300 രൂപയുമായി വീടുവിട്ടു, 50 രൂപയ്ക്ക് ജോലിയെടുത്തു, സൂപ്പര്‍ താരത്തിന്റെ ഇന്നത്തെ പ്രതിഫലം ഇങ്ങനെ
ബെംഗളൂരു: ഇന്ന് സൂപ്പര്‍ താരമായിരിക്കുന്നവര്‍ പലരും ഒരുപാട് കഷ്ടപ്പാടുകളിലൂടെ സഞ്ചരിച്ച് വന്നവരാണ്. എന്നാല്‍ ഒറ്റ സിനിമ കൊണ്ട് ഇന്ത്യന്‍ മുഴുവന്‍ തരംഗമായ ഒരു താരമുണ്ട്. കന്നഡ സിനിമയിലെ സൂപ്പര്‍ താരമായ യഷ് ആണത്. അദ്ദേഹം സിനിമയിലേക്ക് വന്നത് പെട്ടെന്ന് നടന്ന സംഭവമല്ല. ഒരുപാട് ത്യാഗങ്ങള്‍ സഹിച്ചാണ് യഷ് ഇന്ന് കാണുന്ന നിലയിലെത്തിയത്. മധ്യവര്‍ഗ കുടുംബത്തില്‍ പിറന്ന യഷ് ഒരുപാട് കടുത്ത ദാരിദ്ര്യത്തിലൂടെയാണ് ജീവിതം തള്ളി നീക്കിയത്.
ബെംഗളൂരുവിലേക്കുള്ള അദ്ദേഹത്തിന്റെ വരവ് പോലും അത്ര നല്ലതായിരുന്നില്ല. പക്ഷേ കഠിനാധ്വാനം ചെയ്താല്‍ ഭാഗ്യം നമ്മളെ തേടി വരും വന്ന് പറയുന്നത പോലെയാണ് യഷ് ഇന്ന് പാന്‍ ഇന്ത്യന്‍ സൂപ്പര്‍ താരമായിരിക്കുന്നത്.യഷ് ഒരു മധ്യവര്‍ത്തി കുടുംബത്തിലാണ് ജനിച്ചത്. കര്‍ണാടകയിലെ ഹാസന് ജില്ലയിലെ ഒരു ഗ്രാമത്തിലായിരുന്നു യഷ് വളര്‍ന്നതും പഠിച്ചതുമെല്ലാം. നവീന്‍ എന്നാണ് യഷിന്റെ യഥാര്‍ത്ഥ പേര്.

താരത്തിന്റെ അമ്മയുടെ കുടുംബമാണ് യശ്വന്ത് എന്ന പേര് നല്‍കിയത്. ഈ പേര് ചുരുക്കിയാണ് യഷ് എന്ന പേരില്‍ അദ്ദേഹം അറിയപ്പെട്ടത്. നാടകങ്ങള്‍ക്ക് വേണ്ടിയായിരുന്നു ഈ പേര് അദ്ദേഹം ചുരുക്കിയത്. സ്കൂള്‍ കാലഘട്ടം മുതല്‍ അഭിനയത്തില്‍ വലിയ താല്പര്യം അദ്ദേഹത്തിനുണ്ടായിരുന്നു. സ്കൂളിലെ നാടകങ്ങളിലും നൃത്ത പരിപാടികളുമെല്ലാം അദ്ദേഹം പങ്കെടുക്കാറുണ്ടായിരുന്നു. പിന്നീട് അത് നാട്ടില്‍ നടക്കുന്ന പരിപാടികളിലേക്കും മാറുകയായിരുന്നു.
ജീവിതത്തിലെ കഷ്ടപ്പാടുകള്‍ താന്‍ വിചാരിച്ച പോലൊരു ജീവിതം സാധ്യമാകില്ലെന്ന തോന്നല്‍ യഷിനുണ്ടായിരുന്നു. 16ാം വയസ്സിലാണ് അദ്ദേഹം വീട് വിട്ട് ഓടി പോകുന്നത്. ബെംഗളൂരുവിലേക്കായിരുന്നു യഷ് പോയത്. അത് സൂപ്പര്‍ താരമാകാനുള്ള തുടക്കമായിരുന്നു. അന്ന് പോക്കറ്റില്‍ വെറും 300 രൂപയായിരുന്നു ഉണ്ടായിരുന്നത്. അസിസ്റ്റന്റ് ഡയറക്ടറാവുകയായിരുന്നു യഷിന്റെ ലക്ഷ്യം. എന്നാല്‍ സ്വപ്നം കണ്ടുവന്ന പ്രൊജക്ട് തന്നെ നടക്കാതെ പോയി. അതോടെ ആ ജോലിയും ലഭിച്ചില്ല.
പിന്നീട് അങ്ങോട്ട് കഷ്ടപ്പാടുകളായിരുന്നു താരത്തിനെ തേടിയെത്തിയത്. ഒരു നാടക ട്രൂപ്പിലാണ് യഷ് ചേര്‍ന്നത്. ബാക്കപ്പ് ഡാന്‍സറായിട്ടായിരുന്നു ഇത്. അന്ന് വെറും 50 രൂപയാണ് പ്രതിദിനം അദ്ദേഹത്തിന്റെ ശമ്പളം.2004ല്‍ 18ാം വയസ്സിലായിരുന്നു നാടക ട്രൂപ്പില്‍ ആദ്യത്തെ നായക വേഷം തേടിയെത്തിയത്. ഒരു വശത്ത് വിദ്യാഭ്യാസവും അദ്ദേഹം നേടിയിരുന്നു. 2005ല്‍ ബെംഗളൂരുവിലെ കെഎല്‍ഇ കോളേജില്‍ നിന്നാണ് യഷ് ബിരുദമെടുത്തത്.
ടെലിസീരിയല്‍ നന്ദ ഗോകുലയില്‍ ഒരു വേഷം യഷ് ചെയ്തിരുന്നു. അവിടെ വെച്ചാണ് പിന്നീട് തന്റെ ഭാര്യയായ രാധിക പണ്ഡിറ്റിനെ യഷ് കണ്ടുമുട്ടിയത്. മാലെ ബില്ലു, പ്രീതി ഇല്ലഡ മേലെ എന്നിങ്ങനെയുള്ള ടിവി ഷോകളും അദ്ദേഹം പിന്നീട് അഭിനയിച്ചു. ജമ്പഡ ഹുഡുഗി എന്ന ചിത്രത്തിലൂടെയായിരുന്നു യഷിന്റെ സിനിമാ അരങ്ങേറ്റം. റോക്കി എന്ന ചിത്രത്തില്‍ പിന്നീട് നായക വേഷവും യഷ് ചെയ്തു. 2010 മുതല്‍ യഷിന്റെ കാലഘട്ടമായിരുന്നു.
ലക്കി ആന്‍ഡ് ജാനു, ഗൂഗ്ലി എന്നിങ്ങനെ വമ്പന്‍ ഹിറ്റുകള്‍ വന്നു. മിസ്റ്റര്‍ ആന്റ് മിസിസ് രാമചാരി കന്നഡ സിനിമയിലെ ആദ്യത്തെ 50 കോടി ചിത്രമായി. 2018ല്‍ കെജിഎഫിലൂടെ റോക്കി ഭായ് ആയി വന്ന് യഷ് ഏറ്റവും വലിയ താരമായി മാറി. അതിന്റെ രണ്ടാം ഭാഗം പാന്‍ ഇന്ത്യന്‍ വിജയമായി. 25 കോടിയായിരുന്നു നേരത്തെ താരത്തിന്റെ ശമ്പളം. ഇപ്പോള്‍ ഒരു പടത്തിന് 100 കോടിയാണ് യഷ് പ്രതിഫലമായി വാങ്ങുന്നത്.
-
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ












Click it and Unblock the Notifications