വീണ എസ് പിള്ള പറയുന്നത് കള്ളം, കോട്ടയത്തെ വീട്ടിൽ നിൽക്കാൻ ഞാൻ കംഫേർട്ട് അല്ല'; തുറന്നുപറഞ്ഞ് കിച്ചു സുധി
വിവാദങ്ങൾക്കും വിമർശനങ്ങൾക്കും മറുപടിയായി കൊല്ലം സുധിയുടെ മകൻ കിച്ചു. സുധിയുടെ രണ്ടാം ഭാര്യയായ വീണ എസ് പിള്ള ഉയർത്തിയ ആരോപണങ്ങൾക്കടക്കം തന്റെ ലൈവിലൂടെ കിച്ചു മറുപടി നൽകി. ആരോപണങ്ങൾ തുടർക്കഥയാക്കുന്ന സാഹചര്യത്തിലാണ് പ്രതികരിക്കാൻ തീരുമാനിച്ചതെന്ന് കിച്ചു പറഞ്ഞു.
കിച്ചുവിന്റെ വാക്കുകളിലേക്ക് 'അമ്മ ചെയ്യുന്ന കാര്യങ്ങൾ ചെയ്തോട്ടെ, അമ്മയ്ക്ക് അമ്മയുടേതായ ഇഷ്ടം. അതിൽ ഞാൻ പ്രതികരിക്കാറില്ല. ആരും എന്റെ വായടപ്പിച്ചിട്ടില്ല, പേടിപ്പിച്ച് വെച്ചിട്ടും ഇല്ല. അമ്മയെ പറഞ്ഞ് മനസിലാക്കണം എന്നൊക്കെ പറഞ്ഞ് ചിലർ വിളിക്കുകയാണ്. അമ്മയെ ഞാൻ എന്ത് പറഞ്ഞ് മനസിലാക്കാനാണ്. ഓരോരുത്തർക്കും അവരവരുടെ ഇഷ്ടം കാണില്ലേ?

ഫിറോസിക്ക വിളിച്ചിരുന്നു. അമ്മയ്ക്കെതിരെ കേസ് കൊടുക്കുന്ന കാര്യമൊക്കെ പറഞ്ഞു. എന്തിനാണ് വെറുതെയെന്ന് ചോദിച്ചു. അദ്ദേഹത്തിന് തോന്നും പോലെ അദ്ദേഹം ചെയ്യട്ടെ. എന്റെ ഇപ്പോഴത്തെ ജീവിത്തതിൽ ഞാൻ ഒകെയാണ്. അങ്ങനെതന്നെ പോകാനാണ് എനിക്കിഷ്ടം. ഞാൻ പ്രതികരിക്കാത്തത് അനാവശ്യ ചർച്ചകൾക്ക് വഴികൊടുക്കരുതെന്ന് കരുതിയാണ്. ആരോപണങ്ങൾക്ക് മറുപടി കൊടുക്കാൻ നിന്നാൽ അതിനെ നേരം കാണുകയുള്ളൂ.
ഇപ്പോൾ അച്ഛന്റെ രണ്ടാം വിവാഹമാണല്ലോ ചർച്ച. വീണ പറഞ്ഞതൊന്നും കറക്ടല്ല. അങ്ങനെയൊരു വിവാഹം നടന്നുവെന്നത് ശരിയാണ്. എന്നാൽ രണ്ട് പേരും ആ ബന്ധത്തിൽ ഒകെയായിരുന്നില്ല. എന്നും അടിയും പ്രശ്നങ്ങളുമായിരുന്നു. അവസാനം രണ്ട് പേരും പരസ്പരം സംസാരിച്ച് അവസാനിപ്പിച്ചതാണ്. ഈ വരുന്ന ആരോപണങ്ങളൊന്നും കറക്ടായിട്ടുള്ള കാര്യമല്ല, അത് വീണ്ടും സംസാരിച്ച് വഷളാക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല.
അമ്മയുടെ ഫാഷൻ ഷോയൊന്നും ഞാൻ കാണാറില്ല, കാണാതെ എങ്ങനെ ഇഷ്ടമാണെന്ന് പറയും? ഞാൻ കൊല്ലത്ത് നിൽക്കുന്നത് എനിക്ക് ഇവിടെ നിൽക്കാൻ ഇഷ്ടമായത് കൊണ്ടാണ്. ഞാൻ കുഞ്ഞിലെ തൊട്ട് ഇവിടെയാണ് നിൽക്കുന്നത്. പിന്നെ അച്ഛൻ പോയപ്പോൾ അവിടെ അത്ര കംഫേർട്ട് ആയി തോന്നിയില്ല. ഇവിടെയാകുമ്പോൾ അച്ഛാമ്മയൊക്കെ ഉണ്ട്.
ഞാൻ ഇവിടെ ആരേയും പിന്തുണച്ച് സംസാരിക്കുന്നില്ല. എനിക്ക് പറയാനുള്ള കാര്യങ്ങൾ ഞാൻ പറഞ്ഞുകഴിഞ്ഞു. അമ്മയെ കുറിച്ച് സംസാരിക്കൂവെന്നൊക്കെ പലരും ചോദിക്കുന്നു. ഞാൻ എന്താണ് പറയേണ്ടത്. അമ്മയുടെ അഭിനയത്തെ കുറിച്ചാണെങ്കിൽ തുടക്കമല്ലേ, എന്നാൽ ആദ്യത്തെ പോലെയല്ല, കുറച്ച് ഇംപ്രൂവ് ചെയ്യുന്നുണ്ട്. ചില റീലുകളൊക്കെ എനിക്ക് ഇഷ്ടപ്പെടുന്നുണ്ട്. ചിലതൊന്നും ഇഷ്ടാകുന്നില്ല. അമ്മയെ കുറിച്ച് കുറ്റം പറഞ്ഞതല്ല, ഒരു പ്രേക്ഷൻ എന്ന നിലയിലാണ് പ്രതികരിച്ചത്.
റിതപ്പനെ ഇവിടെ കൊണ്ടുവന്നാൽ അവനെ നോക്കുന്നത് പ്രായോഗികമല്ല, അവൻ കൊച്ചുകുഞ്ഞല്ലേ, ഞാൻ സെറ്റിലായാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ. അവന് ചേട്ടനൊപ്പം നിൽക്കണമന്ന് പറഞ്ഞാൽ കൂടെ കൊണ്ടുവന്ന് നിർത്തും.
ആരോപണങ്ങളൊക്കെ എന്റെ ഭാവിയെ ബാധിക്കും. ഞാൻ നല്ല നിലയിൽ എത്തണം അമ്മയേയും റിതപ്പനേയും നോക്കണമെന്നൊക്കെ എല്ലാവരും പറയുന്നു. എന്നാൽ ഇങ്ങനെയൊക്കെ കേട്ട് കഴിഞ്ഞാൽ ഞാൻ എങ്ങനെ നല്ലനിലയിൽ എത്തും?
അമ്മ എനിക്ക് ഇടയ്ക്കിടെ പോക്കറ്റ് മണി തരാറുണ്ട്. പുതിയ വീട്ടിൽ ഞാൻ ഒകെ അല്ല താമസിക്കാൻ അതുകൊണ്ടാണ് താമസിക്കാത്തത്. എനിക്ക് കൊല്ലത്തെ വീട്ടിൽ നിൽക്കുന്നതാണ് ഇഷ്ടം. എന്നെ ആ വീട്ടിൽ നിന്നും ആരും ചവിട്ടിയിറക്കിയിട്ടില്ല.
അച്ഛനെ കുറിച്ചാണ് ഇപ്പോൾ എല്ലാവരും മോശം പറയുന്നത്. ഒന്നു കെട്ടി, രണ്ട് കെട്ടി, മൂന്ന് കെട്ടി എന്നൊക്കെയാണ് പറയുന്നത്. എന്നാൽ പുള്ളിക്ക് ആ ബന്ധങ്ങളൊന്നും ശരിയായിരുന്നില്ല. രണ്ടാമത്തെ വിവാഹം കഴിച്ചപ്പോൾ
ഞാൻ കൊല്ലത്തെ വീട്ടിലായിരുന്നു. രണ്ടാമത്തെ വിവാഹം ഡിവോഴ്സ് ആവാൻ കാരണം അമ്മയല്ല. അവർ തമ്മിൽ പ്രശ്നമായത് കൊണ്ടാണ്. ആ ചാപ്റ്റർ അവിടെ വെച്ച് ക്ലോസായി.
ആ സ്ത്രീ പറയുന്നത് അവര് ശരിയും അച്ഛൻ പ്രശ്നക്കാരനാണെന്നൊക്കെയാണ്.cഅവർ വിവാഹം കഴിച്ചപ്പോഴും ഞാൻ ഇവിടെയായിരുന്നു. അപ്പോൾ ചിന്തിക്കാവുന്നതേ ഉള്ളൂ എന്തൊക്കെയായിരുന്നു പ്രശ്നങ്ങളെല്ലാംട, കിച്ചു പറഞ്ഞു.












Click it and Unblock the Notifications