Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രണയം തുടങ്ങിയത് കിം സെ റോണിന് പ്രായപൂർത്തിയായത് മുതല്‍: വിവാദങ്ങളില്‍ മറുപടിയുമായി കിം സൂ ഹ്യൂണ്‍

അന്തരിച്ച നടി കിം സെ റോണുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ വിശദീകരണവുമായി കെ-ഡ്രാമ സൂപ്പർ സ്റ്റാർ കിം സൂ ഹ്യൂണ്‍. സ്വന്തം ഏജന്‍സിയായ ഗോൾഡ്‌മെഡലിസ്റ്റ് വഴിയാണ് താരത്തിന്റെ വിശദീകരണം. വിവാദത്തില്‍ അടുത്ത ആഴ്ചയോടെ വിശദമായ പ്രതികരണം നടത്തുമെന്നായിരുന്നു കിം സൂ ഹ്യൂണ്‍ നേരത്തെ പറഞ്ഞിരുന്നതെങ്കിലും ഇന്ന് രാവിലെ തന്നെ ഏജന്‍സി പത്രക്കുറിപ്പ് ഇറക്കുകയായിരുന്നു.

കിം സൂ ഹ്യൂനും കിം സെ റോണും തമ്മില്‍ പ്രണയ ബന്ധത്തിലായിരുന്നുവെന്ന് സ്ഥിരീകരിക്കുന്നുവെന്നാണ് പത്രക്കുറിപ്പിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം. എന്നാല്‍ വിവാദങ്ങള്‍ക്ക് വഴിവെച്ച യൂട്യൂബ് വീഡിയോയില്‍ പറയുന്നത് പോലെ അത് നടിക്ക് പ്രായപൂർത്തിയാകാത്ത സമയത്തായിരുന്നില്ലെന്നും കിം സൂ ഹ്യൂനിന് വേണ്ടി ഏജന്‍സി വിശദീകരിക്കുന്നതു. 700 മില്യൺ വോൺ (ഏകദേശം 481300 ഡോളർ) കമ്പനിയിലേക്ക് തിരിച്ചടയ്ക്കാൻ നടിയെ സമ്മർദ്ദം ചെലുത്തിയെന്ന ആരോപണവും അവർ നിഷേധിക്കുന്നു. ഇതുമായി ബന്ധപ്പെട്ട ചില തെളിവുകളു ഗോള്‍ഡ് മെഡലിസ്റ്റ് പത്രപ്രസ്താവനയോടൊപ്പം പുറത്തുവിട്ടു.

kim

മാനസികമായ വലിയ അസ്ഥിരതയുടെ ലക്ഷണങ്ങള്‍ കിം സൂ ഹ്യൂണ്‍ പ്രകടിപ്പിച്ചിരുന്നുവെന്നും തങ്ങള്‍ അദ്ദേഹത്തെ സുഖപ്പെടുത്താൻ പരമാവധി ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും പ്രസ്താവനയിൽ പറയുന്നു. നടിയുടെ മരണത്തിന് കാരണം അദ്ദേഹമാണെന്ന യൂട്യൂബ് ചാനലിന്റെ അവകാശവാദം കാരണം കിം സൂ ഹ്യൂൺ വലിയ ബുദ്ധിമുട്ടാണ് നേരിട്ടുക്കൊണ്ടിരിക്കുന്നത്.

കിം സെയ് റോണിന് പ്രായപൂർത്തിയായ 2019 മുതല്‍ 2020 വരെയായിരുന്നു ഇരുവരും തമ്മിലുള്ള പ്രണയ ബന്ധം. അല്ലാതെ കിം സൂ ഹ്യൂണ്‍ കിം സെയ് റോണിനെ പ്രായപൂർത്തിയാകാത്തപ്പോൾ ഡേറ്റ് ചെയ്തു എന്ന ആരോപണം ശരിയല്ല. 2024 മാർച്ച് 24 ന് കിം സെയ് റോൺ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറികളിൽ പങ്കിട്ട ഫോട്ടോകളും 2025 മാർച്ച് 11 ന് യൂട്യൂബ് ചാനല്‍ കാണിച്ച ഫോട്ടോകളും 2020 ല്‍ ഇരുവരും പ്രണയത്തിലായ സമയത്ത് എടുത്തതാണെന്നും പ്രസ്താവന വ്യക്തമാക്കുന്നു.

ആ ഫോട്ടോകളിൽ കിം സെയ് റോൺ ധരിച്ചിരുന്ന വസ്ത്രം 2019 ജൂണിൽ ഒരു ബ്രാൻഡ് പുറത്തിറക്കിയതാണ്. ഇതിലൂടെ 2016 ൽ കിം സെയ് റോൺ പ്രായപൂർത്തിയാകാത്തപ്പോൾ എടുത്തതാണ് ഈ ചിത്രമെന്ന അവകാശവാദം പൊളിയുന്നു. യൂട്യൂബ് ചാനല്‍ പുറത്തുവിട്ട മറ്റൊരു ഫോട്ടോ 2019 ഡിസംബർ 24 ന് ക്രിസ്മസ് രാവിൽ എടുത്തതാണ്. ഈ ഫോട്ടോയുടെ മെറ്റാഡാറ്റ ഞങ്ങൾ സൂക്ഷിച്ച് വെച്ചിട്ടുണ്ട്. മാർച്ച് 13 ന് പുറത്തുവിട്ട ഫോട്ടോയും അതേ ദിവസം തന്നെ എടുത്തതാണെന്ന് തെളിയിക്കാന്‍ സാധിക്കും. ഈ ഫോട്ടോകളെല്ലാം 2016 ല്‍ എടുത്തതാണെന്ന അവകാശവാദം അടിസ്ഥാന രഹിതമാണ്.

സാധാരണ രീതിയില്‍ അയച്ചിരുന്ന കത്തുകള്‍ പ്രണയ ലേഖനങ്ങള്‍ എന്ന രീതിയില്‍ വളച്ചൊടിച്ചു. പ്രായപൂർത്തിയായ രണ്ടുപേർ തമ്മിലുള്ള ബന്ധം സ്വകാര്യമായ കാര്യമാണെങ്കിലും സെലിബ്രിറ്റികളുടെ കാര്യത്തില്‍ പൊതുജനങ്ങളുടെ ഇടപെടല്‍ സാധാരണമാണ്. എന്നാല്‍ യൂട്യൂബ് ചാനലിന്റെ റിപ്പോർട്ടുകള്‍ തെറ്റായതും കിംവദന്തികള്‍ പ്രചരിപ്പിക്കുന്നതുമാണെന്നും പ്രസ്താവന കൂട്ടിച്ചേർക്കുന്നു.

Take a Poll

നടിയുടെ 15 വയസ്സ് മുതല്‍ തന്നെ ഇരുവരും തമ്മില്‍ പ്രണയബന്ധം ഉണ്ടായിരുന്നുവെന്നാണ് ദക്ഷിണ കൊറിയയിലെ പ്രമുഖ യൂട്യൂബ് ചാനലായ ഗാരോസെറോ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്ന യൂട്യൂബ് ചാനല്‍ വീഡിയോകളിലൂടെ അവകാശപ്പെട്ടിരുന്നത്. നടിയുടെ കുടുംബത്തിലെ ഒരു വ്യക്തിയുമായുള്ള ഫോണ്‍ സംഭാഷണവും ചാനല്‍ തങ്ങളുടെ വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ കുടുംബാഗം എന്ന പേരില്‍ നടിയുടെ അമ്മയുടെ ഒരു പരിചയക്കാരിയെയാണ് ചാനല്‍ കൊണ്ടുവന്നതും ഗോള്‍ഡ് മെഡലിസ്റ്റ് തങ്ങളുടെ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+