ആരുടെയും ജീവിതത്തിൽ ഇങ്ങനെയൊരു അവസ്ഥ ഉണ്ടാവരുത്, ഞാൻ എത്ര വർഷം വേണമെങ്കിലും കരയാം, പക്ഷേ; രേണു പറയുന്നു
അപ്രതീക്ഷിതമായിരുന്നു കൊല്ലം സുധിയുടെ വേർപാട്. വാഹനാപകടത്തിലാണ് സുധി മരിച്ചത്. സുധിയുടെ മരണ ശേഷം ഭാര്യ രേണുവിന് പല വിമർശനങ്ങളും ഏൽക്കേണ്ടി വന്നിട്ടുണ്ട്. രേണു സോഷ്യൽ മീഡിയയിൽ വളരെ ആക്ടീവാണ്. ഇത് ചൂണ്ടിക്കാട്ടിയാണ് പലരും വിമർശിച്ചത്.
ഇപ്പോൾ രേണു അഭിനയത്തിലേക്കും ചുവടുവെച്ചു. ഒരു നാടകത്തിൽ രേണു അഭിനയിച്ചിട്ടുണ്ട്. സുധിയുടെ ആഗ്രഹങ്ങൾ നിറവേറ്റാനാണ് താൻ പല കാര്യങ്ങളും ചെയ്യുന്നതെന്നാണ് രേണു പറയുന്നത്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് രേണു ഇക്കാര്യം പറയുന്നത്.

താൻ മാനസികമായി ഏറെ അടുത്ത വ്യക്തിയാണ് സുധിച്ചേട്ടനെന്നും താൻ സന്തോഷിക്കുന്നത് കുറച്ച് ആളുകൾക്ക് ഇഷ്ടമല്ലെന്നും പലരും പച്ചയ്ക്ക് ചീത്തവിളിക്കാറുണ്ടെന്നും ഒരു കമന്റിന് നിയമനടപടിക്ക് പോകുമെന്ന് പറഞ്ഞപ്പോൾ അയാൾ തന്നോട് സോറി പറഞ്ഞുവെന്നും രേണു പറയുന്നു.
സുധിച്ചേട്ടനെ എല്ലാവർക്കും ഇഷ്ടമായിരുന്നു. അത് കൊണ്ടാണ് അവർ എന്നെ സഹായിച്ചത് അല്ലാതെ കച്ചവടത്തിനായല്ല ഇതൊന്നും ചെയ്യുന്നത്. ഞങ്ങൾക്ക് കുറച്ചാളുകൾക വീട് വെച്ച് തന്നിരുന്നു. അതിനും ഒരുപാട് വിമർശനങ്ങൾ ഉണ്ടായി. ഞാൻ മക്കളെ വീട്ടിൽ നിന്ന് പുറത്താക്കുമെന്നാണ് പറഞ്ഞത്. എന്റെ പേരിൽ പോലുമല്ല ഈ വീടുള്ളത്. മൂത്ത മകനെ ഞാൻ അടിച്ചിറക്കി എന്ന് പറയാറുണ്ട്. സുധിച്ചേട്ടന്റെ മക്കൾക്കായി കൊടുത്ത വീടാണ്.
സുധിച്ചേട്ടൻ ഉണ്ടായിരുന്നപ്പോൾ എന്നെയോ മക്കളെയോ ആർക്കും അറിയില്ലായിരുന്നു. എന്റെ ലോകം അദ്ദേഹവും മക്കളുമായിരുന്നു. ജൂൺ ഏഴിനാണ് അദ്ദേഹം മരിച്ചത്.
ഞങ്ങളുടെ വിവാഹ വാർഷികം മേയ് ഏഴിനായിരുന്നു. അത് ആഘോഷിക്കാൻ കഴിയാത്തതിന് സുധിച്ചേട്ടന് ഭയങ്കര വിഷമമുണ്ടായിരുന്നു. ഞങ്ങൾ തമ്മിൽ 15 വയസ്സുണ്ട്. പക്ഷേ ഞങ്ങളുടെ ജീവിതത്തിൽ അദ്ദേഹമായിരുന്നു കുട്ടി. സ്റ്റാർ മാജിക് എന്ന പരിപാടിയിലുള്ളവർ ഒരുപാട് സഹായിച്ചിട്ടുണ്ട്, രേണു പറഞ്ഞു.
പക്ഷേ അദ്ദേഹം മരിച്ചതിന് ശേഷം ഞാൻ സ്റ്റാർമാജിക്ക് കണ്ടിട്ടില്ല. അത് എന്റെ വ്യക്തിപരമായ കാര്യമാണ്. സങ്കടം ഉള്ളതുകൊണ്ടാണ് കാണാത്തത്. അദ്ദേഹത്തിന്റെ വീഡിയോ യൂട്യൂബില് വന്നാൽ മാറ്റിക്കളയും. എനിക്ക് സാധിക്കില്ല. ഒരിക്കലും തിരിച്ച് വരില്ല എന്ന് ഉറപ്പുള്ള വ്യക്തിയുടെ വീഡിയോ എങ്ങനെയാണ് കാണാൻ സാധിക്കുക. ഞാൻ ഒരുങ്ങിനടക്കുന്നതിൽ ഒരുപാട് വിമർശനങ്ങൾ ഉണ്ടായിട്ടുണ്ട്.
വെള്ള സാരി ഉടുത്ത് നടക്കണോ? ആരുടെയും ജീവിതത്തിൽ ഇങ്ങനെയൊരു അവസ്ഥ ഉണ്ടാവരുത്. പലരും മറ്റൊരു വിവാഹം കഴിക്കാൻ പറഞ്ഞിട്ടുണ്ട്. ഇന്നേവരെ അതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല. സോഷ്യൽ മീഡിയയിൽ എന്ത് പറഞ്ഞാലും ആളുകൾ തെറ്റ് മാത്രമെ കാണുകയുള്ളു. നിയമപരമായി ഞാൻ അദ്ദേഹത്തിന്റെ ഭാര്യയാണ്, രേണു പറയുന്നു.
സാധാരണ ഷൂട്ടിംഗ് കഴിഞ്ഞാൽ അദ്ദേഹം മേക്കപ്പ് മാറ്റിയിട്ടാണ് തിരികെ പോകാറുള്ളത്. പക്ഷേ അപകടം നടന്ന ദിവസം അത് ചെയ്തിരുന്നില്ലെന്ന് മേക്കപ്പ് ആർട്ടിസ്റ്റ് എന്നോട് പറഞ്ഞിരുന്നു. ഭർത്താവ് മരിച്ചെന്ന് പറഞ്ഞ് ഞാൻ എത്ര വർഷം വേണമെങ്കിലും കരയാം. എന്നെക്കുറിച്ച് മോശം പറയുന്ന ആർക്കെങ്കിലും ഒരാൾക്ക് അദ്ദേഹത്തെ കാെണ്ട് താരാൻ സാധിക്കുമോ, രേണു ചോദിച്ചു.












Click it and Unblock the Notifications