കിം സെയ് റോണ്‍ വിവാഹിത; കുടുംബത്തിന് എല്ലാം അറിയാം, മരണത്തിന് കാരണം കിം സൂ ഹ്യൂണ്‍ അല്ല:വെളിപ്പെടുത്തല്‍
കെ ഡ്രാമ സൂപ്പർ സ്റ്റാർ കിം സൂ ഹ്യൂൺ - കിം സെയ് റോണ്‍ വിവാദങ്ങള്‍ക്ക് ശക്തി പകർന്ന് പുതിയ വെളിപ്പെടുത്തല്‍. ഫെബ്രുവരിയിൽ കിം സെയ് റോണ്‍ മരിക്കുമ്പോള്‍ അവർ വിവാഹിതിയായിരുന്നുവെന്നാണ് എന്റർടൈൻമെന്റ് പ്രസിഡന്റ് എന്ന യൂട്യൂബ് ചാനലിലൂടെ അവതാരകന്‍ ലീ ജിൻ ഹോ അവകാശപ്പെടുന്നത്. കിം സൂ ഹ്യൂണിനെതിരായ ആരോപണങ്ങൾ വെളിച്ചത്തുവരാതിരിക്കാൻ അവരുടെ കുടുംബം വിവാഹത്തിന്റെ വിശദാംശങ്ങൾ മറച്ചുവെക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറയുന്നു.
കിം സെയ്-റോൺ ന്യൂയോർക്കിൽ സ്ഥിരതമാസമാക്കിയ ഒരു കൊറിയൻ-അമേരിക്കക്കാരനെ ജനുവരിയില്‍ വിവാഹം കഴിച്ചുവെന്ന യൂട്യൂബർ ലീ ജിൻ ഹോയുടെ അവകാശവാദം ഇതിനോടകം തന്നെ ചൂടേറിയ ചർച്ചാ വിഷയമായും മാറി കഴിഞ്ഞിട്ടുണ്ട്. യുവാവിന്റെ മുഖം ബ്ലർ ചെയ്ത ഏതാനും ചിത്രങ്ങള്‍ 'Marry' എന്ന അടിക്കുറിപ്പോടെ നടി തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കിട്ടിരുന്നു. എന്നാല്‍ വളരെ വേഗത്തില്‍ തന്നെ ആ ചിത്രങ്ങള്‍ അവർ പിന്‍വലിച്ചതായും അദ്ദേഹം പറയുന്നു.

എന്നാല്‍ അടുത്ത സുഹൃത്തിനൊപ്പം നടത്തിയ ഒരു കൺസെപ്റ്റ് ഷൂട്ടിൽ നിന്നുള്ള ചിത്രങ്ങൾ മാത്രമാണ് അവയെന്നാണ് നടിയുടെ ഏജന്‍സി വ്യക്തമാക്കുന്നത്. ഫോട്ടോകളെക്കുറിച്ച് കിം സെയ് റോണും മുൻ ഏജൻസി സ്റ്റാഫ് അംഗവും തമ്മിലുള്ള ശബ്ദ റെക്കോർഡിംഗുകളും പുറത്ത് വന്നിട്ടുണ്ട്. ഓഡിയോയിൽ, വിവാഹ ഫോട്ടോകൾ അപ്‌ലോഡ് ചെയ്തത് താനല്ല, വഴക്കിനെ തുടർന്ന് കാമുകനാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തെന്നും കിം സെയ് റോൺ പറയുന്നത് വ്യക്തമാണ്. തുടർന്ന് സ്റ്റാഫ് അംഗം വിവാഹം കഴിഞ്ഞോയെന്ന് ചോദിക്കുമ്പോള്‍ ഞാനും പ്രമുഖനായ ഒരു വ്യക്തിയും വിവാഹിതരാണെന്നും എന്നാല്‍ ചടങ്ങ് കൊറിയയില്‍ വെച്ച് അല്ല നടന്നതെന്നും നടി പറയുന്നു.
തന്റെ കാമുകനെ വിവാഹം കഴിക്കാൻ ഉദ്ദേശ്യമില്ലെന്നും അവനുമായി ബന്ധം വേർപെടുത്താൻ തയ്യാറെടുക്കുകയായിരുന്നുവെന്നും സെയ് റോൺ പറയുന്നതായും പുറത്ത് വന്ന വീഡിയോയിലുണ്ട്. എന്നാല്‍ ഇതിന് ഇടയിലാണ് ഗർഭിണിയാണെന്ന വിവരം അറിയുന്നത്. പിന്നീട് ഗർഭഛിദ്രം നടത്തിയെങ്കിലും അത് കാരണം ഞങ്ങള്‍ വിവാഹിതരായി. വിവാഹത്തിനായി കാമുകന്‍ നിർബന്ധം പിടിച്ചിരുന്നുവെന്നും താരം വ്യക്തമാക്കുന്നു.
ന്യൂയോർക്കിലെ ഒരു കമ്പനിയിലെ ഓഫീസ് ജീവനക്കാരൻ എന്നാണ് കിം സെയ് റോൺ തന്റെ ഭർത്താവിനെ വിശേഷിപ്പിച്ചതെന്നും യൂട്യൂബ് ചാനല്‍ പറയുന്നു. കകാവോടോക്ക്, ഇൻസ്റ്റാഗ്രാം എന്നിവയുൾപ്പെടെയുള്ള നടിയുടെ പേഴ്സണല്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ അദ്ദേഹത്തിനും ആക്‌സസ് ഉണ്ടായിരുന്നു. നടിയുടെ പേരില്‍ പല ആശയ വിനിമയങ്ങളും നടത്തിയിരുന്നത് അദ്ദേഹമായിരുന്നു. തങ്ങൾ വിവാഹിതരാണെന്ന് ലോകം അറിയണമെന്ന് ആഗ്രഹിച്ചുവെന്നും അതുകൊണ്ടാണ് അയാൾ വിവാഹ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്തതെന്നും നടി പറയുന്നതായും ലീ ജിൻ ഹോ അവകാശപ്പെടുന്നു.
ഇക്കാര്യങ്ങളെല്ലാം നടിയുടെ കുടുംബത്തിനും അറിയാമായിരുന്നു. മുൻ കാമുകൻ കിം സൂ ഹ്യൂണിനെ നടിയുടെ കുടുംബം അടക്കം കുറ്റപ്പെടുത്തുന്നുണ്ടെങ്കിലും കിം സെയ് റോണിന്റെ മരണത്തിന്റെ കാരണം അവളുടെ വിവാഹമായിരുന്നു. കിം സായ് റോൺ മരിക്കുന്നതിന് മുമ്പ് ഭർത്താവിനൊപ്പം യുഎസിൽ താമസിച്ചിരുന്നു. ടെലിഗ്രാം ഉപയോഗിക്കാനും കാക്കോടോക്ക് ഉപേക്ഷിക്കാനും കിം സെയ് റോണിനെ നിർബന്ധിച്ചത് കിം സൂ ഹ്യൂണ്‍ അല്ല, മറിച്ച് അത് അവളുടെ ഭർത്താവായിരുന്നു.
അതേസമയം രണ്ട് ദിവസം മുമ്പ് യൂട്യൂബർ ലീ ജിൻ ഹോയ്ക്കെതിരെ കിം സായ് റോണിന്റെ കുടുംബം മാനനഷ്ടത്തിന് കേസ് ഫയല്‍ ചെയ്തിരുന്നു. ക്വീൻ ഓഫ് ടിയേഴ്‌സിന്റെ പ്രമോഷനുകൾക്കിടെ ശ്രദ്ധ പിടിച്ചുപറ്റാൻ വേണ്ടി മാത്രമാണ് സെയ് റോൺ കിം സൂ ഹ്യൂണിനൊപ്പം ചിത്രങ്ങൾ പോസ്റ്റ് ചെയ്തതെന്ന് യൂട്യൂബർ അവകാശപ്പെട്ടതായും കുടുംബം പറയുന്നു.












Click it and Unblock the Notifications