'കൊല്ലം സുധിയുടെ യഥാർത്ഥ രണ്ടാം ഭാര്യ ഞാനാണ്'; ബന്ധം പിരിഞ്ഞത് രേണു കാരണം; വെളിപ്പെടുത്തലുമായി യുവതി
കൊല്ലം സുധിയുടെ രണ്ടാം ഭാര്യയാണ് രേണു എന്ന് ഏവർക്കും അറിയാവുന്ന കാര്യമാണ്. ആദ്യഭാര്യയായ ശാലിനിയുമായുള്ള വിവാഹ ബന്ധം വേർപിരിഞ്ഞതിന് ശേഷം സുധി രേണുവിനെ വിവാഹം കഴിക്കുകയായിരുന്നു. ശാലിനിയും പിന്നീട് മറ്റൊരു ചെയ്തു. എന്നാല്‍ പിന്നീട് അവർ മരണപ്പെട്ടു. മകന്‍ കിച്ചുവിനേയും കൊണ്ട് സ്നേഹിച്ച ആള്‍ക്കൊപ്പം ശാലിനി പോയപ്പോള്‍ കേസ് കൊടുത്ത് കുഞ്ഞിനെ തിരിച്ച് വാങ്ങുകയായിരുന്നുവെന്നാണ് രേണു സുധി ഇതേക്കുറിച്ച് പറഞ്ഞത്.
ശാലിനി പോയ കാര്യം വീട്ടിൽ ഒരു മാസത്തോളം സുധി പറഞ്ഞിരുന്നില്ലെന്നും രേണു അടുത്തിടെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതിനിടയിലാണ് കൊല്ലം സുധിയുടെ രണ്ടാം ഭാര്യ ഞാന്‍ ആയിരുന്നുവെന്ന വെളിപ്പെടുത്തലുമായി പുതിയ ഒരു സ്ത്രീയും രംഗത്ത് വന്നിരിക്കുന്നത്. ഈ വിവാദങ്ങളിലേക്ക് കടന്നുവരാന്‍ താല്‍പര്യം ഇല്ലായിരുന്നുവെങ്കിലും രേണു തന്നെ അധിക്ഷേപിച്ച് സംസാരിച്ചതിനെ തുടർന്നാണ് ഇപ്പോള്‍ കാര്യങ്ങള്‍ തുറന്ന് പറയുന്നത്. രേണു കാരണമാണ് ഞങ്ങളുടെ ബന്ധം തകർന്നതെന്നും റീല്‍ ആന്‍ റിയല്‍ മീഡിയ വർക്ക് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ ഓഡിയോ അഭിമുഖത്തില്‍ ഈ യുവതി അവകാശപ്പെടുന്നു.

കൊല്ലം സുധി രേണുവിന് മുമ്പ് വിവാഹം കഴിച്ചത് തന്നെയായിരുന്നുവെന്നാണ് പേര് വെളിപ്പെടുത്താന്‍ ആഗ്രഹമില്ലാത്ത ആ യുവതി പറയുന്നു. പലർക്കും എന്നെ അറിയാമെന്നും അവർ വ്യക്തമാക്കുന്നുണ്ട്. രേണുവിനെ ഏതെങ്കിലും തരത്തില്‍ നാണം കെടുത്തണം എന്നോ, അവരുടെ ഇമേജിനെ ബാധിക്കുന്ന തരത്തില്‍ എന്തെങ്കിലും ചെയ്യണമെന്നോയില്ല. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് എന്റെ ജീവിതത്തില്‍ കുറച്ച് ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും വന്നത് കൊണ്ട് ഇത് പറഞ്ഞേ പറ്റത്തുള്ളുവെന്നും ആ യുവതി വ്യക്തമാക്കുന്നു.
2012 ലാണ് സുധി എന്നെ നിയമപരമായി വിവാഹം ചെയ്യുന്നത്. ആറേഴ് വർഷങ്ങള്‍ക്ക് മുമ്പ് നിയമപരമായി തന്നെ വേർപിരിഞ്ഞു. കൊല്ലത്തെ കോടതിയില്‍ വെച്ചായിരുന്നു ഡിവോഴ്സ്. ആ വിവാഹ മോചനത്തിലേക്ക് എത്താന്‍ കാരണവും ഈ രേണു തന്നെയാണ്. ഇപ്പോള്‍ എന്നെ അറിയാവുന്ന കുറേ ആളുകളോട് രേണു പറഞ്ഞുകൊണ്ട് നടക്കുന്നത് ഞങ്ങള്‍ ലിവിങ് ടുഗതറിലായിരുന്നു, ഒരുവർഷം ഇങ്ങനെ കൊണ്ടു നടക്കുകയായിരുന്നു എന്നൊക്കെയാണ്.
കൊല്ലത്തെ ഒരു ഷൂട്ടിന് ഇടയില്‍ ഞങ്ങളുടെ ഫാമിലി ഫ്രണ്ടായ ചേച്ചി രേണുവിനോട് എന്നെ അറിയുമോ എന്ന് ചോദിച്ചിരുന്നു. അപ്പോഴാണ് 'എന്റെ സുധിച്ചേട്ടന്റെ കൂടെ അവള്‍ ഒരു വർഷം താമസിച്ചു എന്നേയുള്ളു, കല്യാണം ഒന്നും കഴിച്ചിട്ടില്ല' എന്ന് രേണു പറയുന്നത്. എന്നാല്‍ അത് ശരിയല്ലെന്നും യുവതി പറയുന്നു.
എന്റെ അമ്മയുടെ പേരിലുണ്ടായിരുന്ന 15 സെന്റ് വസ്തു വിറ്റിട്ടാണ് ഞങ്ങള്‍ കൊല്ലത്തേക്ക് വരുന്നത്. കലാരംഗത്ത് ഞാന്‍ ഉണ്ടായിരുന്നെങ്കിലും കൂടുതല്‍ അവസരങ്ങളിലേക്ക് കൊണ്ടുവന്നത് പുള്ളി തന്നെയായിരുന്നു. ഞാനും മിമിക്രി രംഗത്തായിരുന്നു. ഏഷ്യാനെറ്റില്‍ നില്‍ക്കുന്ന സമയത്താണ് വിവാഹം. ഇതൊക്കെ ഞങ്ങളുടെ കൂടെയുണ്ടായിരുന്ന എല്ലാവർക്കും അറിയാം.
കൃത്യമായി പറയുകയാണെങ്കില്‍ 2012 ഡിസംബർ 26 നാണ് സുധി എന്നെ വിവാഹം ചെയ്യുന്നത്. കൊല്ലത്തെ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. അദ്ദേഹത്തിന്റെ സുഹൃത്തുക്കുളും ബന്ധുക്കളും എന്റെ ബന്ധുക്കളുമെല്ലാം ചേർന്നാണ് വിവാഹം നടത്തിയത്. പരിപാടിക്കൊക്കെ പോകുന്ന സമയത്ത് എല്ലാവരും ഓരോന്ന് പറയുമായിരുന്നു. അങ്ങനെ ഞാന്‍ തന്നെയാണ് നമുക്ക് തമ്മില്‍ വിവാഹം കഴിച്ചൂടെയെന്ന് ചോദിച്ചത്.
അങ്ങനെ കല്യാണം കഴിച്ച് നേരെ വീട്ടിലേക്കാണ് കൊണ്ടുപോയത്. അവിടെ റിസപ്ഷനും കാര്യങ്ങളുമൊക്കെ ഉണ്ടായിരുന്നു. കിച്ചുവിന്റെ അമ്മ ശാലിനിയും ഞാനുമായും നല്ല ബന്ധമായിരുന്നു. ഫോണില്‍ വിളിക്കും. രേണു സുധി ചാനലില്‍ വന്ന് പറഞ്ഞ പല കാര്യങ്ങളും കള്ളത്തരങ്ങളാണെന്നും യുവതി കൂട്ടച്ചേർക്കുന്നു.












Click it and Unblock the Notifications