Get Updates
Get notified of breaking news, exclusive insights, and must-see stories!

കോകിലയെ വേലക്കാരിയെന്ന് വിളിച്ചു, അവൾ കരഞ്ഞു, അവനെ അവളുടെ അച്ഛൻ കൈകാര്യം ചെയ്തോളും'; കലിച്ച് തുള്ളി ബാല

ഭാര്യ കോകിലയ്ക്കെതിരായ വിമർശനത്തിൽ രൂക്ഷമായി തുറന്നടിച്ച് നടൻ ബാല. കോകിലയെ വേലക്കാരിയെന്ന് ആക്ഷേപിച്ച യുട്യൂബർക്കെതിരെയാണ് ബാല ഫേസ്ബുക്കിലൂടെ രംഗത്തെത്തിയത്. പരസ്യമായി മാപ്പ് പറയണമെന്നും അയാളെ നിയമത്തിന് വിട്ടുകൊടുക്കില്ലെന്നും ബാല വീഡിയോയിൽ തുറന്നടിച്ചു.

ബാലയുടെ വാക്കുകൾ- മറ്റൊരാളുടെ ഭാര്യയെ വേലക്കാരി എന്ന് വിളിക്കുന്നതാണോ നിങ്ങളുടെ സംസ്‌കാരം. എന്റെ മാമന്റെ മകളാണ് കോകില, നിന്റെ ഭാര്യയെ കുറിച്ച് ഞാൻ പറഞ്ഞാൽ എന്തായിരിക്കും. ഞാൻ പറയുന്നു, നിങ്ങൾ സിനിമയെ കുറിച്ചും റിലീസിനെ കുറിച്ചും അഭിനയത്തെ കിറിച്ചുമൊക്കെ സംസാരിക്കൂ, ഇന്ന് എന്റെ ഭാര്യയുടെ കണ്ണു നിറഞ്ഞു.

balanw-1

അടുത്തവന്റെ ഭാര്യയെ വേലക്കാരി എന്ന് വിളിക്കുന്ന നിയമം ഈ നാട്ടിലുണ്ടോ? ഞാൻ ക്ഷേത്ര ദർശനവും മറ്റ് നല്ലകാര്യങ്ങളുമായി ഞാൻ മുന്നോട്ട് പോകുകയാണ്. വൈക്കത്തെ ആളുകൾക്ക് വേണ്ടിയുള്ള നല്ല കാര്യങ്ങൾ ചെയ്യുകയാണ്. എന്റെ വാക്ക് ഞാൻ തെറ്റിച്ചോ. ഞങ്ങൾ രണ്ട് പേരും നല്ലതായിട്ട് ഇരിക്കുന്നത് നിങ്ങൾക്ക് ഇഷ്ടമല്ല, എന്ത് വേണമെങ്കിലും പറഞ്ഞുണ്ടാക്കും. അടുത്തവന്റെ ഭാര്യയേയും മക്കളേയും കുറിച്ച് എന്ത് പറയാൻ പറ്റുമോ അതൊക്കെ പറയുന്നതാണ് നിന്റെയൊക്കെ സംസാരം.

കോകിലയുടെ അച്ഛൻ ഇന്ന് വിളിച്ചിരുന്നു. അദ്ദേഹം രാഷ്ട്രീയത്തിൽ വല്യ ആളാണെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. പോലീസിൽ പരാതി കൊടുക്കേണ്ട എന്ന് പറഞ്ഞു. എല്ലാം ഇനി പുള്ളി നോക്കിക്കൊള്ളാമെന്ന്. ഇത് ചെയ‌്തവൻ മാപ്പ് പറയണം. ഇതൊന്നും ഞാൻ അല്ല ആദ്യം തുടങ്ങി വെച്ചത്. ആക്ഷനും റിയാക്ഷനും വ്യത്യസ്തമാണ്. എല്ലാത്തിനും ഒരു മര്യാദ വേണ്ടേ.

ആളെ എനിക്കറിയാം. ഡയറക്‌ട് മെസേജ് ആണിത്. മാപ്പ് പറയണം, നിയമത്തിന് വിട്ടുകൊടുക്കില്ല നിന്നെ, അവരുടെ അച്ഛൻ നോക്കിക്കോളാം എന്ന് പറഞ്ഞിട്ടുണ്ട്. ഇനി തൊട്ട് അടുത്തവന്റെ കുടുംബത്തിൽ കയറി കളിക്കരുത്. ഇത് നേരിട്ടുള്ള മുന്നറിയിപ്പാണ്', എന്നാണ് ബാല പറയുന്നത്', ബാല പറഞ്ഞു.

ബാലയുടേയും കോകിലയുടേയും പഴയൊരു ചിത്രം സോഷ്യല്‍ മീഡിയയിൽ ഇന്ന് വൈറലായിരുന്നു. മലയാളി പാപ്പരാസി എന്ന യൂട്യുബ് ചാനലായിരുന്നു ഫോട്ടോ പുറത്തുവിട്ടത്. ബാലയും ആദ്യ ഭാര്യയായ അമൃതയും ഒരുമിച്ച് നിൽക്കുന്നതാണ് ഫോട്ടോ.ഈ ഫോട്ടോയിൽ ഒരു കൊച്ചുകുട്ടിയുണ്ട്. കോകിലയുടെ മുഖഛായയാണ് കുട്ടിക്കുള്ളത്. 'മാമാപ്പൊണ്ണ്, അതോ വേലക്കാരിയുടെ മകള്‍' എന്ന ക്യാപ്ഷനാണ് ഈ വീഡിയോക്ക് നൽകിയിരിക്കുന്നത്. ഇതിന് പിന്നാലെ നിരവധി യുട്യൂബർമാർ ഈ വിഷയത്തിൽ റിയാക്ഷൻ വീഡിയോ പങ്കിട്ടിരുന്നു. ഇതോടെയാണ് ബാല രംഗത്തെത്തിയത്..

കോകില തൻ‍റെ മാമപ്പൊണ്ണ് എന്ന് മാത്രമാണ് ബാല പറഞ്ഞത്. കോകിലയുടെ അച്ഛൻ രാഷ്ട്രീയക്കാരനാണെന്നതിന് അപ്പുറം ഒരുവിവരവും കോകിലയെ കുറിച്ച് വെളിപ്പെടുത്താൻ ബാല തയ്യാറായിരുന്നില്ല. അതേസമയം കോകിലയ്ക്ക് തന്നെ ചെറുപ്പം മുതൽ ഇഷ്ടമായിരുന്നുവെന്നും അവൾ തന്നെ കുറിച്ച് ഡയറി എഴുതി സൂക്ഷിച്ചിട്ടുണ്ടെന്നും താരം പറഞ്ഞിരുന്നു. ഇത് കണ്ടാണ് താൻ അവളെ വിവാഹം കഴിക്കാൻ തീരുമാനിച്ചതെന്നാണ് ബാല വിശദദീകരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+