Get Updates
Get notified of breaking news, exclusive insights, and must-see stories!

'കാവ്യ മാധവൻ ഇത് എന്ത് ഭാവിച്ചാണ്?'; ദിലീപ് കേട്ട പഴിയും ഇതോടെ മാറും..ഇതാ അതിന് തെളിവ്

മലയാളികളുടെ പ്രീയപ്പെട്ട താരമാണ് കാവ്യ മാധവൻ. 2009 ലായിരുന്നു കാവ്യയുടെ ആദ്യ വിവാഹം. നിഷാൽ ചന്ദ്ര എന്ന ബിസിനസുകാരനെയായിരുന്നു താരം വിവാഹം കഴച്ചത്. വിവാഹത്തോടെ താരം സിനിമയിൽ നിന്നും മാറി നിന്നു. എന്നാൽ ആ വിവാഹത്തിന് അധികം ആയുസ് ഉണ്ടായില്ല. ആറ് മാസത്തിനുള്ള ഇരുവരും വേർപിരഞ്ഞു. 2011 ൽ ഔദ്യോഗികമായി വിവാഹമോചനം നേടുകയും ചെയ്തു.

വിവാഹശേഷം അൽപനാൾ മാത്രമായിരുന്നു കാവ്യ സിനിമ വിട്ടത്. വൈകാതെ താരം സിനിമയിലേക്ക് മടങ്ങി വന്നു. മടങ്ങി വരവിൽ 2010 ൽ ഗദ്ദാമയിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡും താരം സ്വന്തമാക്കി. തുടർന്നും നിരവധി സിനിമകളിൽ കാവ്യ വേഷമിട്ടു. ഇതിനിടയിൽ 2016 ലായിരുന്നു പ്രേക്ഷകരെയെല്ലാവരേയും ഞെട്ടിച്ച് കൊണ്ട് ദിലീപുമായുള്ള കാവ്യയുടെ വിവാഹം നടക്കുന്നത്. മഞ്ജു വാര്യരുമായുള്ള വിവാഹമോചനത്തിന് ശേഷമാണ് ദിലീപ് കാവ്യയെ വിവാഹം കഴിച്ചത്.

kavyaadileep-

മഞ്ജുവും സിനിമയിൽ കത്തി നിൽക്കുന്ന സമയത്തായിരുന്നു ദിലീപിനെ വിവാഹം കഴിച്ചത്. വിവാഹ ശേഷവും താരം സിനിമയിൽ അഭിനയിക്കുമെന്നായിരുന്നു ആരാധകർ പ്രതീക്ഷിച്ചതെങ്കിലും അതുണ്ടായില്ല. മഞ്ജുവിന് കുടുംബിനിയായി തുടരാനായിരുന്നു താത്പര്യം എന്നാണ് ദിലീപ് മാധ്യമങ്ങളോട് ഇതേക്കുറിച്ച് പ്രതികരിച്ചത്. അതേസമയം മഞ്ജു വീണ്ടും അഭിനയിക്കുന്നത് ദിലീപിന് താത്പര്യം ഇല്ലെന്നായിരുന്നു അഭ്യൂഹങ്ങൾ.

കാവ്യ-ദിലീപ് വിവാഹം കഴിഞ്ഞതോടെ ഇനി കാവ്യയേയും ദിലീപിന് അഭിനയിക്കാൻ അനുവദിക്കില്ലേയെന്നായിരുന്നു പ്രേക്ഷകരുടെ ചോദ്യം. മഞ്ജുവിന്റെ കരിയർ നശിപ്പിച്ചത് പോലെ കാവ്യയുടേയും കരിയർ ദിലീപ് ഇല്ലാതാക്കുമെന്നുള്ള ആക്ഷേപങ്ങളും ശക്തമായിരുന്നു. വിമർശനങ്ങളും അധിക്ഷേപങ്ങളും ശരിവെച്ച് കൊണ്ട് വിവാഹ ശേഷം ഒരു സിനിമയിൽ പോലും കാവ്യ മുഖം കാണിച്ചില്ല. ഇതോടെ മഞ്ജുവിൻറെ വിധി തന്നെയായിരിക്കും കാവ്യയ്ക്കുമെന്നും കാമറകൾക്കും മാധ്യമങ്ങൾക്കും മുന്നിൽ നിൽക്കാൻ ഇനി കാവ്യയ്ക്ക് സാധിക്കില്ലെന്നുമുള്ള ആക്ഷേപങ്ങൾ ശക്തമായി. എന്നാൽ ഇത്തരം അധിക്ഷേപങ്ങൾക്ക് മറുപടി നൽകുകയാണിപ്പോൾ കാവ്യ മാധവൻ.

ഒരു ബിസിനസുകാരിയായി വളരുകയാണ് ഇപ്പോൾ താരം. തന്റെ വസ്ത്രവ്യാപാര ബ്രാന്റായ 'ലക്ഷ്യയ്ക്ക്' മോഡലായി തന്റെ ലക്ഷ്യങ്ങൾ നേടിയെടുക്കുന്ന തിരക്കിലാണ് ഇപ്പോൾ നടി. നിരവധി ഫോട്ടോഷൂട്ടുകളും പ്രമോഷനുകളുമാണ് കാവ്യ തന്റെ സ്ഥാപനത്തിനായി ചെയ്യുന്നത്. ദിനേനയെന്നോണമാണ് താരം ഫോട്ടോകൾ പങ്കിടുന്നത്. ഏറ്റവും പുതിയ ഫോട്ടോയ്ക്ക് താഴെയും സ്നേഹം നിറയ്ക്കുകയാണ് ആരാധകർ. 'അതിസുന്ദരിയായ ഒരാളെ ഭാര്യയായി ലഭിക്കാനുള്ള ഭാഗ്യം ലഭിച്ച വ്യക്തിയാണ് ജനപ്രിയ നായകൻ ദിലീപ്...' എന്നായിരുന്നു ഒരാൾ കുറിച്ചത്. കാവ്യ അതീവ സുന്ദരിയാണെന്നും ഡെഡിക്കേറ്റഡ് നടിയാണെന്നുമൊക്കെയുള്ള കമന്റുകളാണ് ഏറെയും. കാവ്യയുടെ സൗന്ദര്യം വർണിച്ച് മതിവരാത്ത കമന്റുകളും ധാരാളം ഉണ്ട്.

നേരത്തേ ദീലിപിന്റെ മകൾ മീനാക്ഷിയും കാവ്യ മാധവന്റെ ലക്ഷ്യയുടെ മോഡലായി എത്തിയിരുന്നു. അതീവ സുന്ദരിയായുള്ള മീനാക്ഷിയുടെ ചിത്രങ്ങൾ വളരെ പെട്ടെന്നാണ് ആരാധകർ ഏറ്റെടുത്തത്. മീനാക്ഷി ലക്ഷ്യയുടെ മോഡലായപ്പോൾ അതിനെ അഭിനന്ദിക്കാൻ മഞ്ജുവും മറന്നില്ല. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച എല്ലാ ഫോട്ടോകൾക്കും

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+