Get Updates
Get notified of breaking news, exclusive insights, and must-see stories!

പഴയ പോലെയല്ല, കാവ്യ മാധവന് വ്യത്യാസമുണ്ടെന്ന് ആരാധകർ! മഞ്ജുവിനെക്കുറിച്ചും ചർച്ച..വൈറലായി ഫോട്ടോ

അഭിനയത്തിൽ നിന്ന് മാറിനിന്നിട്ടും കാവ്യ മാധവന്റെ ആരാധകരുടെ എണ്ണത്തിൽ കുറവ് വന്നിട്ടില്ല. അന്നും ഇന്നും മലയാളികളുടെ ഇഷ്ട നായികയാണ് കാവ്യ. ആദ്യ വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് മാറിനിന്ന കാവ്യ പിന്നീട് തിരിച്ചുവന്നപ്പോൾ വൻ സ്വീകാര്യത താരത്തിന് ലഭിച്ചിരുന്നു.

ദിലീപുമായുള്ള വിവാഹത്തിന് ശേഷം കാവ്യ വീണ്ടും സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയായരുന്നു. എന്നാൽ കാവ്യയുടെ സ്വന്തം ബ്രാന്റായ ലക്ഷ്യയുടെ മോഡലായി കാവ്യ എത്താറുണ്ട്. അടുത്തിടെ മേയ്ക്കപ്പ് ആർട്ടിസ്റ്റ് ഉണ്ണി പങ്കുവെച്ച കാവ്യയുടെ വീഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ലക്ഷ്യയുടെ വസ്ത്രമാണ് കാവ്യ ധരിച്ചിരിക്കുന്നത്. എന്നാൽ ഈ വീഡിയോ കണ്ട ആരാധകർ പറയുന്നത് കാവ്യയുടെ പഴയ ഭംഗി ഇതിൽ കാണാനില്ലെന്നാണ്.

kavya

പണ്ട് മേക്കപ്പ് ഇടുമ്പോൾ ഉള്ള ഒരു ഫിനിഷിങ് കിട്ടുന്നില്ല, അത് ശരിയാണ് ഞാനും അതാ ആലോചിച്ചത്, ഫൗണ്ടേഷൻ ഡള്ളാണോ, ചർമ്മത്തിന് പ്രായം തോന്നിക്കുന്നത് പോലെ, മേക്കപ്പ് മുഖത്തോടെ ചേരുന്നില്ലാത്ത പോലെ പൂർണത ഇല്ല എന്നിങ്ങനെ പോകുന്നു കമന്റുകൾ. കാവ്യ വീണ്ടും അഭിനയിക്കുമോ എന്ന ചോദ്യവും ചിലർ ചോദിക്കുന്നു.

മലയാളത്തിലെ ഏറ്റവും സൗന്ദര്യമുള്ള നടി എന്നാണ് ആരാധകർ കാവ്യയെക്കുറിച്ച് പറയാറുള്ളത്. മുൻപ് കാവ്യ സോഷ്യൽ‌ മീ‍ിഡിയയിൽ‌ അത്ര സജീവമായിരുന്നില്ല. ഇപ്പോഴാണ് താരം ഇൻസ്റ്റ​ഗ്രാമിൽ സജീവമായത്. 2016 ൽ ദിലീപുമായുള്ള വിവാഹത്തിന് ശേഷം കാവ്യയെക്കുറിച്ചുള്ള വിശേഷങ്ങൾ ആരാധകർ അങ്ങനെ അറിഞ്ഞിരുന്നില്ല. പണ്ടും കാവ്യയുടെ സ്വാഭാവിക ഭം​ഗിയാണ് ആരാധകർക്ക് കൂടുതൽ ഇഷ്ടം. അതുകൊണ്ട് മേയ്ക്കപ്പിട്ട് വരുമ്പോൾ മേയ്ക്കപ്പ് കുറച്ച് കൂടുകയോ കുറയോ ചെയ്താൽ‌ ആരാധകർ അത് പറയാറുമുണ്ട്.

ആരാധകർക്ക് ഏറെ പ്രിയപ്പെട്ട കോമ്പോയായിരുന്നു ദിലീപ് - കാവ്യ കോമ്പോ. ഇരുവരും വിവാഹം ചെയ്തിരുന്നെങ്കിൽ എന്ന് ആരാധകർ ആ​ഗ്രഹം പറയാറുണ്ടായിരുന്നു. എങ്കിലും ദിലീപ് - കാവ്യ വിവാഹം വാർത്ത ആരാധകർ ഉൾപ്പെടെ ഞെട്ടലോടെയായിരുന്നു കേട്ടത്. മഞ്ജുവുമായി ദിലീപ് വേർപിരിഞ്ഞതിന് ശേഷം 2016 ൽ ആണ് ദിലീപ് കാവ്യയെ വിവാഹം ചെയ്തത്. ദിലീപും മഞ്ജു വാര്യരും വേർപിരഞ്ഞപ്പോൾ ഇവരുടെ മകൾ ദിലീപിനൊപ്പം ആണ് പോയത്. മീനാക്ഷിയും കാവ്യയുമൊക്കെ വളരെ സ്നേ​ഹത്തിലാണ്. കാവ്യയ്ക്കും ദിലീപിനും ഒരു മകളുണ്ട്.

അതേ സമയം മഞ്ജുവിനെക്കുറിച്ചും ചർച്ചയുണ്ട്. കാവ്യയുടെയും മഞ്ജുവിന്റെയും ഫോട്ടോസ് ഒരേ സമയത്താണ് വൈറൽ ആയിരിക്കുന്നത്. രണ്ട് പേരും കറുത്ത നിറത്തിലുള്ള വസ്ത്രങ്ങളാണ് ധരിച്ചതും. മഞ്ജു വളരെ മോഡേൺ ലുക്കിലാണ്. ആരാണ് കാണാൻ കൂടുതൽ സുന്ദരി എന്നാണ് ഇവരുടെ ഫാൻസിന്റെ തർക്കം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+