'കാവ്യ മാധവൻ റിയാക്ട് ചെയ്ത രീതി കണ്ടപ്പോൾ ഞെട്ടിപ്പോയി; ദിലീപിന്റെ കുടുംബം വേദനിച്ചത് കണ്ടു'; പി സുകുമാർ
മലയാളത്തിന്റെ പ്രീയപ്പെട്ട നടിയാണ് കാവ്യ മാധവൻ. ദിലീപുമായുള്ള വിവാഹശേഷം സിനിമയിൽ നിന്നും വിട്ട് നിൽക്കുകയാണ് കാവ്യ. കാവ്യയുടെ തിരിച്ചുവരവിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് അവരുടെ ആരാധകർ. അതിനിടയിൽ ഇപ്പോഴിതാ കാവ്യയുടെ അഭിനയത്തെ പ്രകീർത്തിച്ചുകൊണ്ടുള്ള സംവിധായകനും സിനിമാറ്റോഗ്രാഫറുമായ പി സുകുമാറിന്റെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. നടൻ ദിലീപുമായുള്ള ആത്മബന്ധത്തെ കുറിച്ചും അദ്ദേഹം അഭിമുഖത്തിൽ പങ്കുവെച്ചു.
മമ്മൂക്കയിൽ നിന്ന് മാത്രമല്ല, പ്രതീക്ഷിക്കാത്ത ഒരു സാധനം കാവ്യയിൽ നിന്നും വന്നു. കാശി എന്ന പേരിൽ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയുടെ തമിഴ് ഉണ്ടായിരുന്നു. ആ സിനിമയുടെ സീനുകളൊക്കെ വായിക്കുമ്പോൾ നമ്മുക്കൊരു ധാരണ ഉണ്ടാകുമല്ലോ അഭിനേതാക്കൾ എങ്ങനെയായിരിക്കും പെർഫോം ചെയ്യുകയെന്ന്. വളരെ ന്യുആൻസസ് വേണ്ട സീനാണ്. എങ്ങനെ കാവ്യ അത് പെർഫോം ചെയ്യുമെന്ന ചിന്ത ഉണ്ടായിരുന്നു. ഫസ്റ്റ് ടേക്കിൽ കാവ്യ മാധവൻ റിയാക്ട് ചെയ്ത രീതി കണ്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി. ഭയങ്കര ബ്രില്യന്റ് അഭിനേതാവിനെ അത്തരത്തിൽ പെർഫോം ചെയ്യാൻ കഴിയൂ. ആ രംഗത്തോട് കൂടിയാണ് കാവ്യ മാധവന്റെ അഭിനയമികവ് മനസിലാക്കുന്നത്.

മമ്മൂട്ടിയുടേത് പറയുകയാണെങ്കിൽ കറുത്തപക്ഷികൾ എന്ന സിനിമയിൽ ഒരു രംഗമുണ്ട്. എല്ലാ പ്രതീക്ഷയും തകർന്ന് തരിച്ച് നിൽക്കുന്നൊരു രംഗം. മമ്മൂട്ടിയുടെ മകളുടെ കഥാപാത്രത്തിന് നടി മീനയുടെ കഥാപാത്രത്തിന്റെ കണ്ണ് കിട്ടില്ലെന്ന് അറിയുന്ന രംഗമാണ്. സൈലന്റ് രംഗമാണ്. പക്ഷെ മമ്മൂക്ക ചെയ്യുന്നത് കണ്ടാൽ നമ്മൾ ഞെട്ടിപ്പോകും. അതുപോലൊരു പെർഫോമൻസ് ആയിരുന്നു', സുകുമാർ പറഞ്ഞു.
അമ്മ തിരഞ്ഞെടുപ്പിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു. 'അമ്മയിൽ മത്സരിക്കുന്ന സ്ത്രീകൾക്കെതിരെയെല്ലാം കേസുകൾ വന്നിട്ടുണ്ട്, ശ്വേതക്കെതിരെ കുക്കുവിനെതിരെ അങ്ങനെയെല്ലാം. ഒരു സ്ത്രീ തലപ്പത്ത് വരുന്നത് കൊണ്ട് എന്താ പ്രശ്നം? സ്ത്രീയായ ഇന്ദിരാ ഗാന്ധി നമ്മുടെ പ്രധാനമന്ത്രി ആയിരുന്നില്ലേ. സ്ത്രീകൾ തലപ്പത്തേക്ക് വരുന്നതിനെയൊക്കെ മോശമായി കാണുന്നുണ്ടെങ്കിൽ അതൊക്കെ വൃത്തികെട്ട ചിന്താഗതിയാണ്.
ശ്വേത മേനോനെതിരെ കേസ് വന്നപ്പോൾ അവരുടെ കുടുംബം വേദനിച്ചുവെന്ന് പറയുന്നതൊക്കെ സ്വാഭാവികമാണ്. പക്ഷെ ദിലീപിന്റെ കാര്യത്തിലും ഇതല്ലേ സംഭവിച്ചത്. ദിലീപിനും കുടുംബമില്ല, രണ്ട് മക്കളില്ലേ, അമ്മയില്ലേ? ശ്വേതയ്ക്കെതിരെയൊക്കെ കേസ് വന്നത് വെറും പൊളിറ്റിക്സ് ആണ്. ഇതൊക്കെ നേരിടാൻ നമ്മൾ തയ്യാറായിരിക്കണം.
ശ്വേത മേനോൻ അഭിനയിച്ച സിനിമകളെ കുറിച്ച് നല്ല ധാരണ ഉള്ളവരാണ് അവിടെ ഉള്ളത്. ശ്വേതയ്ക്കെതിരായി കേസ് കൊടുത്തയാൾക്കെതിരെ കേസ് പോകണം എന്ന് പറയുന്നതൊന്നും മനസിലാകുന്നില്ല. ദിലീപിനെതിരായ കേസും സിനിമയിലെ ചെളിവാരിയെറിയലിന്റെ ഭാഗമാണെന്നാണ് വിശ്വസിക്കുന്നത്. ദിലീപ് എന്റെ ഏറ്റവും അടുത്ത സുഹൃത്താണ്. അതുകൊണ്ട് തന്നെ ദിലീപിനെതിരായ കേസ് എനിക്ക് വിശ്വസിക്കാന് പറ്റില്ല. കേസ് ദിലീപിന്റെ കുടുംബത്തിലെ ഓരോരുത്തരേയും ബാധിച്ചത് എങ്ങനെയാണെന്ന് വ്യക്തമായി അറിയുന്ന ആളാണ് ഞാൻ.
ദിലീപിന്റെ കൂടെ ധാരാളം സിനിമകൾ ചെയ്തിട്ടുണ്ട് ഞാൻ. ഒരുപക്ഷെ ഞാൻ കൂടുതൽ സിനിമകൾ ചെയ്തതും ദിലീപിന്റെ കൂടെയായിരിക്കും. ഞാൻ ആദ്യമായി സംവിധാനം ചെയ്ത സിനിമയായ സ്വലേയിൽ ദിലീപ് ആയിരുന്നു നായകൻ. ആ സിനിമയിൽ എന്റെ പാട്ണർ മധു വാര്യർ ആയിരുന്നു. മായാമോഹിനിയിലും ദിലീപായിരുന്നു നായകൻ, പാട്ണർ മധു വാര്യരും. ഇതൊക്കെ നമ്മുടെ സർക്കിളാണ്. മഞ്ജു വാര്യരും എന്റെ ഏറ്റവും അടുത്ത സുഹൃത്താണ്. ഇങ്ങനെയൊക്കെ ആകുമ്പോൾ അതിന്റെ ലാസ്റ്റ് മൊമന്റ് വരേയും അവരെയൊക്കെ വിശ്വസിക്കാനല്ലേ നമ്മുക്ക് സാധിക്കൂ. അങ്ങനെയേ പാടുള്ളൂ. ഞാൻ അങ്ങനെ വിശ്വസിക്കുന്നൊരാളാണ്. അതുകൊണ്ട് തന്നെ ഒരിക്കലും ദിലീപ് അങ്ങനെ ചെയ്തിട്ടില്ലെന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്', പി സുകുമാർ പറഞ്ഞു.












Click it and Unblock the Notifications