വീണ ഉള്ളപ്പോൾ തന്നെ സുധി ശാലിനിയുമായി വീണ്ടും അടുത്തു, പൈസ കൊടുക്കാൻ തുടങ്ങി, പ്രശ്‌നമായി; ശ്രീകാന്ത്
അടുത്തിടെയാണ് കൊല്ലം സുധിയുടെ രണ്ടാം ഭാര്യ താനാണെന്ന് അവകാപശപ്പെട്ട് വീണ എസ് പിള്ള എന്ന യുവതി രംഗത്തെത്തിയത്. താനും സുധിയും തമ്മിൽ പിരിയാൻ കാരണം രേണു ആയിരുന്നുവെന്നും വീണ വെളിപ്പെടുത്തി. ഇപ്പോഴിതാ വീണ പറഞ്ഞതെല്ലാം സത്യമാണെന്ന് പറയുകയാണ് കൊല്ലം സുധിയുടെ അടുത്ത സുഹൃത്തായ ശ്രീകാന്ത്. ദി ഫൈനൽ ന്യൂസ് യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം
'വീണ പറയുന്നതൊക്കെ സത്യസന്ധമായ കാര്യങ്ങളാണ്. വിവാഹം കഴിച്ചിരുന്നു. വീണയും സുധിയും പിരിയാൻ കാരണം രേണുവാണോ എന്ന കാര്യത്തിൽ എനിക്ക് വ്യക്തതയില്ല. സ്റ്റാർ മാജിക്കിന് ശേഷമാണ് സുധി ശ്രദ്ധിക്കപ്പെടുന്നത്.പിന്നെ സമിതികളിൽ കളിച്ചിട്ടില്ല. മെഗാ ഷോകളിൽ മാത്രമേ കളിച്ചുള്ളൂ. അതിന് ശേഷം ഞങ്ങൾ തമ്മിൽ ഫോൺ വിളി മാത്രമേ ഉണ്ടായിരുന്നുള്ളൂ. വീണയും സുധിയും തെറ്റിപ്പിരിയാൻ കാരണം സുധിയുടെ അവിഹിത ബന്ധമാണെന്ന് ഞാൻ അറിഞ്ഞിരുന്നു. എന്നാൽ അത് എത്രത്തോളം സത്യസന്ധമാണെന്ന് അറിയില്ല.

രേണു കിച്ചുവിനെ പൊന്നുപോലെ നോക്കും അക്കാര്യത്തിൽ എനിക്ക് ഉറപ്പുണ്ടെന്ന് സുധി എന്നോട് പറഞ്ഞിട്ടുണ്ട്. കിച്ചുവിനും വീണയെ അറിയാൻ സാധ്യതയുണ്ട്. കാരണം കിച്ചു കുറച്ച് വലുതായപ്പോഴാണ് വീണ സുധിയുടെ ജീവിതത്തിലേക്ക് വന്നത്. സുധിയുടെ ആദ്യ ഭാര്യയായ ശാലിനി പിന്നീട് ആത്മഹത്യ ചെയ്തിരുന്നു. അവർക്ക് മറ്റൊരു ബന്ധത്തിൽ ഒു കുഞ്ഞുണ്ട്. ആത്മഹത്യക്ക് കാരണം എന്തെന്ന് അറിയില്ല. കുടുംബ പ്രശ്നങ്ങൾ ആണെന്നാണ് അറിയാൻ കഴിഞ്ഞത്.
കിച്ചുവിനെ പോയി ശാലിനി ഇടക്കിടെ കണ്ടിരുന്നു. വീണയെ കല്യാണം കഴിച്ചതിന് ശേഷം സുധി ശാലിനിയുമായി വീണ്ടും അടുക്കുകയും കാണുകയും പൈസ കൊടുക്കുകയും ചെയ്യുന്ന സാഹചര്യം ഉണ്ടായിരുന്നു. അവിടെയാണ് വീണയും സുധിയും പൊട്ടിത്തെറിയുണ്ടായത്.
കൊച്ചിൻ സംഗമിത്രയുടെ നാടക ട്രൂപ്പിൽ രേണു സുധി നാടകം ചെയ്യുന്ന സമയത്ത് ഒരിക്കൽ ഞാൻ കാണാൻ ഇടയായി. ഞാൻ മുൻപൊക്കെ രേണുവിനോട് സംസാരിച്ചിട്ടുണ്ട്. അതുകൊണ്ട് നേരിട്ട് പോയി സംസാരിച്ചു, സുധിയുടെ ഫ്രണ്ട് ശ്രീകാന്ത് ആണെന്ന് പറഞ്ഞു. എന്നാൽ എന്നെ കണ്ടഭാവം നടിച്ചില്ല, സത്യസന്ധമായി പറഞ്ഞാൽ ഞാൻ ചമ്മിപ്പോയി.
ഇവർ വരുന്നിടത്തെല്ലാം നാലഞ്ച് ക്യാമറകൾ ഉണ്ട്. സെൽഫിയെടുക്കാനോ മറ്റോ ചെന്നതാണെന്ന് കരുതിക്കാണും', ശ്രീകാന്ത്പറഞ്ഞു.
അതേസമയം ശ്രീകാന്തിന്റെ വെളിപ്പെടുത്തലിൽ നിരവധി പേർ കമന്റുമായി എത്തി. രേണു കാരണം അന്തരിച്ച നടൻ സുധിയുടെ പഴയകാല കഥകളൊക്കെ പുറത്തുവരികയാണെന്നും ഇത്തരത്തിൽ അത് ചർച്ചയാകാൻ കാരണം രേണു സുധിയാണെന്ന് ചിലർ കുറ്റപ്പെടുത്തി. എന്നാൽ രേണുവിന്റെ ജീവിതത്തിലേക്ക് എന്തിനാണ് അനാവശ്യമായി കടന്നുചെല്ലുന്നതെന്ന ചോദ്യങ്ങളും ഉണ്ട്. 'പൊന്ന് ചേട്ടാ.. അവരുടെ ഭൂതകാലം എന്തിന് തപ്പി പോകുന്നു. അവർ എന്ടെങ്കിലും കാണിച്ചു ജീവിച്ചോട്ടെ. അവരെ എത്ര മോശം സ്ത്രീ ആയി ചിത്രീകരിച്ചു കാണിച്ചാലും. അവർ അന്തരിച്ച കൊല്ലം സുധി യുടെ നിയമപരമായ wife ആണ്. അതിൽ ഒരു മകനും ണ്ട്. കിച്ചുനെ മൂത്ത മകനായി അവർ നോക്കുന്നുണ്ട്. ആ കുട്ടി ഇന്ന് വരെ രണ്ടാനമ്മ യെ കുറ്റം പറഞ്ഞു കേട്ടില്ല. അവർ ജോലി ചെയ്യുന്നു അവർക്ക് ഇഷ്ട്ടമുള്ള ജോലി ചെയ്യാൻ ഉള്ള അവകാശം അവർക്കില്ലേ. അവരെ കുറിച്ച് news ഉണ്ടാക്കുന്നവരോട് ഇത്രക്ക് അധഃപതിച്ചു പോവല്ലേ.. അവരെ പറ്റി പറഞ്ഞു സോഷ്യൽ റീച്ച് കിട്ടി അതിൽ ഫ്രെയിം ആവാൻ പാടുപെടാതെ അവരെ അവരുടെ വഴിക്ക് വിട്ടേക്ക്', കമന്റിൽ ഒരാൾ പറഞ്ഞു.












Click it and Unblock the Notifications