'ഒരുപാട് പേര് മത്സരിക്കുമ്പോള്‍...'; വിവാദങ്ങള്‍ക്ക് പിന്നാലെ പ്രതികരണവുമായി ദേവനന്ദ
കൊച്ചി: സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന് പിന്നാലെ ഉയര്‍ന്ന് വന്ന വിവാദങ്ങളില്‍ പ്രതികരണവുമായി ബാലതാരം ദേവനന്ദ. മാളികപ്പുറം എന്ന സിനിമയിലെ കല്ലുമോളെ അവിസ്മരണീയമായി അവതരിപ്പിച്ച ദേവനന്ദ പ്രേക്ഷകരുടെ കൈയടി നേടിയിരുന്നു. എല്ലാവരും ദേവനന്ദക്ക് മികച്ച ബാലതാരത്തിനുള്ള പുരസ്കാരം ലഭിക്കും എന്നും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ പുരസ്കാര പ്രഖ്യാപനം വന്നപ്പോള്‍ ദേവനന്ദക്ക് അവാര്‍ഡ് പ്രതീക്ഷിച്ചവര്‍ നിരാശരായി.
തന്മയ സോള്‍, മാസ്റ്റര്‍ ഡാവിഞ്ചി എന്നിവര്‍ക്കാണ് ഈ വര്‍ഷത്തെ മികച്ച ബാലതാരങ്ങള്‍ക്കുള്ള പുരസ്കാരം ലഭിച്ചിരിക്കുന്നത്. സനല്‍കുമാര്‍ ശശിധരന് സംവിധാനം ചെയ്ത വഴക്ക് എന്ന ചിത്രത്തിനാണ് തന്മയ സോളിന് പുരസ്കാരം ലഭിച്ചത്. പല്ലൊട്ടി നയന്റീസ് കിഡ്സ് എന്ന ചിത്രത്തിലെ അഭിനയത്തിന് മാസ്റ്റര്‍ ഡാവിഞ്ചിക്കും പുരസ്കാരം ലഭിച്ചു. ഇതിന് പിന്നാലെയാണ് ദേവനന്ദയെ തഴഞ്ഞതില്‍ പ്രതികരണവുമായി ചിലര്‍ രംഗത്തെത്തിയത്.

ദേവനന്ദക്ക് പുരസ്കാരം നല്‍കാത്തതിന് പിന്നില്‍ ജൂറിയുടെ രാഷ്ട്രീയമാണ് എന്ന് വരെ ആരോപണമുയര്‍ന്നു. മാളികപ്പുറം എന്ന സിനിമ കേരളത്തില്‍ സൂപ്പര്‍ഹിറ്റായിരുന്നു. ഫാന്റസി മോഡില്‍ കഥ പറഞ്ഞ ചിത്രം സംഘപരിവാര്‍ അനുകൂലികള്‍ മറ്റൊരു തരത്തില്‍ ആഘോഷമാക്കിയപ്പോള്‍ സിനിമക്ക് ഒരു കോണില്‍ നിന്ന് വിമര്‍ശനവും ഉയര്‍ന്നിരുന്നു. ഇത് കാരണമാണ് ദേവനന്ദക്ക് പുരസ്കാരം ലഭിക്കാതെ പോയത് എന്നാണ് അവാര്‍ഡ് പ്രഖ്യാപനത്തിന് പിന്നാലെ വന്ന വിമര്‍ശനം.
ഈ പശ്ചാത്തലത്തില്‍ ആണ് ദേവനന്ദയുടെ പ്രതികരണം എന്നതും ശ്രദ്ധേയമാണ്. ഒരുപാട് പേര് മത്സരിക്കുമ്പോള്‍ ഒരാള്‍ക്ക് മാത്രമല്ലേ അവാര്‍ഡ് നല്കാന് കഴിയൂ എന്നാണ് ദേവനന്ദയുടെ പ്രതികരണം. മനോരമ ന്യൂസിനോട് സംസാരിക്കുകയായിരുന്നു ദേവനന്ദ. അവാര്‍ഡ് കിട്ടിയ ആള്‍ക്ക് എല്ലാ അഭിനന്ദനങ്ങളും നേരുന്നതായും ജൂറിയുടെ തീരുമാനത്തെ അംഗീകരിക്കുന്നുവെന്നും ദേവനന്ദ കൂട്ടിച്ചേര്‍ത്തു.
'എന്റെ പ്രിയപ്പെട്ട മമ്മൂട്ടി അങ്കിളിന് മികച്ച നടനുള്ള അവാര്‍ഡ് കിട്ടിയതിലും '2018' എന്ന സിനിമയില്‍ എന്റെ അച്ഛനായി അഭിനയിച്ച കുഞ്ചാക്കോ ബോബന് അങ്കിളിന് അവാര്‍ഡ് കിട്ടിയതിലും സന്തോഷമുണ്ട് എന്നും ദേവനന്ദ പറഞ്ഞു. നേരത്തെ നടന് ശരത് ദാസ്, സന്തോഷ് പണ്ഡിറ്റ് എന്നിവര്‍ ദേവനന്ദക്ക് അവാര്‍ഡ് നല്‍കാത്തതില്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.
അവാര്‍ഡ് ലഭിച്ചില്ലെങ്കിലും മാളികപ്പുറം സിനിമ കണ്ട എല്ലാവരുടെയും മനസില്‍ ദേവനന്ദയാണ് മികച്ച ബാലനടി എന്നായിരുന്നു സന്തോഷ് പണ്ഡിറ്റ് പറഞ്ഞിരുന്നത്. സ്പെഷ്യല്‍ ജൂറി അവാര്‍ഡ് എങ്കിലും ദേവനന്ദയ്ക്ക് കൊടുക്കാമായിരുന്നു എന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞിരുന്നു.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications