രേണുവും ദാസേട്ടൻ കോഴിക്കോടും ബിഗ് ബോസ് സീസൺ 7 ലേക്ക്?; ഞെട്ടിക്കാൻ ഈ പ്രമുഖരും എത്തുമോ?
ബിഗ് ബോസ് സീസൺ 7 ന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഇക്കുറി ഷോയിൽ ആരൊക്കെ പങ്കെടുക്കുമെന്നുള്ള ചർച്ചകൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ആരംഭിച്ച് കഴിഞ്ഞു. വിവാദങ്ങളാൽ കത്തി നിന്ന പലരും ഇക്കുറി ഹൗസിലേക്ക് എത്തിയേക്കുമെന്നാണ് പ്രവചനങ്ങൾ. കഴിഞ്ഞ തവണത്തേത് പോലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ കൂടുതലായി എത്താനുള്ള സാധ്യതയും കൽപ്പിക്കപ്പെടുന്നുണ്ട്.
പ്രെഡിക്ഷൻ ലിസ്റ്റിലെ ചില പേരുകൾ ഇങ്ങനെ- എൽജിബിടി കമ്മ്യൂണിറ്റിയിൽ നിന്നുള്ള ജാസിൽ ജാസിയാണ് ലിസ്റ്റിലെ ഒരാൾ. ബിഗ് ബോസിലേക്ക് അവസരം കിട്ടിയാൽ തീർച്ചയായും പങ്കെടുക്കുമെന്ന് ജാസിൽ വ്യക്തമാക്കിയിരുന്നു. ലെസ്ബിയൻ കപ്പിൾസായ നോറയും ആദിലയും ബിഗ് ബോസിന്റെ പുതിയ സീസണിലേക്ക് എത്തിയേക്കുമെന്നുള്ള പ്രവചനങ്ങൾ ഉണ്ട്. സോഷ്യൽ മീഡിയയിൽ വളരെ അധികം ചർച്ച ചെയ്യപ്പെട്ടവരാണ് ഇരുവരും. കഴിഞ്ഞ തവണ തങ്ങളെ ബിഗ് ബോസിലേക്ക് ക്ഷണിച്ചതായി നോറയും ആദിലയും വെളിപ്പെടുത്തിയിരുന്നു. അന്ന് പക്ഷെ തങ്ങൾക്ക് ഷോയിൽ പങ്കെടുക്കാൻ സാധിച്ചിരുന്നില്ലെന്നാണ് ഇരുവരും പറഞ്ഞത്. ഇക്കുറി ഇവർ ഉണ്ടാകുമോയെന്ന് കാത്തിരുന്ന് കാണാം.

അന്തരിച്ച നടൻ കൊല്ലം സുധിയുടെ ഭാര്യ രേണു സീസൺ 7 ൽ ഉണ്ടാകാനുള്ള സാധ്യത പ്രവചിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ ദാസേട്ടൻ കോഴിക്കോടിന്റെ പേരും ചർച്ചകളിൽ ഇടംപിടിച്ചിട്ടുണ്ട്. ഇരുവരും അടുത്തിടെ ചെയ്ത വീഡിയോകൾ വൻ വൈറലാകുകയും വലിയ ചർച്ചകൾക്ക് വഴിവെക്കുകയും ചെയ്തിരുന്നു. സോഷ്യൽ മീഡിയയിലെ പ്രമുഖർക്ക് പലപ്പോഴും ബിഗ് ബോസിലേക്ക് എളുപ്പം ടിക്കറ്റ് കിട്ടാറുണ്ട്. സോഷ്യൽ ലോകത്ത് ചർച്ചയായവർക്കും അവസരം ലഭിക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന താരങ്ങൾ എന്ന നിലയ്ക്ക് ഇരുവരേയും ബിഗ് ബോസ് അണിയറപ്രവർത്തകർ ബന്ധപ്പെടാനുള്ള സാധ്യത ഏറെയാണെന്നാണ് ചിലർ അഭിപ്രായപ്പെടുന്നത്.
വിവാദ നായകനായ മല്ലു ഫാമിലിയിലെ സുജിത്താണ് സാധ്യത പട്ടികയിലെ മറ്റൊരു പേര്. അടുത്തിടെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായ മറ്റൊരു ഇൻഫ്ലുവൻസറായ പ്രണവ് കൊച്ചുവിനും സാധ്യത കൽപ്പിക്കുന്നുണ്ട്. പ്രണവ് കൊച്ചുവും സഹോദരനായ പ്രണവും തമ്മിലുള്ള കുടുംബ വഴക്കുകളും വേർപിരിയലുമെല്ലാം സോഷ്യൽ മീഡിയയിൽ ദിവസങ്ങളോളം നീണ്ടുനിന്ന വിഷയമായിരുന്നു. ഇവരെ കൂടാതെ നടി പ്രിയങ്ക അനൂപ് ,നടൻ നാഷിദ് നൗഷാദ് , നടി മായാകൃഷ്ണ, ഏഷ്യാനെറ്റ് ചാനലിലെ സീരിയൽ താരം അവന്തിക മോഹൻ, നടിമാരായ മെറീന മൈക്കിൾ, കന്യ ഭാരതി ,ഒറ്റ ഡാൻസിലൂടെ സോഷ്യൽ മീഡിയയിൽ തരംഗം തീർത്ഥ എംബിബിഎസ് വിദ്യാർത്ഥി ജാനകി ഓംകുമാർ ,നടൻ ക്രിസ്റ്റി സെബാസ്റ്റ്യൻ, അവതാരകനായ റോഹൻ ലോണാർ, നൗഫൽ ഷഹാബ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ, വ്ലോഗർ അൽത്വാഫ് എന്നിവരുടെ പേരുകളും ചർച്ചയാകുന്നുണ്ട്.
മോഹൻലാൽ ഉണ്ടാകില്ലേ?
മലയാളം ബിഗ് ബോസ് തുടങ്ങിയത് മുതൽ മോഹൻലാലാണ് ഷോയുടെ അവതാരകൻ. എന്നാൽ ഇത്തവണ അദ്ദേഹം മാറി നിന്നേക്കുമെന്നുള്ള അഭ്യൂഹങ്ങൾ ശക്തമാണ്. തമിഴ് ബിഗ് ബോസിൽ നിന്നും നടൻ കമൽഹാസൻ മാറി നിന്നിരുന്നു. സമാനമായ രീതിയിൽ സിനിമ തിരക്കുകൾ ഉള്ളതിനാൽ മോഹൻലാൽ ഉണ്ടായേക്കില്ലെന്നാണ് അഭ്യൂഹം. എന്നാൽ ഷോയുടെ നട്ടെല്ല് തന്നെ മോഹൻലാൽ ആണെന്നിക്കെ അദ്ദേഹം മാറി നിൽക്കാനുള്ള സാധ്യത കുറവാണെന്നാണ് പ്രേക്ഷകരിൽ ഒരു വിഭാഗം പറയുന്നത്. എന്തായാലും സീസൺ 7 എന്തൊക്കെ പുതുമകളുമായിട്ടായിരിക്കും എത്തുക എന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ.












Click it and Unblock the Notifications