Get Updates
Get notified of breaking news, exclusive insights, and must-see stories!

പച്ചത്തെറി പറയുകയാണ്: ഞാന്‍ പിന്നെ സുധിച്ചേട്ടനെ മാറ്റി അവന്റെ പടം വെക്കണോ? പൊട്ടിത്തെറിച്ച് രേണു

വൈറല്‍ റീല്‍സിന് പിന്നാലെ സോഷ്യല്‍ മീഡിയയിലൂടെ ഉയർന്ന വിമർശനങ്ങള്‍ക്കും അധിക്ഷേപങ്ങള്‍ക്കും മറുപടിയുമായി രേണു സുധി. ഭർത്താവും മിമിക്രി കലാകാരനുമായി കൊല്ലം സുധി വാഹനാപകടത്തില്‍ മരണപ്പെടുന്നതിന് മുമ്പ് തന്നെ താന്‍ അഭിനയിക്കാറുണ്ടായിരുന്നുവെന്നാണ് രേണു വ്യക്തമാക്കുന്നത്. മഴവില്‍ കേരളം എന്ന യൂട്യൂബ് ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവർ.

ചെറുപ്പം മുതല്‍ തന്നെ ഡാന്‍സൊക്കെ ചെയ്യുമായിരുന്നു. സുധിച്ചേട്ടന്‍ വന്നപ്പോള്‍ അദ്ദേഹത്തിന് പിന്തുണ നല്‍കികൊണ്ട് ഞാന്‌‍ പുറകോട്ട് മാറുകയായിരുന്നു. ടിക് ടോക് വന്നപ്പോള്‍ അതില്‍ വീഡിയോ ചെയ്യാന്‍ നിർബന്ധിക്കുന്നത് സുധിച്ചേട്ടനാണ്. ഇന്‍സ്റ്റഗ്രാമില്‍ റീലും ചെയ്യുന്നുണ്ടായിരുന്നു. അന്നൊന്നും എന്നെ പലർക്കും അറിയില്ലായിരുന്നു. അതായത് റീല്‍സ് രംഗത്തൊക്കെ പെട്ടെന്ന് പൊട്ടി മുളച്ച വ്യക്തിയല്ല ഞാന്‍.

kollam-sudhi-renu-

സുധിച്ചേട്ടന്‍ മരിച്ചതിന് ശേഷമാണ് ഞാന്‍ അഭിനയിക്കാന്‍ ഇറങ്ങിയതെന്നാണ് നെഗറ്റീവ് പറയുന്നവരുടെ വിചാരം. എന്റെ സന്തോഷത്തിന് വേണ്ടി റീല്‍ ചെയ്യുന്നതും നാടകം അഭിനയിക്കുന്നതുമൊക്കെയാണ് ഇവരുടെ പ്രശ്നം. വീട്ടില്‍ ഇരുന്നാല്‍ ആർക്കും പ്രശ്നമില്ല. എല്ലാവരും ഇങ്ങനെയല്ല, വിമർശിക്കുന്നവരേക്കാള്‍ കൂടുതല്‍ പിന്തുണ ചെയ്യുന്നവരാണ്. ഈ റീല്‍ പുറത്ത് വരുന്നതോടെ എല്ലാവരും എന്നെ ചീത്ത പറയും എന്നാണ് വിചാരിച്ചത്. എന്നാല്‍ നമ്മള്‍ ഉദ്ദേശിക്കുന്നതിനേക്കാള്‍ വലിയ പിന്തുണയാണ് ലഭിച്ചതെന്നും അവർ പറയുന്നു.

ദിലീപേട്ടനും ഗോപിക ചേച്ചിയും അതിമനോഹരമാക്കിയ സീനാണ്. ഞാനും ദാസേട്ടനും അതിന്റെ പകുതിയുടെ പകുതി പോലും എത്തിയിട്ടില്ല. വിധവയായതുകൊണ്ടാണ് ആളുകള്‍ ഇങ്ങനെ പറയുന്നത്. ഭർത്താവ് മരിച്ചവർ ഒരു വെള്ളസാരിയും ഉടുത്ത് വീട്ടില്‍ ഇരിക്കണമെന്നുള്ള ചിന്താഗതിയുള്ളവരാണ് ഇവർ. സുധിച്ചേട്ടന്‍ നാലുപേർ അറിയപ്പെടുന്ന ആളാണ്. അതുകൊണ്ടാണ് എനിക്ക് ഈ പ്രശ്നം. അങ്ങനെ അല്ലായിരുന്നെങ്കില്‍ ഞാന്‍ എവിടോ പോകുന്നു, എന്ത് ചെയ്യുന്നു എന്നൊന്നും ആരു നോക്കില്ല.

സത്യം പറഞ്ഞാല്‍ അഭിനയം വേറെ ജീവിതം വേറെ. കമന്റുകളില്‍ ഏറ്റവും അധികം വരുന്നത് പ്രൊഫൈല്‍ പിക്ച്ചറില്‍ നിന്നും സുധിയേട്ടനെ മാറ്റണമെന്നാണ്. കൊല്ലം സുധി എന്ന് പറയുന്ന അദ്ദേഹം എന്നെ നിയമപരമായി വിവാഹം ചെയ്ത ഭർത്താവാണ്. അദ്ദേഹം ഈ ലോകത്ത് നിന്ന് മണ്‍മറഞ്ഞ് പോയെങ്കിലും എന്റെ ഭർത്താവ് തന്നെയാണ്. ഞാന്‍ അദ്ദേഹത്തിന്റെ ഭാര്യയും. സുധിച്ചേട്ടന്റെ ഫോട്ടോ മാറ്റിയിട്ട് അവിടെ പകരം ഈ പറയുന്നവന്റെ ഫോട്ടോയാണോ കൊണ്ടുവെക്കേണ്ടതെന്നും രേണു ചോദിക്കുന്നു.

എന്നുവരെ സുധിച്ചേട്ടന്റെ ഭാര്യയായി ഇരിക്കുന്നോ അന്നുവരെ ഞാന്‍ ആ ഫോട്ടം അവിടെ വെക്കും. അത് എന്റെ ഇഷ്ടമാണ്. റീലെന്താണ് അഭിനയമെന്താണ്, ജീവിതമെന്താണ് എന്ന് അറിയാത്തവരാണോ ഇവരൊക്കെ. പിന്നെ ഇത്തരം കമന്റുകള്‍ക്കൊക്കെ വേണമെങ്കില്‍ നമുക്ക് മറുപടി കൊടുക്കാവുന്നതേയുള്ളു. എന്നാല്‍ പച്ചക്കുള്ള തെറിവിളികളുണ്ട്. എന്തിനാണ് തെറിവിളിക്കുന്നതെന്ന് എനിക്ക് അറിയില്ല.

ജീവനോടെയുള്ളപ്പോള്‍ സുധിച്ചേട്ടനോട് ഒന്ന് മിണ്ടാന്‍ പോലും തയ്യാറാകാത്തവരില്‍ നിന്ന് പോലും ഇപ്പോള്‍ സ്നേഹം അങ്ങ് ഒഴുകുകയാണ്. സുധിച്ചേട്ടനോടുള്ള സ്നേഹം കൊണ്ടല്ല ഇതൊന്നും, അവർക്ക് എന്നെ രണ്ടെണ്ണം പറയണം. ഇന്റിമസി സീന്‍ ചെയ്തതാണ് പോലും പ്രശ്നം. സുധിച്ചേട്ടന്‍ ജീവനോടെ ഇരിക്കുമ്പോഴാണെങ്കില്‍ അദ്ദേഹത്തിന് തീർച്ചയായും സന്തോഷമാകുന്ന കാര്യമാണ്. എനിക്ക് അദ്ദേഹത്തേയും അദ്ദേഹത്തിന് എന്നേയും അറിയാമെന്നും രേണു കൂട്ടിച്ചേർക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+