'വിനായകനൊക്കെ നല്ല നടനല്ലേ, അതിലൊന്നും തര്‍ക്കമില്ല'; കഴിവുള്ളവരെ അംഗീകരിക്കുമെന്ന് ഗണേഷ് കുമാര്‍
കൊച്ചി: രജനീകാന്ത് ചിത്രം ജയിലര്‍ ബോക്സോഫീസ് കളക്ഷന്‍ റെക്കോഡുകള്‍ ഭേദിച്ച് മുന്നേറിക്കൊണ്ടിരിക്കുകയാണ്. രജനീകാന്തിന്റെ മാസ് അപ്പീലിനൊപ്പം മോഹന്‍ലാല്‍, ശിവരാജ് കുമാര്‍ എന്നിവരെ പ്ലേസ് ചെയ്ത രീതിയും ഏറെ കൈയടി നേടിയിരുന്നു. എന്നാല്‍ ഇതിനേക്കാളുപരി വിനായകന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തില്‍ പ്രതിനായക വേഷത്തിലാണ് വിനായകന് എത്തിയത്.
അഭിനയത്തില്‍ രജനീകാന്തിനെ പോലും അമ്പരപ്പിക്കുന്ന പ്രകടനമാണ് വിനായകന് നടത്തിയിരിക്കുന്നത് എന്നായിരുന്നു നിരൂപകരെല്ലാം അഭിപ്രായപ്പെട്ടിരുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മരണത്തിന് പിന്നാലെ വിനായകന് സോഷ്യല്‍ മീഡിയയില്‍ നടത്തിയ പ്രതികരണം ഏറെ വിവാദമായിരുന്നു. ഈ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ആയിരുന്നു ജയിലറിലെ വിനായകന്റെ പ്രകടനം കൈയടി നേടിയത്.

ഇപ്പോഴിതാ വിനായകനെ അഭിനന്ദിച്ച് കേരള കോണ്‍ഗ്രസ് ബി നേതാവും എം എല്‍ എയും നടനുമായ കെ ബി ഗണേഷ് കുമാറും രംഗത്തെത്തിയിരിക്കുകയാണ്. വിനായകന് നല്ല നടനാണെന്ന കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല എന്നായിരുന്നു ഗണേഷ് കുമാര്‍ പറഞ്ഞത്. ജയിലര്‍ സിനിമ കണ്ടതിന് പിന്നാലെയായിരുന്നു കെ ബി ഗണേഷ് കുമാറിന്റെ പ്രതികരണം. മലയാളത്തിലെ എല്ലാവരും നല്ല നടന്മാരാണെന്നും അദ്ദേഹം പറഞ്ഞു.
ജയിലര്‍ സിനിമയുടെ റിവ്യൂ വായിച്ചപ്പോള്‍ കൊള്ളാമെന്ന് തോന്നിയെന്നും ജയിലര്‍ കണ്ടവര്‍ പടം കൊള്ളാമെന്ന് പറഞ്ഞെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ' ഏതായാലും ഒന്ന് കണ്ടുനോക്കാമെന്ന് വിചാരിച്ചു. അല്ലെങ്കിലും രജനികാന്തിന്റെ പടമൊന്ന് കണ്ട് നോക്കും,' ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു. വിനായകനെക്കുറിച്ചുള്ള ചോദ്യത്തിന് എല്ലാവരും ഉണ്ട്, എല്ലാവരും നല്ലതല്ലേ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
'വിനായകനൊക്കെ നല്ല നടനല്ലേ. അതില്‍ ഒരു തര്‍ക്കവുമില്ല,' എന്നായിരുന്നു അദ്ദേഹം വ്യക്തമാക്കി. ഉമ്മന്‍ ചാണ്ടിയുമായി ബന്ധപ്പെട്ട് വിനായകന് നടത്തിയ വിവാദ പ്രസ്താവനകളെക്കുറിച്ചുള്ള ചോദ്യത്തിന് അതും ഇതുമായി ബന്ധമില്ലെന്നായിരുന്നു എം എല്‍ എ പറഞ്ഞത്. ഒരു നടനെന്ന നിലയിലും കലാകാരന് എന്ന നിലയിലും കഴിവുള്ളവരെ അംഗീകരിക്കും എന്നും അദ്ദേഹം പറഞ്ഞു.
ചില പരാമര്‍ശത്തിന്റെ പേരിലേ വിനായകനുമായി അഭിപ്രായ വ്യത്യാസം ഉള്ളൂവെന്നും മലയാളത്തിലെ എല്ലാവരും നല്ല നടന്മാരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മരണത്തിനു പിന്നാലെ വിനായകന് നടത്തിയ പ്രതികരണത്തിനെതിരെ ഗണേഷ് കുമാര്‍ രൂക്ഷ വിമര്‍ശനമാണ് നടത്തിയിരുന്നത്. വിനായകന് അന്തസ്സില്ലാത്ത പ്രവൃത്തിയാണ് ചെയ്തതെന്നായിരുന്നു ഗണേഷ് അന്ന് പറഞ്ഞത്.
'സ്വന്തം അച്ഛന് ചത്തു എന്നു പറയുന്നയാളുടെ സംസ്കാരം എത്ര നിലവാരം കുറഞ്ഞതാണെന്ന് സമൂഹം മനസ്സിലാക്കണം. ഇത്തരക്കാരെ കലാകാരന്മാരുടെ കൂട്ടത്തില്‍ പെടുത്താതെ ലഹരിയടിച്ച് റോഡില്‍ കിടക്കുന്നവരുടെ കൂട്ടത്തില്‍പ്പെടുത്തണം. ആര് സഹായത്തിന് ചെന്നാലും പാര്‍ട്ടി നോക്കാതെ ഇറങ്ങിത്തിരിക്കുന്ന ഉമ്മന്‍ ചാണ്ടിയെ കുറിച്ച് സമൂഹത്തിന് യാതൊരു ഉപകാരവുമില്ലാത്ത ഒരാള്‍ക്ക് പറയാന്‍ ഒരു യോഗ്യതയുമില്ല,' എന്നായിരുന്നു ഗണേഷ് കുമാര്‍ പറഞ്ഞിരുന്നത്.
എന്നാല്‍ ഇതിനെതിരെ വിനായകനും പരോക്ഷ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. വിനോദ് അഴിക്കേരി എന്നയാളുടെ ഫേസ്ബുക് പോസ്റ്റ് പങ്കുവച്ചായിരുന്നു വിനായകന്റെ മറുപടി.'അച്ഛന് കള്ളന്' ആണെന്നു പറയുന്നതിനേക്കാള്‍ അന്തസ്സുണ്ട് 'അച്ഛന് ചത്തു എന്നു പറയുന്നതില്‍. വെറും ഗണേശന് ചുറ്റും മൈക്കും ക്യാമറയും കാണുമ്പോള്‍ ഞാന്‍ ശിവാജി ഗണേശന് ആണെന്ന് ചിലപ്പോള്‍ തോന്നും,' എന്ന് പറഞ്ഞ് കൊണ്ടുള്ള പോസ്റ്റായിരുന്നു വിനായകന് പങ്ക് വെച്ചത്.
അതേസമയം ജയിലര്‍ ഈ വര്‍ഷത്തെ ഏറ്റവും മികച്ച കളക്ഷന്‍ നേടിയ തമിഴ് പടം എന്ന റെക്കോഡിലെത്തിയിട്ടുണ്ട്. പൊന്നിയിന്‍ സെല്വന് -2 ന്റെ റെക്കോഡാണ് ജയിലര്‍ മറികടന്നിരിക്കുന്നത്. ബീസ്റ്റിന് ശേഷം നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് ജയിലര്‍.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications