കീർത്തി സുരേഷിന്റെ വിവാഹം അടുത്ത മാസം?; വരനെക്കുറിച്ചും സൂചന, ആരാധകർ മനസ്സിൽക്കണ്ട ആളാണോ?
കീർത്തി സുരേഷിന്റെ വിവാഹവുമായി ബന്ധപ്പെട്ട വാർത്തകൾ ഇന്നോ ഇന്നലെയോ കേൾക്കാൻ തുടങ്ങിയതല്ല. കഴിഞ്ഞയാഴ്ച പോലും അത്തരത്തിൽ ഒരു വാർത്ത വന്നിരുന്നു. ഇതാ ഇപ്പോൾ കീർത്തിയുടെ വിവാഹവുമായി ബന്ധപ്പെട്ട പുതിയൊരു റിപ്പോർട്ടാണ് വന്നിരിക്കുന്നത്. ഇത് നേരത്തെ വന്ന റിപ്പോർട്ടുകൾ പോലെ തള്ളിക്കളയാൻ പറ്റുന്ന ഒന്നല്ല. ജെ ഡബ്ല്യു എഫ് എന്ന മാധ്യമാണ് കീർത്തിയുടെ വിവാഹവുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.
അടുത്ത മാസം കീർത്തിയുടെ വിവാഹം ഉണ്ടാവുമെന്ന തരത്തിലാണ് ജെ ഡബ്ല്യു എഫ് നൽകുന്ന വിവരം. മാത്രമല്ല വരനെക്കുറിച്ചുള്ള സൂചനകളും നൽകുന്നുണ്ട്. കീർത്തിയുടെ വിവാഹവുമായി ബന്ധപ്പെട്ട വാർത്തകൾ വരുമ്പോഴൊക്കെ ആരാധകർ അറിയാൻ ആകാംക്ഷ പ്രകടിപ്പിക്കുന്ന മറ്റൊരു കാര്യമാണ് എവിടെ വെച്ചാണ് വിവാഹം നടത്തുക എന്നത്. തിരുവനന്തപുരത്ത് വെച്ചാണോ അതോ ചെന്നൈയിൽ വെച്ചാണോ എന്ന ചോദ്യമാണ് ഉയരാറുള്ളത്. ഇതേക്കുറിച്ചുള്ള സൂചനയും റിപ്പോർട്ടിലുണ്ട്. ഏറെ വൈകാതെ തന്നെ വിവാഹവുമായി ബന്ധപ്പെട്ട പ്രഖ്യാപനം കുടുംബം നടത്താനുള്ള സാധ്യതയെക്കുറിച്ചും പറയുന്നുണ്ട്.

സിനിമയിൽ നിന്നുള്ള ആളല്ല വരൻ എന്ന വിവരമാണ് ഇപ്പോൾ ലഭിക്കുന്നത്. സംഗീത സംവിധായകൻ അനിരുദ്ധുമായി കീർത്തിയുടെ വിവാഹം ഉണ്ടാകുമെന്ന റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നെങ്കിലും ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ പ്രകാരം കീർത്തിയുടെ കുടുംബത്തിൽ നിന്നുള്ള ആള് തന്നെയാണ് വരൻ എന്നാണ്. എന്നാൽ സുരേഷ് കുമാറിന്റെ കുടുംബത്തിൽ നിന്നാണോ അതോ മേനകയുടെ ബന്ധുവാണോ എന്ന കാര്യം വ്യക്തമല്ല. ഗോവയിൽ വെച്ചായിരിക്കും വിവാഹം എന്നാണ് ജെ ഡബ്ല്യു എഫ് പറയുന്നത്.
നേരത്തെ കീർത്തിയുടെ അഭിമുഖം ജെ ഡബ്ല്യു എഫിന്റെ യൂട്യൂബ് ചാനലിൽ വന്നിരുന്നു. അതുകൊണ്ട് തന്നെ കീർത്തിയുടെ കാര്യത്തിൽ ജെ ഡബ്ല്യു എഫിൽ വരുന്ന റിപ്പോർട്ട് തെറ്റാൻ വഴിയില്ലെന്നാണ് ആരാധകർ പറയുന്നത്. അങ്ങനെയാണെങ്കിൽ ഡിസംബറിൽ തന്നെ കീർത്തിയുടെ വിവാഹം നടക്കാനുള്ള സാധ്യത തള്ളിക്കളയാൻ സാധിക്കില്ല.
അതേ സമയം ഇക്കഴിഞ്ഞ ദിവസം മേനക സുരേഷിന്റെയും സുരേഷ് കുമാറിന്റെയും വിവാഹ വാർഷികമായിരുന്നു. കീർത്തി അച്ഛനും അമ്മയ്ക്കും ചേച്ചിക്കും ഒപ്പമുള്ള ഫോട്ടോ താരം പങ്കുവെച്ചായിരുന്നു ആശംസ അറിയിച്ചത്. ഇതിന് പിന്നാലെ തന്നെയാണ് കീർത്തിയുടെ വിവാഹവുമായി ബന്ധപ്പെട്ട വാർത്തകളും വന്നത്.
ഇന്ന് തെന്നിന്ത്യയിൽ തന്നെ മുൻനിരയിലുള്ള നായികമാരിൽ ഒരാളാണ് കീർത്തി. ദേശിയ അവാർഡ് ഉൾപ്പെടെ നേടിയ കീർത്തി തന്റെ അഭിനയമികവ് തെളിയിച്ചതുമാണ്. ബാലതാരമായി അഭിനയിച്ചു തുടങ്ങിയ കീർത്തി നായികയായി അഭിനയിച്ചത് 2013 ൽ പ്രിയദർശൻ സംവിധാനം ചെയ്ത് മോഹൻലാൽ കേന്ദ്ര കഥാപാത്രമായി എത്തിയ ഗീതാഞ്ജലി എന്ന സിനിമയിലാണ്.












Click it and Unblock the Notifications