Get Updates
Get notified of breaking news, exclusive insights, and must-see stories!

'എന്റെ വിഷമങ്ങൾ ഞാൻ ഏറ്റവുമധികം പറഞ്ഞിട്ടുള്ളത് മഞ്ജു ചേച്ചിയോടാണ്'; കാവ്യ അന്ന് പറഞ്ഞത് ഇങ്ങനെ..

മലയാളികളുടെ ഇഷ്ടനായികയായ കാവ്യ മാധവൻ വിവാഹത്തിന് ശേഷമാണ് സിനിമയിൽ നിന്ന് വിട്ടിനിന്നത്. എന്നാൽ വിവാഹ ബന്ധം ഒരുപാട് നീണ്ടുനിന്നില്ല. കാവ്യ ഭർത്താവുമായുള്ള വിവാഹ ബന്ധം വേർപ്പെടുത്തുകയും പിന്നീട് സിനിമയിലേക്ക് തിരിച്ച് വരികയും ചെയ്തു.

ദിലീപ് മഞ്ജു വാര്യരുമായി വിവാഹ ബന്ധം വേർപെടുത്തിയ ശേഷം കാവ്യ മാധവനെ വിവാഹം ചെയ്യുകയും ചെയ്തു. ഇപ്പോൾ കാവ്യ മാധവൻ ആദ്യ വിവാഹ ബന്ധം വേർപെടുത്തിയ ശേഷം സിനിമയിലേക്ക് തിരിച്ചുവന്നപ്പോൾ നേരെചൊവ്വ എന്ന പരിപാടിയിൽ സംസാരിച്ച കാര്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.

kavya

ഞാൻ വിധിയിൽ വിശ്വസിക്കുന്ന ആളാണ്. എന്നെ അറിയുന്നവർക്കൊക്കെ അറിയാം എന്റെ ജീവിതത്തിലെ ലക്ഷ്യം എന്ന് പറയുന്നത്, കല്യാണമൊക്കെ കഴിഞ്ഞ്, കുട്ടികളുമൊക്കെയായി അങ്ങനെയുള്ളൊരു ജീവിതമാണ്. അതിന് വേണ്ടിയാണ് ഞാൻ ജനിച്ചത് എന്ന് തോന്നിയിട്ടുണ്ട്, അങ്ങനൊരു കാര്യം ജീവിതത്തിൽ ഉണ്ടായി. പക്ഷേ എന്തോ ഭാഗ്യം കൊണ്ടായിരിക്കാം, ഇനി ഞാൻ അഭിനയിക്കില്ലെന്ന് പറഞ്ഞിരുന്നില്ല, ദൈവമായിട്ട് എന്നെക്കൊണ്ട് അങ്ങനെ പറയിപ്പിക്കാത്തതായിരിക്കാം, എന്നാണ് കാവ്യ പറഞ്ഞത്.

ജീവിതത്തിൽ കല്യാണമാണ് ഏറ്റവും പ്രധാനം, കല്യാണത്തിന് അപ്പുറം വേറൊന്നുമില്ല എന്നായിരുന്നു എന്റെ ചിന്ത, പക്ഷേ ഇപ്പോൾ എനിക്ക് തോന്നുന്നത്, എന്റെ കല്യാണ ജീവിതം ഇങ്ങനെയായത് കൊണ്ടാണ് എന്ന് ഞാൻ വിശ്വസിക്കുന്നില്ല. എന്നാലും അതിനപ്പുറം ഒരു ജീവിതം ഉണ്ട്. കല്യാണത്തോടെ എല്ലാം തീർന്നു, ഇനി ഇതാണ് എന്ന് വിചാരിച്ചിരിക്കുന്നതിൽ കാര്യമില്ല, കാവ്യ പറയുന്നു.

തന്റെ പ്രതിസന്ധി ഘട്ടത്തിൽ കൂടെയുണ്ടായിരുന്നത് അച്ഛനും അമ്മയും ചേട്ടനും മറ്റ് ബന്ധുക്കളും സിനിമയിൽ നിന്നുള്ള ചുരുക്കം ആളുകളും തന്റെ കൂടെ പഠിച്ച കൂട്ടുകാരുമാണ് എന്ന് കാവ്യ പറയുന്നു. ഫീൽഡിൽ നിന്നുള്ളവർ മാറിനിന്ന് കുറ്റം പറഞ്ഞവരും ഉണ്ടെന്ന് കാവ്യ പറഞ്ഞു.

സിനിമയിലേക്ക് തിരിച്ച് വരുമ്പോൾ പേടിയുണ്ടായിരുന്നുവെന്ന് കാവ്യ പറയുന്നു. ജനങ്ങളുടെ അംഗീകാരം എനിക്ക് ഒപ്പമുണ്ടായിരുന്നു എന്നതായിരുന്നു എന്റെ അസറ്റ്. അത് പോയോ. ആൾക്കാർക്ക് എന്താണ് സംഭവമെന്ന് അറിയില്ലല്ലോ, എന്നെ തെറ്റുകാരിയായിട്ടാണോ ആളുകൾ കാണുന്നത്. ഇനി ഞാൻ അഭിനയിച്ച് തുടങ്ങിയാൽ നല്ല സമയമായിരിക്കുമോ എന്ന ആശങ്കയുണ്ടായിരുന്നു, കാവ്യ പറയുന്നു.

കാവ്യയുടെ വിവാഹമോചനത്തിന് ദിലീപിന് പങ്കുണ്ടെന്ന ചോദ്യത്തിനും കാവ്യ മറുപടി പറയുന്നുണ്ട്. ' ദിലീപ് എട്ടനെ അതിൽ ഉൾപ്പെടുത്തുന്നതിൽ വളരെയധികം വിഷമമുണ്ട്. പല ആളുകളും പല കാരണങ്ങളും പറയുന്നുണ്ട്. തെളിവ് സഹിതം ഉണ്ടെന്ന് പലരും പറയുന്നുണ്ട്.

ദിലീപേട്ടനെ പോലെയുള്ള ആളെ അതിൽ ഉൾപ്പെടുത്തേണ്ടതില്ല. എന്റെ കരിയർ ഞാൻ വീണ്ടും തുടങ്ങിയപ്പോൾ വളരെയധികം പിന്തുണച്ചവരാണ് ദിലീപേട്ടനും മഞ്ജുച്ചേച്ചിയും. എനിക്ക് തോന്നുന്നു, ദിലീപേട്ടനെക്കാളും പിന്തുണച്ചത് മഞ്ജുച്ചേച്ചിയാണ്, എന്റെ വിഷമങ്ങൾ ഞാൻ ഏറ്റവും അധികം പറഞ്ഞിട്ടുള്ളതും മഞ്ജു ചേച്ചിയോടാണ്. സിനിമിയിൽ ഉള്ള ആളെന്ന നിലയ്ക്ക്, കാവ്യ പറയുന്നു.

ഈ വിഡിയോയ്ക്ക് താഴെ നിരവധി കമന്റുകളാണ് വന്നിരിക്കുന്നത്. . ദിലീബിന് വേണ്ടി ഭർത്താവിനേ ഒഴിവാക്കി ഇവൾക്ക് വേണ്ടി ദിലീബ് ഭാര്യയേ ഒഴിവാക്കി പക്ഷേ ദൈവം വെരേ വേറുതേ വിട്ടില്ല, ഇത് ആദ്യമായി സംപ്രേഷണം ചെയ്തപ്പോൾ ഒരുപാട് വേദനയോടെ കണ്ടതാണ് . പക്ഷേ ഇപ്പോൾ ദേഷ്യം തോന്നുന്നു പാവം മഞ്ജുചതിച്ചവരെ ഒരിക്കലും ദൈവം കൈവെടിയില്ല ഇപ്പോൾ മനസ്സിലായില്ലേ, എല്ലാം ഒരു നാടകം പോലെ.. കാവ്യയുടെ മുഖത്തെ സന്തോഷമൊക്കെ ഒരു അഭിനയം പോലെ എന്ന് അന്നേ തോന്നിയിരുന്നു, എന്നിങ്ങനെ പോകുന്നു കമന്റുകൾ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+