Get Updates
Get notified of breaking news, exclusive insights, and must-see stories!

നടിയോട് പ്രണയം പറയുന്നതിന് മുന്നെ വിവാഹ മോചനം: ഖാലിദ് അമേരിയുമായി പിരിഞ്ഞു, മുന്‍ ഭാര്യ പറയുന്നു

മലയാളികള്‍ക്കിടയില്‍ അടക്കം വലിയ സ്വാധീനമുണ്ടാക്കിയ സോഷ്യല്‍ മീഡിയ താരമാണ് ഖാലിദ് അൽ അമേരി. അടുത്തിടെ മമ്മൂട്ടിയെ ഇന്റർവ്യൂ ചെയ്ത അദ്ദേഹം കേരളത്തിലുടനീളം സഞ്ചരിച്ചുകൊണ്ട് നിരവധി വ്ളോഗുകളും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ ഖാലിദ് അൽ അമേരിയുമായുള്ള വിവാഹ മോചനം സ്ഥിരീകരിച്ചിരിക്കുകയാണ് ഭാര്യ സലാമ മുഹമ്മദ്.

കോസ്‌മെറ്റക്‌സ് കമ്പനിയായ പീസ്ഫുള്‍ സ്‌കിന്‍ കെയറിന്റെ സി ഇ ഒയാണ് സലാമ മുഹമ്മദ്. ആറുമാസം മുമ്പ് തന്നെ ഇരുവരും വിവാഹ മോചിതരായി എന്ന തരത്തിലുള്ള വാർത്തകള്‍ പുറത്ത് വന്നിരുന്നു. എങ്കിലും ഇപ്പോഴാണ് വിവാഹ മോചനം സംബന്ധിച്ച വാർത്ത സലാമ മുഹമ്മദ് സ്ഥിരീകരിക്കുന്നത്.

khalid-ameri-sunaina

പ്രമുഖ എമിറാത്തി അവതാരകയായ നൂർ ആൽഡിനുമായുള്ള അഭിമുഖത്തിലാണ് സലാമ വിവാഹ മോചനം സംബന്ധിച്ച കാര്യം വ്യക്തമാക്കുന്നത്. "അന്ന് ഞാൻ പുനർജനിച്ചു. എന്റെ ജീവിതം ആരെയും ആശ്രയിക്കുന്നില്ല. വിവാഹത്തിന് മുമ്പ് ഞാൻ എൻ്റെ കുടുംബത്തെ ആശ്രയിച്ചിരുന്നു. വിവാഹശേഷം ഞാൻ ഭർത്താവിനെ ആശ്രയിച്ചു. എന്നാൽ ഇപ്പോൾ ഒരു സ്വതന്ത്ര വ്യക്തിയെന്ന നിലയിൽ, ഞാൻ ആദ്യമായി സലാമയെ അറിയുന്നു, "അവർ പറഞ്ഞതായി ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

"എൻ്റെ കുട്ടികളുടെ പിതാവ്" ആയതിനാൽ തൻ്റെ മുൻ ഭർത്താവുമായി തനിക്ക് എപ്പോഴും പ്രത്യേക ബന്ധം ഉണ്ടായിരിക്കുമെന്നും സലാമ കൂട്ടിച്ചേർത്തു. "അവസാനം, അവൻ്റെ സന്തോഷം എൻ്റെ സന്തോഷത്തെ ബാധിക്കുന്നു, അവൻ്റെ വിജയം എൻ്റെ വിജയത്തെ ബാധിക്കുന്നു അവൻ്റെ സങ്കടം എൻ്റെ സങ്കടത്തെ ബാധിക്കുന്നു," അവൾ പറഞ്ഞു.

2006-ലാണ് ഖാലിദും സലാമയും ആദ്യമായി കണ്ടുമുട്ടുന്നത്. ആ വർഷം തന്നെ വിവാഹ നിശ്ചയം നടത്തുകയും ചെയ്തു. 2007 ൽ വിവാഹിതരായ ഇരുവർക്കും രണ്ട് ആൺമക്കളാണുള്ളത്.നേരത്തെ കേരളത്തിലും ഖാലിദു സലാമയും ഒരുമിച്ച് എത്തിയിരുന്നു.

അതേസമയം, ഖാലിദ് അമേരി വീണ്ടും വിവാഹിതനാകുന്നുവെന്ന തരത്തിലുള്ള വാർത്തകളും അടുത്തിടെ പുറത്ത് വന്നിരുന്നു. തമിഴ് നടി സുനൈനയും ഖാലിദും ദീർഘനാളായി പ്രണയത്തിലാണെന്നാണ് റിപ്പോർട്ട്. വിവാഹ മോതിരം അണിഞ്ഞുള്ള രണ്ട് കൈകൾ പരസ്പരം ചേർത്തുപിടിച്ച ചിത്രം ഇരുവരും സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുമുണ്ട്.

സുനൈന ചിത്രം പ്രൊഫലില്‍ പങ്കുവെച്ചിരുന്നുവെങ്കിലും ആരാണ് വരനെന്ന് വ്യക്തമാക്കിയിരുന്നില്ല. എന്നാല്‍ ഇതേ ചിത്രം ഖാലിദ് അമേരിയും പങ്കുവെച്ചതോടെയാണ് ഇരുവരും വിഹാതിരാകാന്‍ പോകുന്നുവെന്ന വാർത്തകള്‍ പുറത്ത് വരാന്‍ തുടങ്ങിയത്. ഹൈദരാബാദുകാരിയായ സുനൈന, പ്രധാനമായും തമിഴ് സിനിമകളിലാണ് അഭിനയിച്ച് വരുന്നത്. 2008-ൽ കാതലിൽ വിഴുന്തേൻ എന്ന ചിത്രത്തിലൂടെ നടൻ നകുലിനൊപ്പാമാണ് താരം തമിഴിൽ അരങ്ങേറ്റം കുറിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+