Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഡോ മനു അങ്ങനെ ചെയ്തേക്കല്ലേ, സമാധാനം ഞാൻ പറയേണ്ടി വരും', രേണു സുധി പറയുന്നു

അന്തരിച്ച നടൻ കൊല്ലം സുധിയുടെ ഭാര്യ രേണുവിനെതിരെ കടുത്ത സൈബർ അധിക്ഷേപമാണ് നടക്കുന്നത്. രേണു ചെയ്യുന്നത് എന്തിനേയും വിമർശിക്കുകയാണ് ഒരു കൂട്ടം. സുധിയുടെ ഫോട്ടോ സോഷ്യൽ മീഡിയയിൽ നിന്ന് മാറ്റി രേണു എന്ത് വേണമെങ്കിലും ചെയ്തോയെന്നാണ് ചിലരുടെ തിട്ടൂരം. ഇപ്പോഴിതാ ഇത്തരക്കാർക്ക് കടുത്ത മറുപടു നൽകുകയാണ് രേണു. അടുത്തിടെ രേണുവുിന്റേയും ഡോ മനു ഗോപിനാഥന്റേയും ഒരു ഫോടോ വൈറലായിരുന്നു. ഇതിനെ അധിക്ഷേപിച്ചവർക്കും രേണു മറുപടി നൽകുന്നുണ്ട്.

'സുധി ചേട്ടന്റെ ഫോട്ടോ എടുത്ത് മാറ്റ് എന്നൊക്കെയാണ് വിമർശനം. ഞാൻ അദ്ദേഹത്തിന്റെ ഭാര്യയാണ് ഇപ്പോഴും. എന്റെ അക്കൗണ്ട്, എന്റെ ഇഷ്ടമാണ് എന്റെ കെട്ടിയോന്റെ ഫോട്ടോ എന്നത്. എന്റെ കെട്ടിയോന്റെ ഫോട്ടോ ഞാൻ മാറ്റത്തില്ല. ഇനി മാറ്റണമെങ്കിൽ എനിക്ക് തോന്നണം.മറ്റൊരാളെ ഞാൻ വിവാഹം കഴിച്ചാൽ ഈ പറയുന്നവനൊക്കെ പറഞ്ഞോട്ടെ എനിക്ക് അതൊരു വിഷയമല്ല.

ren-1742418253 jpg -Properties

ഒരു പരസ്യം കണ്ടിട്ട് ഇത്രയും വിമർശിക്കുന്നവർ ഞാൻ ശരിക്കും മറ്റൊരാളെ കെട്ടിയിരുന്നെങ്കിലോ? കൊന്ന് കുഴിച്ചുമൂടില്ലേ എല്ലാവരും ചേർന്ന്. ഞാൻ രേണു മനു ആയി എന്നൊക്കെ പറയുന്നവരോട് പറയാനുള്ളത് ഞാൻ ഇപ്പോഴും രേണു സുധി തന്നെയാണ്. ഞാൻ വിവാഹം കഴിക്കുമോയെന്നതൊക്കെ എന്റെ വ്യകതിപരമായ കാര്യമാണ്.

മനു എന്തെങ്കിലും അബദ്ധം കാണിച്ചിരുന്നേൽ ഞാൻ അതിന് സമാധാനം പറയേണ്ടി വന്നേനെ. ഡിപ്രഷനിലേക്ക് പോകുവാണെന്ന് തിരിച്ചറിഞ്ഞുവെന്നൊക്കെ പറഞ്ഞുള്ള പോസ്റ്റ് ഇട്ടപ്പോൾ തന്നെ ഞാൻ ഡോക്ടറെ വിളിച്ചു. ഇത് എന്ത് പോസ്റ്റാണെന്നൊക്കെ ചോദിച്ചു. ചേട്ടാ നിങ്ങൾ ആത്മഹത്യയൊന്നും ചെയ്യല്ലേയെന്ന് ഞാൻ പറഞ്ഞു, കാരണം ഇനി എനിക്ക് ഒന്നും കേൾക്കാൻ വയ്യ. കമന്റുകളൊന്നും കാര്യമാക്കുന്നില്ല, എന്നാൽ ഡിപ്രഷനടിച്ചു, ആത്മഹത്യ ചെയ്യാൻ തോന്നി എന്നൊക്കെ പറഞ്ഞത് കണ്ടപ്പോ ഭയന്ന് പോയി.

ഞാനും ഡോ മനുവും ഒരു ഫോട്ടോഷൂട്ട് ചെയ്തുവെന്നാല്ലാതെ ഞങ്ങൾ തമ്മിൽ യാതൊരു ബന്ധവുമില്ല. മനു നല്ലൊരു സുഹൃത്താണ്', രേണു പറഞ്ഞു. ഏതെങ്കിലും സാഹചര്യത്തിൽ ‍ഞാൻ മരണപ്പെട്ടാൽ അതിന് രേണു ഉത്തരവാദിയായിരിക്കില്ല എന്ന് ചിരിച്ചുകൊണ്ട് മനു പറഞ്ഞപ്പോൾ അതൊന്നും പറഞ്ഞ് പേടിപ്പിക്കല്ലേയെന്നായിരുന്നു രേണുവിന്റെ മറുപടി.

രേണുവുമായി ചെയ്ത ഫോട്ടോ ഷൂട്ട് റീച്ച് കിട്ടാൻ വേണ്ടി ഉഡായിപ്പ് കാണിച്ചതല്ലേയെന്നാണ് പലരും ചോദിക്കുന്നത്. സോഷ്യൽ മീഡിയയിലും വ്യക്തിപരമായും ആളുകൾ ഇത് ചോദിക്കുന്നുണ്ട്. ഉറപ്പായും ആണ്, എന്റെ പ്രൊജക്ട് വിജയിപ്പിക്കുകയെന്നതായിരുന്നു പ്ലാൻ. തെറ്റായ കാപ്ഷനോടെ ഞങ്ങളുടെ ഫോട്ടോ പ്രചരിപ്പിച്ചവരോട് ദേഷ്യമൊന്നുമില്ല. കാരണം മറ്റ് ഫോട്ടോഷൂട്ടുകൾക്കൊപ്പം ഒതുങ്ങിപ്പോകേണ്ടിയിരുന്ന ഈ ഫോട്ടോകൾ ഇവരൊക്കെ റിയാക്ഷൻ വീഡിയോ ചെയ്തതോടെയാണ് കൂടുതൽ പേരിലേക്ക് എത്തിയത്. എന്നെ സംബന്ധിച്ച് ഞാൻ ചെയ്യുന്നൊരു പ്രൊജക്സ് വിജയിക്കുകയെന്നതാണ്. ഇപ്പോൾ തന്നെ ഒരു ചർച്ച നടക്കുന്നുണ്ട്.രേണുവിനേയും എന്നേയും വെച്ചുള്ള വെബ് സീരീസ് തുടങ്ങണം എന്ന തരത്തിലാണ് ചർച്ച. ഇതൊക്കെപേണുവിനോട് സർപ്രൈസായി പറയാൻ പ്ലാൻ ചെയ്തതായിരുന്നു', മനു പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+