മറ്റൊരു വിവാഹത്തിലേക്ക് കടന്നാല്‍ കൊല്ലം സുധിച്ചേട്ടന് എന്ന പേര് എന്നന്നേക്കുമായി മാറും: തുറന്ന് പറഞ്ഞ് രേണു
നെഗറ്റീവ് കമന്റുകളാണ് തന്നെ ബോള്‍ഡാക്കി മാറ്റിയതെന്ന് അന്തരിച്ച മിമിക്രി കലാകാരനും നടനുമായ കൊല്ലം സുധിയുടെ ഭാര്യ രേണു. ജീവിക്കാന്‍ മാർഗ്ഗമില്ലെങ്കില്‍ ഇവള്‍ക്ക് വേറെ വല്ല പണിക്കും പോയിക്കൂടെയെന്ന് ചോദിക്കുന്നവരുണ്ട്. റീല്‍ എന്ന് പറയുന്നത് എന്റെ ടൈം പാസിന് ഞാന്‍ ചെയ്യുന്ന കാര്യമാണ്. നാടകം എന്ന് പറയുന്നത് എന്റെ പ്രൊഫഷനാണ്. നാടകം ആസ്വദിച്ച് തന്നെയാണ് അഭിനയിക്കുന്നത്. അത് ചെയ്ത് ഞാന്‍ അരിവാങ്ങിക്കുന്നുവെന്നും രേണു വ്യക്തമാക്കുന്നു. മഴവില്‍ കേരളം എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവർ.
അല്ലാതെ റീല്‍ ചെയ്ത് പണം ഉണ്ടാക്കുന്നുവെന്ന് ഞാന്‍ എവിടെയേും പറഞ്ഞിട്ടില്ല. അത് എൻ്റെ സന്തോഷത്തിന് ചെയ്യുന്നതാണ്. ഇനി ഇപ്പോള്‍ സിനിമയിലേക്ക് വിളികുകയാണെങ്കില് സിനിമയിലും അഭിനയിക്കുമെന്നും രേണു വ്യക്തമാക്കുന്നു. നെഗറ്റീവ് കമന്റ് അടിക്കുന്നതിലൂടെ ഇവളെ അങ്ങ് തകർക്കാം എന്നാണ് ചിലരൊക്കെ കരുതുന്നത്. ഓരോരുത്തർ അങ്ങോട്ടും ഇങ്ങോട്ടും ഷെയർ ചെയ്ത കാര്യമൊക്കെ എനിക്ക് വരും. അതൊന്നും എനിക്ക് ഒരു വിഷയം അല്ല.

മറുപടികൊടുക്കേണ്ടതിന് മറുപടി കൊടുക്കുന്നുണ്ട്. ചീത്ത വിളിക്കുന്നവരോട് അതേ ഭാഷയില്‍ പ്രതികരിക്കാന്‍ സാധിക്കില്ല. കാരണം നമ്മുടെ സംസ്കാരം അത് അല്ലാലോ. നെഗറ്റീവ് കമന്റ് പറയുന്നത് അല്ല, ചീത്ത വിളിക്കുന്നതാണ് പ്രശ്നം. എന്തിനാണ് ഒരു പെണ്ണിനോട് ഇങ്ങനെ ചെയ്യുന്നത്. ഞാന്‍ ഒരു കേസ് കൊടുക്കുകയാണെങ്കില്‍ ഏതവന്‍ ആണെങ്കിലും അവനെ പൊക്കും. എനിക്ക് ഇപ്പോള്‍ അതിനുള്ള സമയം ഇല്ല. നാടകത്തിന്റെ തിരക്കാണ്.
നാടകത്തിന്റെ തിരക്കാണ്, അതൊന്ന് കഴിഞ്ഞാല്‍ ഇതില്‍ നിന്നും ഒരുത്തനേയെങ്കിലും ഞാന്‍ പൊക്കും അപ്പോള്‍ ബാക്കിയുള്ളവർക്ക് കാര്യം മനസ്സിലാകും. സത്യം പറഞ്ഞാല്‍ ഇതെല്ലാം കൂടിയാണ് എന്നെ ബോള്‍ഡാക്കിയത്. എന്റെ കൂടെ അഭിനയിച്ച പാവം ദാസേട്ടനെയൊക്കെ ചേർത്തുവെച്ച് അങ്ങേയറ്റം വള്‍ഗറായ രീതിയിലാണ് ചിലരൊക്കെ പറയുന്നത്. നമുക്കൊരു കുടുംബവും കുഞ്ഞുങ്ങളുമൊക്കെയുണ്ട് എന്നതൊക്കെ മറന്നാണ് കമന്റ് ബോക്സില്‍ എന്തും പറയാമെന്ന നിലയിലേക്ക് എത്തിയിരിക്കുന്നുവെന്നും രേണു പറയുന്നു.
ഫേക്ക് ഐഡിയിലാണ് പലരും കമന്റിടുന്നത്. നീയൊക്കെ പഠിച്ചതല്ലേ പാടൂ.. പാടിക്കൊണ്ടേയിരിക്കൂ എന്നാണ് ഇവരോടൊക്കെ എനിക്ക് പറയാനുള്ളു. പക്ഷെ ഇതൊന്നും എന്റെ ദേഹത്ത് എല്ക്കില്ല. നമ്മളും മനുഷ്യരല്ലേ അതുകൊണ്ട് തന്നെ നമ്മളും മറുപടി കൊടുത്തുപോകും. അങ്ങനെ മറുപടി കൊടുത്തിട്ടുമുണ്ട്. എന്നാല്‍ ഒരിക്കല്‍ പോലും ആരേയും ചീത്തവിളിച്ചിട്ടില്ല. ചേട്ടന് പോയത് ജൂണ്‍ അഞ്ചാം തിയതിയാണ്. അതില്‍ കൂടുതല്‍ എന്ത് തലപോകേണ്ടി വന്നാലും എനിക്കൊരു വിഷയം അല്ല. സ്വന്തം മനസ്സിലെ സ്വഭാവമാണ് അവർ ഇങ്ങനെ കാണിക്കുന്നത്.
ദാസേട്ടനോടൊപ്പം അഭിനയിച്ച കാര്യം കിച്ചുവിനോട് പറഞ്ഞിരുന്നു. അവനൊന്നും ഒരു വിഷയവും ഇല്ല. എന്നാല്‍ ആളുകളൊക്കെ കമന്റ് ഇടുന്നത് കിച്ചു ഇത് കണ്ടാല്‍ എന്ത് ചെയ്യും എന്നാണ്. അവന് എന്ത് ചെയ്യാനാണ്. കിച്ചുവിന് ഒരു പ്രശ്നവും ഇല്ലെന്നെ. അവനെ ഇന്നും കൂടെ വിളിച്ചിട്ടേയുള്ളു. ഞാന്‍ ആരാണെന്നും അവന് ആരാണെന്നും ഞങ്ങള്‍ക്ക് പരസ്പരം അറിയാം. അതാണ് ഞങ്ങള്‍ക്കിടയിലെ ബന്ധം.
ഇനിയൊരു വിവാഹം കഴിക്കില്ലെന്ന് നേരത്തെ എടുത്ത തീരുമാനത്തില്‍ തന്നെയാണ് ഇപ്പോഴും ഞാന്‍. മറ്റൊരു വിവാഹത്തിലേക്ക് ഞാന്‍ കടന്നാല്‍ സുധിച്ചേട്ടന് എന്ന പേര് എന്നന്നേക്കുമായി മാറും. പേര് അല്ല, അദ്ദേഹം എന്റെ മനസ്സിലുണ്ട്. അത് പോകാന്‍ എനിക്ക് താല്പര്യമില്ല. സുധിച്ചേട്ടന്റെ വൈഫ് എന്ന് അറിയപ്പെടാനാണ് ഇഷ്ടം. അദ്ദേഹത്തിന്റെ പേരും ഓർമ്മകളും പോകാന്‍ ഈ നിമിഷം വരെ ഞാന്‍ ആഗ്രഹിച്ചിട്ടില്ലെന്നും രേണു കൂട്ടിച്ചേർക്കുന്നു.
-
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും!












Click it and Unblock the Notifications