അന്ന് 350 രൂപ ഇല്ലാത്ത് കൊണ്ട് കവിയുടെ ആ ആഗ്രഹം നടത്താന്‍ കഴിഞ്ഞില്ല; കണ്ണുനിറഞ്ഞ് കെഎൽ ബ്രോ ബിജു
ഇന്ന് യൂട്യൂബ് ചാനൽ ഇല്ലാത്ത ആളുകൾ വളരെ കുറവാണ്. യൂട്യൂബിൽ നിന്ന് വരുമാനം ഉണ്ടാക്കുന്നവരും ഉണ്ട്. അങ്ങനെ ഇന്ത്യയിൽ തന്നെ സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണത്തിൽ മുന്നിൽ നിൽക്കുന്ന ഫാമിലി വ്ലോഗർ ആണ് ബിജു. കെ എൽ ബ്രോ ബിജു ഋതിക് എന്ന യൂട്യൂബ് ചാനലിന് 50 മില്യണിലധികം സബ്‌സ്‌ക്രൈബേഴ്‌സ് ഉണ്ട്.
ഇന്ന് യൂട്യൂബിൽ നിന്ന് നല്ലരു വരുമാനം ലഭിക്കുന്നുണ്ടെങ്കിലും ബിജുവും കുടുംബവും സാധാരണ ജീവതം തന്നെയാണ് മുന്നോട്ട് കൊണ്ടുപോകുന്നത്. ബിജുവും മകനും ഭാര്യ കവിയും അമ്മയുമൊക്കെ വീഡിയോയിൽ ഉണ്ടാവാറുണ്ട്.

ഇപ്പോൾ തങ്ങൾ അനുഭവിച്ച വളരെ ബുദ്ധിമുട്ട് നിറഞ്ഞ ഒരു സമയത്തെക്കുറിച്ച് പറയുകയാണ് ബിജു. എട്ട് വർഷം മുൻപ് ഗർഭിണിയായിരുന്ന സമയത്ത് കവിയുടെ ഒരു ആഗ്രഹം നടത്തിക്കൊടുക്കാൻ സാധിക്കാത്തതിനെക്കുറിച്ചും എട്ട് വർഷത്തിന് ശേഷം അത് സാധിച്ച് കൊടുക്കാൻ സാധിച്ച സന്തോഷവും ബിജു പങ്കുവെയ്ക്കുന്നു.
' ഇത് വളരെ സങ്കടവും സന്തോഷമുള്ള നിമിഷമാണ് എങ്ങനെയാണ് പറയേണ്ടത് എന്ന് അറിയില്ല. ഞാൻ കല്യാണം കഴിക്കാൻ വേണ്ടി നാട്ടിലെല്ലാം അന്വേഷിച്ചു. കർണാടകത്തിൽ എത്തി. ഇവളെ കല്യാണം കഴിച്ച് വരുമ്പോൾ എനിക്ക് ഒരുപാട് സ്വപ്‌നങ്ങൾ ഉണ്ടായിരുന്നു. രാജകുമാരിയെ പോലെ നോക്കണമെന്ന് അങ്ങനെ ആഗ്രഹിച്ച് ആഗ്രഹിച്ച് കല്യാണം കഴിച്ച് കൊണ്ടുവന്നു.
ആ സമയത്ത് വീടെടുക്കാൻ ലോൺ എടുത്തിരുന്നു, കുറെ കടം ഉണ്ടായിരുന്നു, ലോണെടക്കാൻ വേണ്ടി പണിയെടുക്കുന്ന അവസ്ഥയായിരുന്നു. ഒരു ദിവസം പണിയെടുത്തില്ലെങ്കിൽ ലോൺ വീണ് പോകുമോ എന്ന അവസ്ഥയിലാണ്. വിചാരിച്ചതൊന്നും നടന്നിരുന്നില്ലെന്നും, ബിജു പറയുന്നു.
കവി ഗർഭിണിയായ സമയം ആയതുകൊണ്ട് അതിന് വേണ്ടി പൈസ കണ്ടെത്താൻ മാക്‌സിമം പണിയെടുത്തിരുന്നു, അതിനിടയിൽ ലോണുണ്ട്. ഒരു ദിവസം ടൗണിൽ പോയ സമയത്ത് കവി അയക്കൂറ മത്സ്യം വേണമെന്ന് പറഞ്ഞു. പക്ഷേ അതിന് വലിയ പൈസയുണ്ടായിരുന്നു 350 രൂപയോളം ഉണ്ടായിരുന്നു. ആ സമയത്ത് അത്രയും പൈസ ബുദ്ധിമുട്ടായിരുന്നു. കവി ഈ സമയത്ത് അത് കൂട്ടാൻ പറ്റില്ലാന്ന് തോന്നുന്നുവെന്ന് പറഞ്ഞു, ശരി ബിജുവേട്ടാ എന്ന് ഇവളും പറഞ്ഞു.
പ്രസവം കഴിഞ്ഞു, കുട്ടിയായി. സാമ്പത്തിക മുട്ട് അങ്ങനെ തന്നെ ഉണ്ടായിരുന്നു. ആ സമയത്തും ഇന്നും കവി ഒന്നും ആഗ്രഹിക്കാറില്ല, ഡ്രസ് ആയാലും എന്തായാലും ആഗ്രഹിക്കാറില്ല അവൾ, കൊറോണ സമയത്ത് കവി എന്നോട് പറഞ്ഞു ബിജുവേട്ട അന്ന് ആ മത്സ്യം കൂട്ടണമെന്ന് ഭയങ്കര ആഗ്രഹം ഉണ്ടായിരുന്നു. പൈസിയില്ലാന്ന് അറിയുന്നത് കൊണ്ട് പറയാതിരുന്നതാണ് പ്രസവ സമയത്ത് കൂട്ടാൻ പറ്റുന്ന മീനായിരുന്നുവെന്ന്് പറഞ്ഞു.
ആ സമയത്ത് എനിക്ക് അത് വാങ്ങിക്കാൻ പറ്റിയില്ല. ഇപ്പോൾ രണ്ടാമതും വിശേഷമായി നമ്മുടെ ചില ആഗ്രഹങ്ങൾ നമ്മൾ മറന്നാലും ദൈവം മറക്കില്ല കാത്തുവെച്ച് നമുക്ക് സെറ്റാക്കിത്തരുമെന്നും ബിജു പറഞ്ഞു.
ഇന്ന് കവിയോട് എന്താണ് ആഗ്രഹം എന്ന് ചോദിച്ചപ്പോൾ ബിജുവേട്ടാ ഞാൻ അന്ന് ചോദിച്ച ആ മത്സ്യം വാങ്ങിത്തരുവോ എന്നായിരുന്നു ചോദിച്ചതെന്ന് ബിജു പറഞ്ഞു. താനും കവിയും വളരെ ബുദ്ധിമുട്ടുകൾ അനുഭവിച്ച് വന്നവരാണെന്നും ആ ബുദ്ധിമുട്ട് ശരിക്കും അറിയാമെന്നും ബിജു പറയുന്നു.












Click it and Unblock the Notifications