മോഹൻലാലിനെ വീഴ്ത്തിയ വിജയ്; ഈ കണക്കുകൾ അമ്പരപ്പിക്കും, മമ്മൂട്ടിയൊക്കെ ഏറെ പിന്നിൽ
കൊച്ചി: നടൻ വിജയിയുടെ രാഷ്ട്രീയ പ്രവേശനം സിനിമാ ലോകത്ത് വലിയ ചർച്ചയ്ക്കാണ് വഴിവെച്ചിരിക്കുന്നത്. സിനിമ ഉപേക്ഷിച്ചാണ് താരം രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്. കരാർ ഒപ്പിട്ട രണ്ട് ചിത്രങ്ങൾ പൂർത്തിയാക്കിയാൽ താൻ സിനിമ പൂർണമായും ഉപേക്ഷിക്കുമെന്നാണ് നടൻ വ്യക്തമാക്കിയത്.
കോടിക്കണക്കിന് രൂപ പ്രതിഫലം വാങ്ങുന്ന തമിഴിലെ സൂപ്പർ താരങ്ങളിലൊരാളാണ് വിജയ്. ബോക്സ് ഓഫീസിലെ കളക്ഷൻ കണക്കുകളിലും അത്ഭുതം സൃഷ്ടിക്കുന്ന നടൻ കൂടിയാണ് അദ്ദഹേം. തമിഴിൽ മാത്രമല്ല കേരളത്തിലടക്കം കോടികൾ വാരിയിട്ടുണ്ട് വിജയ് ചിത്രങ്ങൾ. കേരള ബോക്സ് ഓഫീസിലെ ഓപ്പണിംഗ് കളക്ഷൻ റെക്കോര്‍ഡും വിജയിയുടെ പേരിലാണ്.

ലോകേഷ് കനകരാജ് ഒരുക്കിയ വിജയ് ചിത്രം ലിയോ ആണ് റിലീസ് ദിവസം കേരളത്തിൽ നിന്നും കോടികൾ വാരിയത്. 12 കോടിയായിരുന്നു സിനിമയുടെ ആദ്യ ദിവസത്തെ കളക്ഷൻ. തമിഴ്നാട്ടിൽ 35 കോടിയും. വിദേശ രാജ്യങ്ങളിലും സകല റെക്കോഡുകളും തകർത്തെറിഞ്ഞ ചിത്രമായിരുന്നു ലിയോ. 602.7 കോടിയാണ് ആഗോളതലത്തിൽ ലിയോ നേടിയ കളക്ഷൻ എന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്. ഇന്ത്യയിൽ നിന്ന് മാത്രം 399.35 കോടി നേടിയ ചിത്രം തമിഴ്നാട്ടിൽ നിന്ന് 213.62 കോടിയാണ് സ്വന്തമാക്കിയത്. സംസ്ഥാനത്ത് നിന്നും 59.64 കോടിയാണ് ലിയോ നേടിയ ആകെ ബോക്സ് ഓഫീസ് കളക്ഷൻ.
അതേസമയം കേരളത്തിൽ ലിയോ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ രണ്ടാമത്തെ ചിത്രം യാഷിന്റെ കെജിഎഫ് ചാപ്റ്റര്‍ രണ്ടാണ്. 7.30 കോടി രൂപയായിരുന്നു സിനിമയുടെ കളക്ഷൻ. മൂന്നാമത് മോഹൻലാലിന്റെ ഒടിയനാണ്, നേടിയത് 7.25 കോടി, നാലാമത് മരക്കാര്‍: അറബിക്കടലിന്റെ സിംഹവും, 6.60 കോടിയാണ് ആദ്യ ദിന കളക്ഷൻ.
ആറും ഏഴും സ്ഥാനങ്ങളിലും വിജയ് പടങ്ങളായ ബീസ്റ്റ്, സർക്കാർ എന്നിവയാണ്. 6.20 കോടി രൂപയായിരുന്നു സർക്കാർ ആദ്യ ദിനം കേരളത്തിൽ നിന്നും നേടിയത്. വിജയ് ചിത്രത്തിനും പിന്നിലാണ് മമ്മൂട്ടി ചിത്രമായ ഭീഷ്പർവ്വം. ഏഴാം സ്ഥാനത്തുള്ള ചിത്രം റിലീസിന് ആകെ നേടിയത് 6.15 കോടി രൂപയാണ്.
അതേസമയം കേരള ബോക്സ് ഓഫീസിലെ ആകെ കളക്ഷൻ കണക്കെടുക്കുമ്പോള്‍ ലിയോയ്ക്ക് ആറാം സ്ഥാനം മാത്രമേ ഉള്ളൂ. ടൊവീനോയെ നായകനാക്കി എത്തിയ ജൂഡ് ആന്റണി ചിത്രം '2018' ആണ് ഒന്നാം സ്ഥാനത്ത്. 89.40 കോടി രൂപയായിരുന്നു ചിത്രം നേടിയത്. മലയാളത്തില്‍ നിന്നുള്ള ഏക 200 കോടി ക്ലബ് എന്ന റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയ ചിത്രം കൂടിയാണ് ലിയോ. രണ്ടാം സ്ഥാനത്ത് മോഹൻലാലിന്റെ പുലിമുരുകനാണ്. പുലിമുരുകൻ 89.40 കോടി രൂപയാണ് കേരളത്തിൽ നിന്ന് മാത്രം നേടിയത്. കേരളത്തിന് പുറത്ത് ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളില്‍ നിന്ന് ആകെ നേടിയത് 20.86 കോടി രൂപയായിരുന്നു. പട്ടികയിൽ മൂന്നാമത് ബാഹുബലിയും ( 2 74.50 കോടി) കെജിഎഫ് (2 68.50 കോടി) നാലാമതുമാണ്.












Click it and Unblock the Notifications