Get Updates
Get notified of breaking news, exclusive insights, and must-see stories!

'എന്റെ മാനസികാവസ്ഥയും നേരിട്ട പ്രതിസന്ധിയും കൊല്ലത്തെ ജീവിതവും നിങ്ങൾ അറിയണം';കുറിപ്പുമായി കൊല്ലം സുധിയുടെ മകൻ

അന്തരിച്ച മിമിക്രി കലാകാരൻ കൊല്ലം സുധിയുടെ മൂത്തമകൻ രാഹുൽ ദാസിന്റെ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറൽ. തനിക്ക് ചില കാര്യങ്ങൾ പറയാനുണ്ടെന്നും അത് താൻ ഒരു വീഡിയോയിലൂടെ അവതരിപ്പിക്കട്ടെയെന്നും ചോദിച്ച് കൊണ്ടാണ് രാഹുലിന്റെ കുറിപ്പ്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ആ കുറിപ്പിന് താഴെ നിരവധി പേരാണ് കമന്റുമായി എത്തിയത്. രാഹുലിന്റെ കുറിപ്പ് ഇങ്ങനെ

'പ്രിയപ്പെട്ടവരേ, ഞാൻ രാഹുൽ ദാസ്,ഒരുപാട് പേർക്ക് എന്നേ അറിയാമെന്ന് വിശ്വസിക്കുന്നു ഒരു പക്ഷെ അറിയില്ലെങ്കിൽ ഞാൻ എന്നേ ഒന്നു പരിചയപ്പെടുത്തട്ടേ മരണപെട്ടു പോയ കൊല്ലം സുധിയുടെ മകൻ, എന്റെ പ്രിയ അച്ഛന്റെ മരണത്തിന് ശേഷം എന്റെ ജീവിതത്തിൽ ഉണ്ടായ ഉയർച്ചയും താഴ്ച്ചയും ഏറെ പ്രിയപെട്ടവരായ നിങ്ങളിലേക്ക് എത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എന്റെ ഇപ്പോഴത്തെ മാനസികാവസ്ഥയും കൊല്ലത്തുള്ള ജീവിതവും എനിക്ക് നേരിടേണ്ടിവന്ന പ്രതിസന്ധി ഘട്ടങ്ങളും,നിങ്ങൾ അറിയണമെന്ന് എനിക്ക് തോന്നുന്നു. അതിനായി ഒരു വിഡിയോയിലൂടെ നിങ്ങളുടെ മുന്നിലേക്ക് ഞാൻ വരട്ടെ....???', കുറിപ്പിൽ പറഞ്ഞു. അതേസമയം നിരവധി പേരാണ് വീഡിയോക്ക് താഴെ കമന്റുമായി എത്തിയത്. സോഷ്യൽ മീഡിയയിൽ വരുമ്പോൾ തീർച്ചയായും വളരെ അധികം ശ്രദ്ധിക്കണം എന്ന ഉപദേശമാണ് പലരും നൽകുന്നത്. പഠനത്തിലും ജോലിയിലും ശ്രദ്ധിക്കണമെന്ന ഉപദേശവും ആളുകൾ നൽകുന്നുണ്ട്. ചില കമന്റുകൾ വായിക്കാം

kollamsudhison-

'മോനെ, നിനക്ക് പറയാൻ ഉള്ളത് പറഞ്ഞോ, പക്ഷെ യുട്യൂബ് ചാനലോ സോഷ്യൽ മീഡിയയോ ആയിരിക്കരുത് നിന്റെ ലക്ഷ്യം നന്നായി പഠിക്കുക നല്ല ജോലി വാങ്ങുക എന്നതായിരിക്കണം. അച്ഛമ്മയുടെ കൂടെ ആണ് ഇപ്പോ ഉള്ളതെന്ന് തോന്നുന്നു, അവിടെ തന്നെ നിൽക്കുക. നിന്റെ ഉയരങ്ങൾ ലക്ഷ്യമാക്കി നീങ്ങുക.. നിന്നെ വളർത്തി എടുക്കാൻ നിന്റെ അച്ഛൻ നന്നായി കഷ്ടപ്പെട്ടിട്ടുണ്ട്'

'മോൻ സ്വന്തം കാലിൽ നിക്കുക പഠിച്ചു വളരുക അച്ഛന് പ്രിയപ്പെട്ട മകനായി തന്നെ വളരുക'

'വന്നോളൂ... പക്ഷെ ഒരു അപേക്ഷ ഉണ്ട് ആ രേണു വന്ന പോലെ വരരുത്.അത്ര തരം താഴരുത് ഞങ്ങളുടെ സുധിച്ചേട്ടന്റെ മോൻ'

ടപറയാൻ ഉള്ളത് പറഞ്ഞോ പക്ഷെ.. അതിനു ശേഷം സോഷ്യൽ മീഡിയ നിന്നെ യൂസ് ആക്കുന്നത് അറിയാതെ പോകാതെ വിവേകത്തോട ചിന്തിച്ചു സംസാരിക്കുക.. മറ്റുള്ളവർക്ക് ഉപയോഗിക്കാനും കളിപ്പാവ കാത്തിരിക്കാനും ശ്രദ്ധിക്കുക. എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാകും'

'പറയൻ ഉള്ളത് പറഞ്ഞോളൂ അതിനു കുഴപ്പം ഇല്ല, മോൻ ഓക്കേ ആണോ??'

'പക്ഷേ മോൻ നന്നായി പഠിക്കണം, ഇഷ്ടം ഉള്ളത് ചെയ്തോളു. ഒരു ഡിഗ്രി എങ്കിലും വേണം .അച്ഛനെ പോലെ നല്ല മനുഷ്യനായി ജീവിക്കണം'

'എല്ലാവരുടെയും നാടകങ്ങൾ ജനം അറിയണം. മോൻ ദെയ്‌ര്യമായി മുന്നോട്ട് വാ'

കിച്ചു നീ ഇപ്പോൾ മറ്റൊന്നും ശ്രദ്ധിക്കരുത്. നിന്റെ ഭാവി മാത്രമേ മുന്നിൽ കാണാവൂ. പഠിച്ചു നല്ലയൊരു ജോലി വാങ്ങിക്ക്. ഇപ്പോൾ നീ എവിടെയാ നില്കുന്നത് നിന്റെ അച്ഛന്റെ അമ്മക്കൊപ്പം ആണെങ്കിൽ അവിടെ നിൽക്കൂ. നിന്റെ അച്ഛനെ മനസ്സിൽ ഓർക്കണം. ആ അച്ഛന് സാധിക്കാതെ പോയ ജീവിതം നിന്നിലൂടെ പൂവണിയട്ടെ..മോനെ എല്ലാപേർക്കും ഇഷ്ടമാണ്. കൊല്ലം സുധി ഓരോ മനസ്സിലും ജീവിക്കുന്നത് കിച്ചുവിലൂടെ ആണ്..എന്റെ വാക്കുകൾ നിനക്ക് മനസിലാകുന്നു എന്ന് കരുതുന്നു. മോനെ, ആരെയും പേടിക്കേണ്ട ആരെ മുന്നിലും തലകുനിക്കരുത്. മറ്റുള്ളവർക്കുവേണ്ടി നിന്റെ ശരികളെ മാറ്റി നിർത്തരുത്.നിനക്ക് ശരിയെന്ന് തോന്നുന്നത് തോന്നുന്നത് എവിടേയും പറയാൻ കഴിയണം. കിട്ടുന്നതേ തിരിച്ചു കൊടുക്കു എന്ന് മനസ്സിൽ ഉണ്ടാവണം', ഇങ്ങനെ പോകുന്നു കമന്റുകൾ. എന്നാൽ ഈ കമന്റുകളോടൊന്നും രാഹുൽ പ്രതികരിച്ചിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+