Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഈ അംഗീകാരം 'പൊമ്പളൈ ഒരുമൈ' ടീമിലെ എല്ലാവരും ഒരേപോലെ അര്‍ഹിക്കുന്നതാണ്'; അവാർഡ് നേട്ടത്തിൽ ശ്രീഷ്മ ചന്ദ്രൻ

സംസ്ഥാന ചലച്ചിത്ര പുരസ്കാര തിളക്കത്തിലാണ് നടി ശ്രീഷ്മ ചന്ദ്രൻ. 'പൊമ്പളൈ ഒരുമൈ' എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെയാണ് മികച്ച സ്വഭാവ നടിക്കുള്ള അവാർഡ് ശ്രീഷ്മയെ തേടിയെത്തിയത്. നേരിട്ട് ഒ ടി ടിയിൽ എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്.

ആ സമയത്ത് തന്നെ ശ്രീഷ്മയുടെ അഭിനയത്തിനും കയ്യടി ലഭിച്ചിരുന്നു. ഇപ്പോൾ പുരസ്കാര നേട്ടത്തിന് പിന്നാലെ 'പൊമ്പളൈ ഒരുമൈ' സിനിമയെക്കുറിച്ചും അവാർഡ് നേട്ടത്തെക്കുറിച്ചുമൊക്കെ മനസ്സുതുറക്കുകയാണ് ശ്രീഷ്മ. വൺഇന്ത്യ മലയാളത്തോടാണ് ശ്രീഷ്മ ചന്ദ്രന്റെ പ്രതികരണം.

sreeshma

അവാർഡിന് അയച്ചിരുന്നുവെങ്കിലും ഒരിക്കലും അവാർഡ് പ്രതീക്ഷിച്ചിരുന്നില്ലെന്നും വളരെ സർപ്രൈസിം​ഗ് ആണ് അവാർഡ് എന്നും ശ്രീഷ്മ പറയുന്നു. കോവിഡിന്റെ സമയത്ത് എടുത്ത, വളരെ കൊച്ച് സിനിമയായിരുന്നു 'പൊമ്പളൈ ഒരുമൈ' എന്നും തനിക്ക് കിട്ടിയ ഈ പുരസ്കാരം തന്റെ ടീമിന് മൊത്തം ലഭിച്ച അം​ഗീകാരമാണെന്നും ശ്രീഷ്മ പറഞ്ഞു.

' അവാർഡ് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല, വളരെ സർപ്രൈസിംഗ് ആയിരുന്നു. അവാർഡിന് വേണ്ടി അയച്ചിട്ടുണ്ട് എന്ന് അറിയാമായിരുന്നെങ്കിലും പ്രതീക്ഷിച്ചിരുന്നില്ല. പൊമ്പളൈ ഒരുമൈയിലേക്ക് എത്തുന്നത് എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത പൂമരം സിനിമയിലൂടെയാണ്. ആ സിനിമ കണ്ടിട്ടാണ് വിപിൻ ചേട്ടൻ വിളിച്ചത്.

പൊമ്പളൈക്ക് വേണ്ടിയായിരുന്നില്ല, മറ്റൊരു സിനിമയ്ക്ക് വേണ്ടിയായിരുന്നു. പക്ഷേ അത് വർക്കൗട്ട് ആയില്ല. അതിന് ശേഷമാണ് പൊമ്പളൈ ഓൺ ആവുന്നതും അതേ പറ്റി സംസാരിച്ച് ഈ ക്യാരക്ടറിലേക്ക് എത്തുന്നതും. കൊറോണ സമയത്ത് ആണ് സിനിമ ഷൂട്ട് ചെയ്തത്. മാക്‌സിമം പത്ത് പേരാണ് ഷൂട്ട് ചെയ്യുമ്പോൾ ഉണ്ടായിരുന്നത്.

അത്രയൊക്കെ ഉണ്ടായിരുന്നുള്ളൂ. അങ്ങനെ നിന്ന് കൊണ്ട് ചെയ്ത കൊച്ച് സിനിമയാണ്. എത്ര കൊച്ച് എന്ന് പറയാമോ അത്രയും കൊച്ച് സിനിമയാണ്. നേരിട്ട് ഒ ടി ടി റിലീസ് ആയിരന്നു, റിലീസിന് ശേഷം ഒരു മാസമൊക്കെ കഴിഞ്ഞപ്പോൾ ക്രിട്ടിക്‌സ് ഒക്കെ സിനിമ കണ്ട് അഭിപ്രായം പറഞ്ഞിരുന്നു, അതൊരു സന്തോഷമായിരുന്നു.

എങ്ങനെയാണ് ഈ സിനിമ ആളുകൾ എടുക്കാൻ പോകുന്നത് എന്ന് അറിയില്ലായിരുന്നു. പ്രൊഡക്ഷൻ ഡിസൈനിന്റെ ചെറിയ പരിമിതികൾ ഉണ്ടായിരുന്നത് കൊണ്ട് തന്നെ എങ്ങനെയാണ് അതിന്റെ റിവ്യൂസ് വരിക എന്ന് അറിയില്ലായിരുന്നു, ഞങ്ങളെല്ലാവരും ഒരു ഏഴ് മാസമൊക്കെ കഷ്ടപ്പെട്ട്, എല്ലാവരും ഒന്നിച്ചെടുത്ത പ്രയത്‌നമാണ്. ഈ അംഗീകാരം എന്റെ ടീമിലുള്ള എല്ലാവരും ഒരേ പോലെ അർഹിക്കുന്നതാണ്, എല്ലാവരേയും ഈ സമയത്ത് ഓർക്കുന്നു, ശ്രീഷ്മ പറയുന്നു.

ശ്രീഷ്മ ചന്ദ്രന് പുറമെ ജിതീഷ് പരമേശ്വർ, , റ്റ്വിങ്കിൾ ജോബി സാജിദ് യാഹിയ, ശിവൻ മേഘ, ശില്പ അനിൽ എന്നിവരായിരുന്നു കേന്ദ്ര കഥാപാത്രങ്ങൾ. വിപിൻ ആറ്റ്ലി ആണ് സംവിധാനം. സൈന പ്ലേ യിൽ ആണ് റിലീസ് ചെയ്തത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+