Get Updates
Get notified of breaking news, exclusive insights, and must-see stories!

കീര്‍ത്തി സുരേഷിന് കോടികൾ വരുമാനമുണ്ടല്ലോ, അച്ഛനും അമ്മയ്ക്കും പൈസ തരാറില്ലേ?;മേനകയുടെ മറുപടി വൈറൽ

മലയാള സിനിമയിൽ ബാലതാരമായി തുടങ്ങി നായികയായി മാറിയ താരമാണ് കീർത്തി സുരേഷ്. ഇപ്പോൾ അന്യഭാഷ ചിത്രങ്ങളിൽ തിരക്കുള്ള നടിയാണ് കീർത്തി. ദേശീയ പുരസ്കാരമടക്കം നേടാനും കീർത്തിക്ക് കഴിഞ്ഞു. ഇപ്പോഴിതാ മകളുടെ സിനിമ ജീവിതത്തെ കുറിച്ച് പ്രതികരിക്കുകയാണ് നടിയും അമ്മയുമായ മേനക സുരേഷ്. ഫ്‌ളവേഴ്‌സ് ഒരുകോടിയില്‍ പങ്കെടുത്തപ്പോഴായിരുന്നു മേനക കീര്‍ത്തിയെക്കുറിച്ച് സംസാരിച്ചത്.

ചെറുപ്പത്തിലേ ഇതിനോടൊക്കെ അവൾക്ക് താത്പര്യമായിരുന്നു. കീർത്തിയുടെ
സിനിമ ലൊക്കേഷനുകളിൽ അവളുടെ കൂടെ ഞങ്ങള്‍ ആരും പോകാറൊന്നുമില്ല. ഞാന്‍ അഭിനയിച്ചിരുന്ന കാലത്ത് ആരൊക്കെ നമ്മുടെ ഒപ്പം വരുമായിരുന്നു. ഇന്നത്തെ നടിമാരുടെ ഒപ്പമൊന്നും ആരും പോകുന്നില്ല. അവർക്ക് അവരുടെ സ്റ്റൈലിസ്റ്റ് അടക്കമുള്ളവരാണ് കൂടെ. അന്ന് നമ്മുക്ക് കാരവാൻ ഇല്ലാത്ത കാലത്ത് ഡ്രസ് ഒക്കെ മാറാൻ ബുദ്ധിമുട്ടായിരുന്നു. അതുകൊണ്ടാണ് ആളുകൾ ഒപ്പം വേണ്ടത്. ഇപ്പോൾ അതിന്റെ ആവശ്യം ഇല്ലല്ലോ.

keerthi-

കീർത്തിയാണ് തടി നന്നായി ശരീരം ശ്രദ്ധിക്കുന്നയാളാണ്. മൂത്തമകളും അതെ, പക്ഷെ അവളുടെ ശരീരപ്രകൃതം തടിയുള്ളതാണ്. കീർത്തി സുരേഷിന് എന്നെ നോക്കി എന്ന വിളിപ്പേരുണ്ട്. ഞാന്‍ മാളിലോ, പുറത്തേക്കോ ഒക്കെ പോകുമ്പോൾ മേനക ചേച്ചി എന്ന് പറഞ്ഞ് ആളുകൾ കൂടെ വന്ന് ഫോട്ടോ എടുക്കും ഓട്ടോ ഗ്രാഫ് ചോദിക്കുന്നതുമെല്ലാം കീര്‍ത്തി കാണാറുണ്ട്. ഇതൊക്കെ കാണുമ്പോൾ കീർത്തിക്ക് ഭയങ്കര ആഗ്രഹമാണ്. എന്നെ ആരേലും ഫോട്ടോ എടുക്കുകയാണെങ്കില്‍ കീര്‍ത്തി അടുത്ത് വന്ന് നില്‍ക്കും. ഞാൻ വിളിക്കാതെ തന്നെ അവൾ വരും. എന്നാൽ മൂത്തമകൾ അങ്ങനെയല്ല, അവൾ ഒതുങ്ങി നിൽക്കും.

ഒരു തവണ പറഞ്ഞു അമ്മ കൂടെ വരേണ്ട കാരണം എല്ലാവരും അമ്മയെ തന്നെ നോക്കും. ഞങ്ങൾ കഷ്ടപ്പെട്ട് ഡ്രെസ് ചെയ്തിട്ടൊന്നും ആരും നമ്മളെയൊന്നും നോക്കൂലയെന്ന്. എന്നെയെല്ലാവരും നോക്കണം എന്ന് അവൾ പറഞ്ഞോണ്ടിരിക്കും. ചെറുപ്പത്തിലെ അവൾക്കത് ആഗ്രഹം ഉണ്ടായിരുന്നു.

കീർത്തിയുടെ കൂടെ സിനിമ ലൊക്കേഷനുകളിൽ പോകാറില്ല. ചില സിനിമകളുടെ ഷൂട്ട് തീരും മുൻപ് അച്ഛനും അമ്മയും വരണം എന്ന് പറഞ്ഞ് അവൾ വിളിക്കാറുണ്ട്. അങ്ങനെ ഞങ്ങള്‍ പോവാറുണ്ട്. മഹാനടിക്കൊക്കെ പോയിരുന്നു. റെമോ സിനിമയില്‍ കീര്‍ത്തിക്ക് കൂട്ട് പോയപ്പോഴാണ് അമ്മ സിനിമയിൽ അഭിനയിക്കുന്നത്. അമ്മയുടെ സംസാരവും രീതിയും കണ്ട് കീർത്തിയുടെ മുത്തശ്ശിയുടെ റോൾ ആ സിനിമയിൽ പിന്നീട് ഉണ്ടാക്കി. കുറേപേര്‍ അത് ഷെയര്‍ ചെയ്തിരുന്നു. അതിന് ശേഷം കുറെ സിനിമകളിൽ അവസരങ്ങൾ കിട്ടിയിട്ടുണ്ട്. അവരുടെയൊക്കെ കഴിവായിരിക്കും നമ്മുക്കൊക്കെ കിട്ടിയത്. കൊവിഡ് കാലത്തും അമ്മയ്ക്ക് കുറേയേറെ സിനിമകളിലേക്ക് അവസരം വന്നപ്പോൾ ഞാൻ വിലക്കിയിരുന്നു. വെറുതെ അസുഖം വരുത്തി വെക്കേണ്ടല്ലോ', മേനക പറഞ്ഞു.

ഇനിയിപ്പോള്‍ പൈസക്കൊന്നും വിഷയം ഇല്ലല്ലോ മകൾ ഇന്ത്യയിലെ അറിയപ്പെടുന്ന നായികയായി മാറിയല്ലോ, കോടികളൊക്കെ വീട്ടില്‍ വരുമല്ലോ എന്ന് ഞാനൊരിക്കല്‍ സുരേഷ് കുമാറിനോട് ചോദിച്ചിരുന്നു. അതിന് അവളൊരു പൈസയും എനിക്ക് തരുന്നില്ലല്ലോയെന്നായിരുന്നു സുരേഷ് കുമാറിന്റെ മറുപടി എന്ന് പരിപാടിയിൽ ശ്രീകണ്ഠന്‍ നായര്‍ മേനകയോട് പറഞ്ഞു. ഇതിന് താരം നൽകിയ മറുപടി ഇങ്ങനെയായിരുന്നു. 'അവളുടെ ജീവിതവുമായി അവൾ പോകുന്നു', പൈസയൊക്കെ ചോദിച്ച് വാങ്ങേണ്ടേയെന്ന് ശ്രീകണ്ഠൻ നായർ തമാശക്ക് ആവർത്തിച്ചപ്പോൾ അയ്യേ എന്നായിരുന്നു മോനക പ്രതികരിച്ചത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+