും ദിവ്യ ഉണ്ണിയുടെ "മറവത്തൂർ കനവി" ലെ ആനി എന്ന കഥാപാത്രവും എടുത്തു പറയാവുന്നതാണ്.- എന്ന് സുഭാഷ് എന്നയാളും അഭിപ്രായപ്പെടുന്നു.
കാവ്യ മാധ്യവന്‍ , മഞ്ജു വാര്യർ, ദിവ്യ ഉണ്ണി എന്നിവരായിരുന്നു പ്രധാന താരങ്ങളെന്നാണ് മറ്റൊരാള്‍ കുറിച്ചത്. എന്നാലും മറ്റുള്ളവരേക്കാളും പോപ്പുലാരിറ്റി കാവ്യക്ക് ആയിരുന്നു. സംയുതക്ക് ചാൻസ് ഉണ്ടായിരുന്നു പക്ഷെ ഫീൽഡ് വിട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. എന്നാല്‍ സംയുക്തയും കാവ്യയും ഒക്കെ ഇവരുടെ കാലഘട്ടത്തിനുശേഷം വന്നതാണെന്ന് മറ്റൊരു ഇദ്ദേഹത്തെ ഓർമ്മപ്പെടുത്തുകയും ചെയ്യുന്നു.












Click it and Unblock the Notifications