മിൽമയിൽ ജോലി നേടാം, അതും പരീക്ഷയില്ലാതെ; മാസം 36,750 രൂപ ശമ്പളം; ഇപ്പോള്‍ അപേക്ഷിക്കാം
തിരുവനന്തപുരം: കേരള സര്‍ക്കാര്‍ സ്ഥാപനമായ മില്‍മയില്‍ ജോലി നേടാന്‍ അവസരം. രണ്ട് തസ്തികകളിലാണ് താത്കാലിക നിയമനം. വിവിധ ഡിഗ്രി യോഗ്യതയുള്ളവര്‍ക്കായി പ്രതീക്ഷിത ഒഴിവുകളാണ് ഉള്ളത്. അപേക്ഷിക്കാനുള്ള അവസാന തീയതി മാർച്ച് ഏഴാണ്. ഒഴിവുകൾ, യോഗ്യത, ശമ്പളം എന്നിവയെ കുറിച്ച് വിശദമായി അറിയാം.
അസിസ്റ്റന്റ് എഞ്ചിനീയര്‍ (ഇലക്ട്രിക്കല്‍), അസിസ്റ്റന്റ് എഞ്ചിനീയര്‍ (മെക്കാനിക്കല്‍) പോസ്റ്റുകളിലാണ് നിയമനം നടകുന്നത്. ബിടെക്, അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. 40 വയസിന് താഴെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 36,750 രൂപ ശമ്പളമായി ലഭിക്കും. ഓൺലൈനായാണ് അപേക്ഷ നൽകേണ്ടത്. തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികളെ സിഎംഡി മുഖേന കെസിഎംഎംഎഫിൻ്റെ കേരളത്തിലെ ഏത് യൂണിറ്റികളിലും നിയമിക്കും.

അപേക്ഷകൾ ഓൺലൈനായാണ് സമർപ്പിക്കേണ്ടത്. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് https://cmd.kerala.gov.in/ എന്ന ലിങ്ക് വഴി ഫീസില്ലാതെ അപേക്ഷിക്കാം. അപേക്ഷിക്കുന്നതിന് മുമ്പായി ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കാം.
ലാബ് അസിസ്റ്റന്റ് ഒഴിവ്
കോട്ടയം: ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ലാബ് അസിസ്റ്റന്റ് തസ്തികയിൽ ഭിന്നശേഷിക്കാർക്കായി ( കാഴ്ച പരിമിതർ) സംവരണം ചെയ്ത താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താംക്ലാസ് അല്ലെങ്കിൽ തത്തുല്യവും അഗീകൃത കെമിക്കൽ / ഫിസിക്കൽ ലബോറട്ടറിയിലെ രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 2024 ജനുവരി ഒന്നിന് 41 വയസ് കവിയരുത്. ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസയോഗ്യത,പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം മാർച്ച് 15 നു മുമ്പായി അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.
ആര്‍.ബി.എസ്.കെ കോ-ഓഡിനേറ്റര്‍ നിയമനം
വയനാട്: ആരോഗ്യ കേരളത്തിന് കിഴില്‍ ആര്‍.ബി.എസ്.കെ കോ-ഓഡിനേറ്റര്‍ ഒഴിവിലേക്ക് നിയമനം നടത്തുന്നു. എം.എസ്.സി നഴ്സിങ്, കേരള നഴ്‌സിങ് കൗണ്‍സില്‍ രജിസ്ട്രേഷന്‍, കമ്പ്യൂട്ടര്‍ പരിജ്ഞാനം, ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികളുടെ അഭാവത്തില്‍ കേരള നഴ്‌സിങ് കൗണ്‍സില്‍ രജിസ്ട്രേഷനുള്ള ബി.എസ്.സി നഴ്സിങ് യോഗ്യതയുള്ളവരെയും പരിഗണിക്കും. പ്രായപരിധി 40 വയസ്സ്. താത്പര്യമുള്ളവര്‍ മാര്‍ച്ച് 10 ന് രാവിലെ 10 നകം [email protected] ലും കൈനാട്ടി ആരോഗ്യകേരളം ജില്ലാ ഓഫിസില്‍ നേരിട്ടും അപേക്ഷ നല്‍കണം. ഫോണ്‍: 04936 202771.
മെഡിക്കല്‍ ഓഫീസര്‍ നിയമനം
ജില്ലയില്‍ ആരോഗ്യ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളില്‍ നിലവിലുള്ളതും വരാനിരിക്കുന്നതുമായ ഒഴിവുകളില്‍ അഡ്‌ഹോക്ക് വ്യവസ്ഥയില്‍ ഡോക്ടര്‍മാരെ നിയമിക്കുന്നു. യോഗ്യത എം ബി ബി എസ്, ടി സി എം സി രജിസ്‌ട്രേഷന്‍. താല്‍പര്യമുള്ളവര്‍ ബയോഡാറ്റാ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം മാര്‍ച്ച് ആറിന് രാവിലെ 10.30ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍: 0497 2700194












Click it and Unblock the Notifications