'സുധി ചേട്ടന്റെ മരണശേഷം ആ കുടുംബത്തെ നോക്കാന്‍ ആരുമില്ല.. നെഗറ്റീവ് പറയാന്‍ ആളുണ്ടാകും'; മൃദുല
മലയാളികളുടെ പ്രിയപ്പെട്ട അവതാരകയാണ് ലക്ഷ്മി നക്ഷത്ര. ഫ്‌ളവേഴ്‌സ് ടിവിയിലെ ഠമാര്‍ പഠാര്‍, സ്റ്റാര്‍ മാജിക് എന്നീ പരിപാടികളിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ലക്ഷ്മി. നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ മരണത്തിന് ശേഷം വലിയ വിമര്‍ശനങ്ങള്‍ ലക്ഷ്മി നക്ഷത്ര ഏറ്റുവാങ്ങിയിട്ടുണ്ട്. കൊല്ലം സുധിയുമായി ബന്ധപ്പെട്ട വീഡിയോയും മറ്റും ചെയ്ത് സുധിയെ വിറ്റ് കാശാക്കുന്നു എന്നാണ് ഉയരുന്ന പ്രധാന ആക്ഷേപം.
സുധിയുടെ അവസാനത്തെ ഗന്ധം പെര്‍ഫ്യൂമാക്കി സുധിയുടെ കുടുംബത്തിന് സമ്മാനിച്ചതും ലക്ഷ്മി നക്ഷത്രയായിരുന്നു. ഇതിന് പുറമെ സുധിയെ കുറിച്ച് ചെയ്ത മറ്റ് വീഡിയോകളും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ലക്ഷ്മിക്കെതിരായ വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടിയും സ്റ്റാര്‍ മാജിക്കിലെ താരവുമായ മൃദുല വിജയ്. എന്ത് നല്ലകാര്യം ചെയ്താലും നെഗറ്റീവും പോസിറ്റീവും പറയാന്‍ ആളുണ്ടാകും എന്നാണ് മൃദുല പറയുന്നത്.

ഫില്‍മിബീറ്റിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം. നെഗറ്റീവ് പറയുന്നവര്‍ അത് ചെയ്ത് കൊണ്ടേയിരിക്കും എന്നും അതിലേക്ക് ശ്രദ്ധ കൊടുക്കാതെ മറ്റുള്ള കാര്യങ്ങളിലേക്ക് നമ്മള്‍ ശ്രദ്ധ കൊടുക്കുകയാണ് വേണ്ടത് എന്നും താരം വ്യക്തമാക്കി. മൃദുലയുടെ വാക്കുകള്‍ ഇങ്ങനെയാണ്....
ലക്ഷ്മി ചേച്ചി സുധിചേട്ടന്റെ കുടുംബത്തെ സഹായിക്കുന്നുണ്ട്, വീഡിയോ ചെയ്യുന്നുണ്ട്. അത് വ്യക്തിപരമായ കാര്യങ്ങളാണ്. വീഡിയോ ചെയ്യാന്‍ ചേച്ചിക്ക് തോന്നുന്നുണ്ടാകാം. അത് ഓരോ വ്യക്തികളേയും ആശ്രയിച്ചിരിക്കുന്നു. നെഗറ്റീവ് കമന്റ്‌സും പോസിറ്റീവ് കമന്റ്‌സും വരുന്നത് ആള്‍ക്കാര്‍ നമ്മളെ ശ്രദ്ധിക്കുന്നുണ്ട് എന്നുള്ളത് കൊണ്ടാണ്. ചേച്ചി ചെയ്യുന്ന നല്ല കാര്യങ്ങളുണ്ടാകും.
അതൊന്നും ചിലപ്പോള്‍ ചേച്ചി വീഡിയോ ഇടുന്നുണ്ടാകില്ല. ഇത് ചേച്ചിക്ക് വീഡിയോ ചെയ്യാന്‍ തോന്നി. കാരണം ഇതുകണ്ടിട്ട് ഹെല്‍പ് ചെയ്യാന്‍ വരുന്ന കുറെ പേരുണ്ടാകും. സുധി ചേട്ടന്‍ മരിച്ചതിന് ശേഷം ആ ഫാമിലിയെ നോക്കാന്‍ വേറെ ആരുമില്ല. ചേച്ചി ചെയ്യുന്നത് കണ്ടിട്ടെങ്കിലും അത് ചെയ്യാന്‍ ആരെങ്കിലും ഉണ്ടാവുകയാണെങ്കില്‍ അത് നല്ല കാര്യമല്ലേ. ആ ഒരു തോന്നലിന്റെ പുറത്തായിരിക്കാം ചേച്ചി ആ വീഡിയോ ചെയ്തിട്ടുണ്ടാകുക.
നെഗറ്റീവായി കാണുന്നവര്‍ ആ രീതിക്കും പോസിറ്റീവായി കാണുന്നവര്‍ ആ രീതിക്കും കാണുന്നുണ്ടാകും. ലക്ഷ്മി ചേച്ചി സൈബര്‍ ആക്രമണങ്ങളെ എങ്ങനെയാണ് നേരിടുന്നത് എന്നുള്ളത് അവര്‍ക്കെ അറിയൂ. അതില്‍ മാത്രം ഉറച്ച് നില്‍ക്കുന്നതില്‍ കാര്യമില്ലല്ലോ. അതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ നമുക്ക് ചിന്തിക്കാനും ചെയ്യാനുമുണ്ട്. ഇതൊക്കെ കേള്‍ക്കുന്ന സമയത്തായിരിക്കും ചേച്ചി വേറെ ഇനാഗുറേഷന്‍സ് ഒക്കെ ചെയ്യുന്നത്.
അതില്‍ കോണ്‍സന്‍ട്രേറ്റ് ചെയ്യുകയായിരിക്കും ചേച്ചി ചെയ്യുന്നത്. അല്ലാതെ നെഗറ്റീവ്‌സിലായിരിക്കില്ല. സ്റ്റാര്‍ മാജിക്കില്‍ ഈഗോ പ്രശ്‌നങ്ങളൊന്നുമില്ല.












Click it and Unblock the Notifications