കിഷ്‌കിന്ധാകാണ്ഡം ഒടിടിയില്‍ എത്തിക്കുന്നത് ഈ പ്ലാറ്റ്‌ഫോം; സ്വന്തമാക്കിയത് റെക്കോഡ് തുകയ്ക്ക്?
ഓണം റിലീസായി മലയാളത്തില്‍ ഇറങ്ങിയ രണ്ട് പ്രധാന സിനിമകള്‍ ബോക്‌സോഫീസ് റെക്കോഡുകള്‍ തകര്‍ത്തിടുന്ന കാഴ്ചയ്ക്കാണ് പ്രേക്ഷകര്‍ സാക്ഷ്യം വഹിക്കുന്നത്. ടൊവിനോ തോമസ് പ്രധാന വേഷത്തിലെത്തിയ അജയന്റെ രണ്ടാം മോഷണവും ആസിഫ് അലിയുടെ കിഷ്‌കിന്ധാകാണ്ഡവുമാണ് ഈ രണ്ട് ചിത്രങ്ങള്‍. ടൊവിനോ തോമസിന്റെ ചിത്രത്തിന് ആദ്യ ഷോ മുതല്‍ തന്നെ വന്‍ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്.
ചിത്രത്തിന്റെ മേക്കിംഗും താരങ്ങളുടെ പ്രകടനവുമായിരുന്നു എആര്‍എമ്മിന്റെ സവിശേഷതകള്‍. എന്നാല്‍ മെല്ലെ തുടങ്ങി പിന്നീട് ബോക്‌സോഫീസ് പിടിച്ചടയ്ക്കുകയായിരുന്നു കിഷ്‌കിന്ധാകാണ്ഡം ചെയ്തത്. ത്രില്ലര്‍ മോഡിലിറങ്ങിയ ചിത്രം ആസിഫ് അലിയുടെ കരിയറിലെ ഏറ്റവും മികച്ച ബോക്‌സോഫീസ് വിജയമാകുന്ന കാഴ്ചയാണ് കാണുന്നത്. 50 കോടി ക്ലബിലേക്ക് പതിയെ അടുക്കുകയാണ് കിഷ്‌കിന്ധാകാണ്ഡം.

കാമ്പും കൈയടക്കവുമുള്ള തിരക്കഥയാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. മലയാളത്തിന്റെ ഗതി വരെ മാറ്റുന്ന ചിത്രമായി മാറിയിരിക്കുകയാണ് കിഷ്‌കിന്ധാകാണ്ഡം. ഇപ്പോഴിതാ ബോക്‌സോഫീസിലെ ഹിറ്റ് കിലുക്കം ഒടിടി മാര്‍ക്കറ്റിലേക്കും പ്രതിഫലിക്കുകയാണ് എന്നാണ് വിവരം. കിഷ്‌കിന്ധാകാണ്ഡം എന്നാണ് ഒടിടിയില്‍ റിലീസ് ചെയ്യുന്നത് എന്ന് സംബന്ധിച്ച് അണിയറ പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് സ്ഥിരീകരണമൊന്നുമില്ല.
എന്നാല്‍ ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട് പ്രകാരം ആസിഫ് അലി ചിത്രം വലിയ ബിസിനസാണ് ഒടിടിയില്‍ നടത്തിയിരിക്കുന്നത് എന്നാണ് വിവരം. ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറാണ് കിഷ്‌കിന്ധാ കാണ്ഡത്തിന്‍െ ഒടിടി അവകാശം നേടിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ആസിഫ് അലി ചിത്രത്തിന് ലഭിക്കുന്ന റെക്കോഡ് തുകയ്ക്കാണ് ഹോട്‌സ്റ്റാര്‍ കിഷ്‌കിന്ധാകാണ്ഡത്തിന്റെ ഒടിടി റൈറ്റ്‌സ് വാങ്ങിയിരിക്കുന്നത്.
സാറ്റ്‌ലൈറ്റ് റൈറ്റ്‌സ് ഏഷ്യാനെറ്റാണ് സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് വിവരം. ഒടിടി, സാറ്റലൈറ്റ് റൈറ്റ്‌സ് 12 കോടിക്കാണ് വിറ്റുപോയത് എന്നാണ് വിവരം. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ല. അതേസമയം തിയേറ്ററില്‍ നിറഞ്ഞ സദസിലാണ് കിഷ്‌കിന്ധാകാണ്ഡം പ്രദര്‍ശിപ്പിക്കുന്നത്. മിക്ക സിനിമാ നിരൂപകരും ഫൈവ് സ്റ്റാര്‍ റേറ്റിംഗാണ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്.
ആഗോളതലത്തില്‍ 30 കോടി രൂപയോളം ചിത്രം നേടിയിട്ടുണ്ട്. റിലീസിംഗ് ദിനത്തില്‍ 45 ലക്ഷം മാത്രം നേടിയിടത്ത് നിന്നാണ് ഈ നേട്ടത്തിലേക്ക് കിഷ്‌കിന്ധാകാണ്ഡം എത്തിയിരിക്കുന്നത്. ദിന്‍ജിത്ത് അയ്യത്താന്‍ ആണ് കിഷ്‌കിന്ധാകാണ്ഡം എന്ന സിനിമയുടെ സംവിധാനം നിര്‍വഹിച്ചത്. ക്യാമറയും തിരക്കഥയും ബാഹുല്‍ രമേഷാണ്. വിജരാഘവന്‍, അപര്‍ണ ബാലമുരളി, അശോകന്‍, ജഗദീഷ്, മേജര്‍ രവി, നിഴല്‍ഗള്‍ രവി നിഷാന്‍, ഷെബിന്‍ ബെന്‍സണ്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാണ്.












Click it and Unblock the Notifications