Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊല്ലം സുധിയെ അടക്കിയ ബിഷപ്പ് ഇപ്പോൾ അറസ്റ്റിൽ, ആ പള്ളിയും സീൽ വെച്ച് പൂട്ടി'; ബിഷപ്പ് നോബിൾ ഫിലിപ്പ്

കൊല്ലം സുധിയെ പള്ളിയിൽ അടക്കിയ ബിഷപ്പ് ഇപ്പോൾ ക്രമിനൽ കുറ്റത്തിന് അറസ്റ്റിലാണെന്ന് രേണു സുധിക്ക് വീട് വെക്കാൻ സ്ഥലം നൽകിയ ബിഷപ്പ് നോബിൾ ഫിലിപ്പ്. കൊല്ലം സുധിയെ അടക്കിയത് സ്വയം പ്രഖ്യാപിത ബിഷപ്പായ സന്തോഷ് പി ചാക്കോ എന്നയാളാണ്, റിഫോമിഡ് ചർച്ച എന്ന പേരിൽ സ്വയം പ്രഖ്യാപിത സഭ നടത്തുകയായിരുന്നു അയാൾ. രേണു സുധിയും കുടുംബവും ആ പള്ളിയുടെ വിശ്വാസികളായിരുന്നു. കിച്ചുവും രേണുവിന്റെ പിതാവുമൊക്കെ പറഞ്ഞത് പ്രകാരമാണ് സുധിയെ അയാൾ പള്ളി ശ്മശാനത്തിൽ അടക്കിയതെന്നും ബിഷപ്പ് പറഞ്ഞു. വൺ ഇന്ത്യ മലയാളത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വായിക്കാം

'രേണു പലയിടത്തും പറയുന്നത് കേട്ടു കിച്ചുവിന്റെ താത്പര്യപ്രകാരമാണ് സുധിയെ പള്ളിയിൽ അടക്കാൻ തീരുമാനിച്ചതെന്ന്. ഞാനൊരു ബിഷപ്പാണ്, ഇപ്പോൾ എന്റെ കീഴിലെ ഏതെങ്കിലും പള്ളിയിലെ ഒരു അച്ഛൻ വന്ന് പറയുകയാണ് ഞങ്ങളുടെ ഇടവകയിലെ ഒരാൾ മരിച്ചിട്ടുണ്ട് അവരെ അടക്കാൻ സ്വന്തമായി സ്ഥലമില്ല, നമ്മുടെ സെമിത്തേരിയിൽ അടക്കിക്കോട്ടെ എന്ന് ചോദിച്ചാൽ ഞാൻ അനുവദിച്ചാൽ അടക്കാം. എന്നാൽ മതാചാരപ്രകാരം ഒരിക്കലും അടക്കാൻ സാധിക്കില്ല, ആ വ്യക്തി ഏത് മതത്തിൽപ്പെട്ട വ്യക്തിയാണോ ആ മതാചാര പ്രകാരമാണ് അടക്കുക.

nob-1753386

കൊല്ലം സുധിയെ അടക്കിയത് സ്വയം പ്രഖ്യാപിത ബിഷപ്പായ സന്തോഷ് പി ചാക്കോ എന്നയാളാണ്, റിഫോമിഡ് ചർച്ച എന്ന പേരിൽ സ്വയം പ്രഖ്യാപിത സഭ നടത്തുകയായിരുന്നു അയാൾ. അയാൾ ഇപ്പോൾ പൊൻകുന്നം ജയിലിൽ ക്രമിനൽ കേസിൽ പിടിക്കപ്പെട്ട് പൊൻകുന്നം ജയിലിലാണ്. രണ്ട് മാസമായി.ഇയാളുടേത് ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട സഭയല്ല, ആ സഭ പൂട്ടി, പള്ളി പൂട്ടി സീൽ ചെയ്തു. അയാൾ സ്വയമായി തുടങ്ങിയ പള്ളിയാണത്.

സുധിയെ ക്രിസ്ത്യൻ ആചാരപ്രകാരം അയാൾ ആണ് അടക്കിയത്. ക്രിസ്ത്യൻ ആചാരപ്രകാരമാണ് സുധിയെ അടക്കേണ്ടതെങ്കിൽ സുധി മാമോദിസ മുങ്ങണമായിരുന്നു. എന്നാൽ സുധിയെ അയാളാണ് അടക്കിയത്. സുധിയുടെ മകനും ഭാര്യാപിതാവുമൊക്കെ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് അടക്കിയത്. സുധി ഒരു ഹിന്ദു മതവിശ്വാസിയാണ്. അങ്ങനെ തന്നെ അടക്കം ചെയ്യണമെന്ന് അയാൾ ആഗ്രഹിച്ചിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കളൊക്കെ പറഞ്ഞുകേട്ടത്.

രേണു സുധിയേയും എന്നേയും കൂട്ടി അപവാദം പറയുന്ന മനുഷ്യർ ഒന്നോർക്കണം, പൊങ്ങന്താനം എന്ന സ്ഥലത്ത് ഒരു കുടുസ് വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന രണ്ട് കുഞ്ഞുങ്ങളേയും മാതാപിതാക്കളേയും അവിടുന്ന് ഇവിടെ കൊണ്ട് താമസിപ്പിക്കുവാൻ കെഎച്ച്ഡിസിയും ഞാനും ട്വന്റ ഫോർ ചാനലും മാ ഗ്രൂപ്പുകാരും ചെയ്തത് വലിയൊരു പ്രയത്നമാണ്. എനിക്കെതിരെ അപവാദം പറയുന്നുണ്ടെങ്കിൽ എങ്ങനെയാണ് നാളെയൊരാൾക്ക് സമൂഹത്തിലിറങ്ങി കാരുണ്യ പ്രവർത്തനം ചെയ്യാൻ സാധിക്കുക. ഞാനാകെ ചെയ്തത് വീട് വെഞ്ചരിച്ചതാണ്. സുധിയുടെ രണ്ടാം ചരമവാർഷികത്തിന് ക്ഷണിച്ചിട്ട് അതിന്റെ പ്രാർത്ഥനയ്ക്ക് പോയിരുന്നു. എന്നെ സംബന്ധിച്ച് ഔദ്യോഗിക ബന്ധം മാത്രമാണ് രേണു സുധിയുമായി ഉളളത്.

പ്രശസ്തിക്ക് വേണ്ടിയാണ് ഞാൻ സ്ഥലം കൊടുത്തതെന്നും എന്റെ സ്ഥലങ്ങൾ വിറ്റുപോകാനായി കൊല്ലം സുധിയുടെ പേരിനേയും കുടുംബത്തേയും ഞാൻ മാർക്കറ്റ് ചെയ്തുവെന്നുമുള്ള ആരോപണങ്ങൾ എന്നേയും കുടംബത്തേയും മുറിപ്പെടുത്തി. സൂപ്പർ താരങ്ങളായിരുന്നു അവിടെ കഴിഞ്ഞതെങ്കിൽ ആ സ്ഥലത്തിന് സമീപം വീട് വെക്കാൻ ചോദിച്ച് പലരും വന്നേനെ. എന്നാൽ കൊല്ലം സുധിയുടേയും രേണു സുധിയുടേയും വീടിന് സമീപത്ത് സ്ഥലം വേണമെന്ന് ആവശ്യപ്പെട്ട് ആരും തന്നെ സമീപിച്ചിട്ടില്ല. ഇവരെ മാർക്കറ്റ് ചെയ്ത് എനിക്ക് ഒരു രൂപ പോലും വേണ്ട. ഇവരുടെ വീടിന് സമീപം വീട് വെക്കാൻ ആരും വരില്ലെന്ന് സോഷ്യൽ മീഡിയ കാണുന്നവർക്ക് മനസിലാകും.

സെന്റന് 4 ലക്ഷം രൂപ വെച്ച് 28 ലക്ഷം രൂപ വില വരും രേണു സുധിവിന് നൽകിയ സ്ഥലത്തിന്. അവർ ഇവിടേക്ക് വന്നിട്ട് ഒരു വർഷമായി കാണും. എന്നാൽ ആ വീട്ടിൽ ഒരു 10 ദിവസം താമസിച്ച് കാണില്ല, അത്രയ്ക്ക് ബിസിയാണ്', ബിഷപ്പ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+