ഒടുവില്‍ കിം സെയ് റോണിന്റെ ഭർത്താവും രംഗത്ത്: ഞങ്ങള്‍ വിവാഹിതയായിരുന്നു; വന്‍ വെളിപ്പെടുത്തല്‍
കിം സെയ് റോണ്‍- കിം സൂ ഹ്യൂൺ വിവാദത്തില്‍ പുതിയ വെളിപ്പെടുത്തലുമായി അന്തരിച്ച നടിയുടെ ഭർത്താവ്. കിം സെയ് റോണിന്റെ മരണത്തിന് കാരണം കിം സൂ ഹ്യൂണ്‍ ആണെന്ന പ്രചരണം ശക്തമാകുന്നതിനിടെ നടി വിവാഹിതയായിരുന്നുവെന്ന വെളിപ്പെടുത്തലുമായി എന്റർടൈൻമെന്റ് പ്രസിഡന്റ് എന്ന യൂട്യൂബ് ചാനലിലൂടെ അവതാരകന്‍ ലീ ജിൻ ഹോ രംഗത്ത് വന്നിരുന്നു. നടിയുടെ മരണത്തിന് കാരണം ഇദ്ദേഹമാണെന്ന രീതിയിലുള്ള പരാമർശങ്ങളും ഇദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഈ ആരോപണങ്ങള്‍ പൂർണ്ണമായി തള്ളിക്കൊണ്ട് കിം സെയ് റോണിന്റെ ഭർത്താവ് തന്നെ ഗാരോ സെറോ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്ന യൂട്യൂബ് ചാനല്‍ വഴി തന്റെ നിലപാടുകള്‍ വ്യക്തമാക്കിയിരിക്കുകയാണ്.
കിം സെയ് റോണ്‍ പറഞ്ഞത് പോലെ താൻ അമേരിക്കക്കാരനാണെന്ന് അദ്ദേഹവും അവകാശപ്പെടുന്നു. 2024 നവംബറിൽ കിം സെയ് റോണിനെ ആദ്യമായി കണ്ടുമുട്ടിയതായും 2025 ജനുവരിയിൽ നിയമപരമായി വിവാഹം കഴിച്ചവെന്നും പേര് വെളിപ്പെടുത്താന്‍ താര്യമില്ലാത്ത വ്യക്തി വെളിപ്പെടുത്തുന്നുണ്ട്. എന്നാല്‍ വിവാഹത്തിനായി നടിയെ നിർബന്ധിച്ചുവെന്നത് അടക്കമുള്ള കാര്യങ്ങള്‍ അദ്ദേഹം നിഷേധിക്കുന്നു.

തങ്ങള്‍ വിവാഹം കഴിച്ചുവെന്നതിന് തെളിവായി അദ്ദേഹം വിവാഹ സർട്ടിഫിക്കറ്റും പുറത്തുവിട്ടിട്ടുണ്ട്.2025 ജനുവരി 12 ന് സാക്ഷികൾ മാത്രമുള്ള ഒരു സ്വകാര്യ ചടങ്ങിൽ അവർ യുഎസിൽ നിയമപരമായി വിവാഹിതരായി. 'ഞങ്ങൾ വേഗത്തിൽ പ്രണയത്തിലായി, പെട്ടെന്ന് ഒരു തീരുമാനമെടുത്തു, പക്ഷേ ഒടുവിൽ, അത് സുസ്ഥിരമല്ലെന്ന് ഞങ്ങൾ മനസ്സിലാക്കി' അദ്ദേഹം വിശദീകരിച്ചു.
യൂട്യൂബർ ലീ ജിൻ ഹോ ഉന്നയിച്ച പീഡന ആരോപണങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് അങ്ങനെയൊരു സംഭവം ഒരിക്കലും സംഭവിച്ചിട്ടില്ലെന്ന് അദ്ദേഹം തറപ്പിച്ചു പറയുന്നു. അതോടൊപ്പം തന്റെ കയ്യിലുണ്ടെന്ന് പറയുന്ന തെളിവുകള്‍ പുറത്തുവിടാൻ യൂട്യൂബറെ വെല്ലുവിളിക്കുകയും ചെയ്യുന്നു. താൻ താമസിക്കുന്നത് യുഎസിലെ ശാന്തമായ ഒരു അപ്പാർട്ട്മെന്റ് സമുച്ചയത്തിലാണെന്നും അവിടെ ഇത്തരത്തിലുള്ള ഏതെങ്കിലും സംഭവം ഉണ്ടായാല്‍ അത് സമീപത്ത് താമസിക്കുന്നവർ ഉടനടി പൊലീസില്‍ റിപ്പോർട്ട് ചെയ്യുമായിരുന്നുവെന്നും നടിയുടെ ഭർത്താവ് പറയുന്നു.
'ഞാൻ അവളെ ആക്രമിച്ചിരുന്നെങ്കിൽ അല്ലെങ്കിൽ അവളെ പൂട്ടിയിട്ടിരുന്നെങ്കിൽ, അവൾ എന്തിനാണ് എല്ലാ മാസവും എന്നെ കാണാൻ സ്വമേധയാ അമേരിക്കയ്ക്ക് വരുന്നത്?ശാരീരിക പീഡനത്തിന്റെ ഫോട്ടോകൾ അവരുടെ പക്കലുണ്ടെന്ന് അവർ പറഞ്ഞു, ഫോട്ടോകൾ അവരുടെ പക്കലുണ്ടെങ്കിൽ അവ പരസ്യപ്പെടുത്താൻ ഞാൻ അവരോട് അഭ്യർത്ഥിക്കുന്നു. ആവശ്യമെങ്കിൽ, ഞാൻ പോലീസ് അന്വേഷണത്തിന് വിധേയനാകും.
ദീർഘദൂര ബന്ധമായതിനാല്‍ തന്നെ പരസ്പരം വിശ്വാസം വളർത്തുന്നതിനായി അവർ പരസ്പരം ഫോണും സോഷ്യൽ മീഡിയ പാസ്‌വേഡുകളും പങ്കിട്ടിരുന്നു. ആളുകളുമായി ബന്ധപ്പെടാൻ അവൾ പലപ്പോഴും എന്റെ ഫോണായിരുന്നു ഉപയോഗിച്ചിരുന്നത്. ദമ്പതികൾ എന്ന നിലയിൽ ഞങ്ങൾ ഞങ്ങളുടെ പാസ്‌വേഡുകൾ സ്വതന്ത്രമായി പങ്കിട്ടു. ഇത് സംബന്ധിച്ച് ഞങ്ങള്‍ ഒരു രേഖാമൂലമുള്ള കരാറുണ്ട്' എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, തന്റെ കാമുകനെ വിവാഹം കഴിക്കാൻ ഉദ്ദേശ്യമില്ലെന്നും അവനുമായി ബന്ധം വേർപെടുത്താൻ തയ്യാറെടുക്കുകയായിരുന്നുവെന്നും സെയ് റോൺ പറയുന്നതായും ലീ ജിൻ ഹോ പുറത്തുവിട്ട ഓഡിയോയിലുണ്ടായിരുന്നു. എന്നാല്‍ ഇതിന് ഇടയിലാണ് ഗർഭിണിയാണെന്ന വിവരം അറിയുന്നത്. പിന്നീട് ഗർഭഛിദ്രം നടത്തിയെങ്കിലും അത് കാരണം ഞങ്ങള്‍ വിവാഹിതരായി. വിവാഹത്തിനായി കാമുകന്‍ നിർബന്ധം പിടിച്ചിരുന്നുവെന്നും പുറത്തുവന്ന ശബ്ദ സന്ദേശത്തിലുണ്ടായിരുന്നു.
കകാവോടോക്ക്, ഇൻസ്റ്റാഗ്രാം എന്നിവയുൾപ്പെടെയുള്ള നടിയുടെ പേഴ്സണല്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ഭർത്താവിനും ആക്‌സസ് ഉണ്ടായിരുന്നു. നടിയുടെ പേരില്‍ പല ആശയ വിനിമയങ്ങളും നടത്തിയിരുന്നത് അദ്ദേഹമായിരുന്നു. തങ്ങൾ വിവാഹിതരാണെന്ന് ലോകം അറിയണമെന്ന് ആഗ്രഹിച്ചുവെന്നും അതുകൊണ്ടാണ് അയാൾ വിവാഹ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്തതെന്നും ലീ ജിൻ ഹോ അവകാശപ്പെട്ടു.












Click it and Unblock the Notifications