Get Updates
Get notified of breaking news, exclusive insights, and must-see stories!

'രേണൂ.. നിനക്കൊരു കൂട്ടുവേണം'; എന്ന് അവർ പറയുന്നതിന്റെ കാരണം ഇതായിരിക്കാം: രേണു മനസ്സ് തുറക്കുന്നു

ഭർത്താവിന്റെ മരണത്തിന് ശേഷം വലിയ രീതിയിലുള്ള സൈബർ ആക്രമണത്തിനാണ് താന്‍ ഇരയായിക്കൊണ്ടിരിക്കുന്നതെന്ന് കൊല്ലം സുധിയുടെ ഭാര്യ രേണു. ഞാന്‍ റീല്‍ ചെയ്യുന്നത് പ്രശ്നമാണ്. എനിക്ക് ഒരു നല്ല ഡ്രസ് ഇടാനോ ഒരുങ്ങാനോ പറ്റില്ല. ഞാന്‍ ഒരു കണ്ടന്റ് മേക്കറൊന്നും അല്ല. വെറും സാധാരണ രീതിയിലാണ് ഞാന്‍ വീഡിയോ ചെയ്തത്. സുധി ചേട്ടന്‍ ഉള്ളപ്പോഴും ചെയ്യുന്നുണ്ട്. പക്ഷെ ഇപ്പോള്‍ അതൊക്കെ ചിലർക്ക് പ്രശ്നമാണെന്നും രേണു അഭിപ്രായപ്പെടുന്നു.

ഒന്നും ചെയ്യാതെ ചുമ്മാ വീട്ടില്‍ കരഞ്ഞുകൊണ്ടിരിക്കുകയാണെങ്കില്‍ ആരും ഒന്നും പറയില്ലായിരുന്നു. വളരെ വലിയ രീതിയില്‍ അപമാനിച്ചു. പെരുമ്പാവൂരിലെ ജിഷ ചേച്ചിയുടെ അമ്മയെപ്പോലെയാണ് ഞാനെന്നൊക്കെ പറയുന്നത് കേട്ടു. എനിക്ക് ആ അമ്മയെ വലിയ ഇഷ്ടമാണ്. അതിനാല്‍ തന്നെ അവരെപ്പോലെയാണ് ഞാന്‍ എന്ന് പറയുന്നതില്‍ എനിക്ക് ഒരു വിഷമവും ഇല്ല. ഞാന്‍ വീട്ടില്‍ തന്നെ ഇരിക്കുകയാണെങ്കില്‍ ആർക്കും ഒരു പ്രശ്നവുമില്ല. പുറത്ത് ഇറങ്ങുകയോ, ആരോടെങ്കിലും മിണ്ടുകയോ, ആരോടെങ്കിലും ചിരിക്കുകയോയൊക്കെ ചെയ്താല്‍ അപ്പോള്‍ തുടങ്ങും പ്രശ്നം.

kollam-sudhi-renu-

സഹോദരന്മാരോടൊപ്പം ഫോട്ടോ എടുത്താല്‍ പോലും രേണു അടുത്ത വിവാഹത്തിലേക്ക് എന്ന പ്രചരണം തുടങ്ങും. കൂടെ പഠിച്ചവർക്കും ഇതേ വിധിയുണ്ടായി. എന്റെ കൂടെ പഠിച്ച ഒരുത്തനുമായി ഗെറ്റ് ടുഗദറിന് ഒരുമിച്ച് ഫോട്ടോ എടുത്തിരുന്നു. പിറ്റേന്ന് മുതല്‍ ആ ഫോട്ടോ വെച്ചായിരുന്നു പ്രചരണം. അതോടെ അവന്‍ സൈബർ സെല്ലില്‍ പരാതി കൊടുത്തെന്നും രേണു വ്യക്തമാക്കുന്നു. ജാങ്കോ സ്പെയിസ് എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവർ.

അടുത്തിടെ ഒരു ഫോട്ടോ ഷൂട്ട് ചെയ്തിരുന്നു. സുജയ എന്നൊരു സുഹൃത്തുണ്ട്. പ്രൊഫഷണല്‍ ആർട്ടിസ്റ്റാണ്. അവള്‍ ഇങ്ങോട്ട് പറഞ്ഞതാണ് നിന്നെ വെച്ച് ഒരു സാധനം ചെയ്യണമെന്ന്. ചെയ്ത് കഴിഞ്ഞപ്പോള്‍ അത് അങ്ങ് വൈറലായി. അതോടെ കല്യാണം കഴിഞ്ഞെന്ന് രീതിയിലായിരുന്നു സംസാരം. ഒരുഭാഗത്ത് നിന്നും ആളുകള്‍ കുറ്റപ്പെടുത്തുമ്പോള്‍ തന്നെ മറുഭാഗത്ത് പിന്തുണയ്ക്കുന്നവരും നിരവധിയുണ്ടായിരുന്നു.

ചില റിയാക്ഷന്‍ വീഡിയോ കണ്ടു. ഒരു ചേച്ചിയുണ്ട്, എന്നെ കുത്തിയിരുന്ന് കുറ്റം പറയലാണ് പണി. 'അവള്‍ക്ക് വീട് കെട്ടി, ഇനി കെട്ടുന്നതിന് എന്താണ് പ്രശ്നം' എന്നാണ് അവർ ചോദിക്കുന്നത്. ആർക്ക് വീട് കിട്ടിയെന്നാണ് പറയുന്നത്. ഇത് സുധിച്ചേട്ടന്റെ കുഞ്ഞുങ്ങളുടെ വീടാണ്. ഞാന്‍ അവരുടെ അമ്മ ആയതുകൊണ്ട് താമസിക്കുന്നുവെന്നേയുള്ളു. ഈ വീടും സ്ഥലവും എന്റെ പേരില്‍ അല്ല.

'ഇവള്‍ അടുത്തത് കെട്ടിയിട്ട് ആ മൂത്ത മകനെ അടിച്ചിറക്കും' എന്ന കമന്റും വരും. അവന്‍ എന്റെ മകനാണ്, എന്തിന് ഞാന്‍ അവനെ അടിച്ചിറക്കണം. തമാശക്ക് ഞാന്‍ അവരോട് പറയും 'രണ്ടും കൂടെ പെണ്ണ് കെട്ടിയിട്ട് അമ്മയെ അടിച്ചിറക്കല്ലേയെന്ന്'. പറഞ്ഞ് വരുന്നത് അവരുടെ വീടാണ് ഇതെന്നാണ്. രണ്ട് പേർക്കും ഒരേ അവകാശമാണ്.

മനുഷ്യന്റെ മാനസികാവസ്ഥ പലതാണ്. വിവാഹത്തെക്കുറിച്ച് ഒരു കാര്യം ഞാന്‍ പറഞ്ഞു. അത് തെറ്റാണെന്ന് ഞാന്‍ സമ്മതിക്കുന്നു. പക്ഷെ ഇതുവരെ ഞാന്‍ മറ്റൊരു വിവാഹം കഴിച്ചിട്ടില്ലാലോ. ഇപ്പോഴും ഞാന്‍ കൊല്ലം സുധിച്ചേട്ടന്റെ ഭാര്യയാണ്. അമ്മക്ക് ഇഷ്ടമുണ്ടെങ്കില്‍ മറ്റൊരു വിവാഹം കഴിച്ചോയെന്ന് മൂത്ത മകനാണ് പറഞ്ഞത്. നമ്മളെ ഇഷ്ടമുള്ളവരായിരിക്കും ഇങ്ങനെ പറയുന്നത്.

ഒരു പെണ്ണിന് എങ്ങനെ എത്രനാള്‍ ഒറ്റക്ക് ജീവിക്കാന്‍ കഴിയുമെന്ന ചോദ്യം വരും. മക്കള്‍ക്ക് കുടുംബമൊക്കെ വേണ്ടേ. അപ്പോള്‍ എന്നേയും നോക്കിക്കൊണ്ടിരിക്കാനാകുമോ? അതൊക്കെ കൊണ്ടായിരിക്കും "രേണൂ.. നിനക്കൊരു കൂട്ടുവേണം" എന്ന് അവരൊക്കെ പറയുന്നത്. ഇതുവരെ അതേക്കുറിച്ച് ഞാന്‍ ആലോചിച്ചിട്ടില്ല. എന്നാല്‍ നാളെ എന്തായിരിക്കുമെന്ന് പറയാന്‍ കഴിയില്ലെന്നും രേണു കൂട്ടിച്ചേർക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+