കാവ്യക്ക് വേണ്ടി ജോലി ചെയ്തത് പിന്നീട് പാരയായി: ഈ തള്ളക്ക് എന്തിനാണ് ആ ആള്‍ എന്നായി ചോദ്യം
മലയാളികള്‍ക്ക് മുന്നില്‍ വളർന്നുവന്ന താരമാണ് കാവ്യ മാധവന്‍. ബാലതാരമായി എത്തിയ താരം പിന്നീട് നായികയായി മലയാളികുടെ ഹൃദയത്തില്‍ ഇടം പിടിച്ചു. നിലവില്‍ സിനിമയില്‍ അത്ര സജീവം അല്ലെങ്കിലും പ്രേക്ഷകർക്ക് കാവ്യയോടുള്ള ഇഷ്ടത്തിന് കുറവൊന്നും ഉണ്ടായിട്ടില്ല. മലയാളികളുടെ മനം കവർന്ന് നിരവധി സിനിമകളില്‍ വേഷമിട്ടെങ്കിലും അതില്‍ ബഹുഭൂരിപക്ഷം ചിത്രങ്ങളിലും കാവ്യയുടെ സ്വന്തം ശബ്ദമായിരുന്നില്ലെന്നതാണ് ശ്രദ്ധേയം.
ഡബ്ബിങ് കലാകാരിയായ ശ്രീജയായിരുന്നു മിക്ക സിനിമകളിലും കാവ്യ മാധവന് വേണ്ടി ശബ്ദം നല്‍കിയിരുന്നു. പിന്നീട് അഭിനയ രംഗത്തേക്ക് എത്തിയപ്പോള്‍ ഇത് തനിക്ക് തന്നെ പാരയായി മാറിയെന്നാണ് ശ്രീജ ബിഹൈന്‍ഡ് വുഡ്സ് എന്ന യൂട്യൂബ് ചാനലിന് നേരത്തെ നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നത്.

'സത്യം പറഞ്ഞാല്‍ അത് എനിക്ക് വലിയ പാരയായി. വരനെ ആവശ്യമുണ്ട് എന്ന സിനിമയില്‍ ഞാന്‍ അഭിനയിച്ചല്ലോ. ആ ചിത്രത്തില്‍ എനിക്ക് വേണ്ടി ഡബ്ബ് ചെയ്തത് ഞാന്‍ തന്നെയായിരുന്നു സോഷ്യല്‍ മീഡിയയില്‍ വളരെ മോശം കമന്റ് വന്നു. കാവ്യക്ക് ഡബ്ബ് ചെയ്യുന്ന ആളെക്കൊണ്ട് എന്തിനാണ് ഇവർക്ക് ഡബ്ബ് ചെയ്യിച്ചത്. ഈ തള്ളക്ക് ഇങ്ങനെ ഒരു വോയിസ് വേണോ' എന്നൊക്കെയായിരുന്നു ആളുകളുടെ കമന്റ്.
അതിന് ശേഷം വേറെ ഒരു മലയാള പടത്തിലേക്ക് അഭിനയിക്കാന്‍ വിളിച്ചിട്ടുണ്ട്. അവർ ആദ്യം തന്നെ എന്നോട് പറഞ്ഞത് ഡബ്ബ് ചെയ്യാന്‍ വേറെ ആളെ വെക്കുമെന്നാണ്. ഇത് കേട്ടതോടെ അയ്യോ അങ്ങനെ ചെയ്യരുത്. ഞാന്‍ എങ്ങനെയെങ്കിലും വോയിസ് മാറ്റി ചെയ്യാം എന്ന് പറഞ്ഞു. ഇത്രയധികം ആളുകളുകള്‍ക്ക് ഡബ്ബ് ചെയ്തിട്ട് എനിക്ക് എന്റെ വോയിസ് കൊടുക്കാന്‍ സാധിച്ചില്ലെങ്കില്‍ അത് ഒരു സങ്കടം അല്ലേയെന്നും ശ്രീജ പറയുന്നു.
തമിഴിലൊക്കെ ഞാന്‍ തന്നെയാണ് ഡബ്ബ് ചെയ്യുന്നത്. ഈ അടുത്ത് സെല്‍ഫി എന്ന് പറയുന്ന ഒരു ചിത്രം റിലീസായി. അതിലെ കഥാപാത്രത്തിന് കുറച്ച് റഫ് വോയിസായിരുന്നു വേണ്ടത്. സ്വീറ്റ് ശബ്ദം വേണ്ടെന്ന് അവർ ഇങ്ങോണ്ട് പറഞ്ഞു.
ശാലിനിക്ക് ഡബ്ബ് ചെയ്യുക എന്നതാണ് എന്നെ സംബന്ധിച്ച് വളരെ പാട്. അവർ ഭയങ്കര സ്പീഡാണ്. അഭിനയിക്കുമ്പോള്‍ മാത്രമല്ല, അല്ലാത്തപ്പോഴും അങ്ങനെ തന്നെയാണ്. വളരെ സാധാരണ രീതിയില്‍ സംസാരിക്കുമ്പോഴും നല്ല സ്പീഡായിരിക്കും. ഡബ്ബിങ്ങിന്റെ കാര്യം ഇന്നത്തേത് പോലെ അല്ലാലോ. ഇന്ന് വളരെ കാഷ്യലായൊക്കെ പറയാം. എന്നാല്‍ അന്ന് നല്ല ക്ലാരിറ്റി വേണം, ഇങ്ങനെ തുടങ്ങിയാല്‍ ഇങ്ങനെ അവസാനിക്കണം എന്ന് തുടങ്ങിയ ചിട്ടകളുണ്ടായിരുന്നു.
കാവ്യ അധികവും ചെയ്തത് നാട്ടിന്‍പുറം വേഷങ്ങളാണല്ലോ. അതുകൊണ്ട് നാച്ചുറലായി ചെയ്യാം. ഗോപികയ്ക്ക് ഡബ്ബ് ചെയ്യുന്നതും വലിയ പാടാണ്. അവരും നല്ല സ്പീഡിലാണ് സംസാരിക്കുന്നത്. എന്റെ എല്ലാ നേട്ടങ്ങള്‍ക്കും പിന്നില്‍ ഭർത്താവാണ്. പലവിധ കഴിവുള്ള മികച്ച കലാകാരനായിരുന്നു. പേര് പാലയാട് രവി. വിചാരിച്ച പോലെ ഒരു ലൈം ലൈറ്റില്‍ അദ്ദേഹത്തിന് എത്താന്‍ സാധിച്ചില്ലെന്ന് പറയാമെന്നും ശ്രീജ രവി കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications